Chapter Title : എന്റെ ജീവിതം ഒരു കടംകഥ [Balu]
തനിച്ചായി, അതിനാൽ തന്നെ അച്ഛൻ ലീവ് കിട്ടിയാൽ അപ്പോൾ എങ്ങോട്ടു പോരും.
ഇനി കഥയിലേക്ക് കടക്കാം ബാക്കി എല്ലാം വഴിയേ പറയാമെ.......
...................................................................................................................
"എടാ എഴുന്നേക്കാറായില്ലേ? അതെങ്ങനാ നട്ടപാതിരാ മുഴുവൻ കംപ്യൂട്ടറിൽ കയറി ഇരുന്നോളും. എടാ എഴുന്നേൽക്കാൻ" അമ്മയുടെ അലർച്ച കേട്ടാണ് ഞാൻ കണ്ണ് തുറന്നതു. നേരെ ക്ലോക്കിൽ സമയം നോക്കി 6:00 മണി ആയതേ ഒള്ളു, 'അമ്മ എന്താ എന്ന് എത്രനേരത്തെ കിടന്നു അലറുന്നതിന്നു മനസ്സിലാകാതെ ഞാൻ കട്ടിലിൽ തന്നെ കിടന്നു ഫോണിൽ നോക്കി. അപ്പോളേക്കും അതാ വരുന്നു പാര, നമ്മുടെ അനിയത്തി. അവൾ കുളിച്ചൊരുങ്ങി നല്ല ഡ്രസ്സ് ഒക്കെ ഇട്ടുആണ് വന്നത്. അവൾ പറഞ്ഞു : " ചേട്ടാ എഴുന്നേൽക്കു എയർ പോർട്ടിൽ പോകണ്ടേ, അച്ഛനെ കൊണ്ടുവരാൻ" അപ്പോൾ ആണ് അച്ഛൻ എന്ന് എത്തും എന്ന കാര്യം ഞാൻ ഓർത്തത്, അതെങ്ങനെ ആണ് നേരം വെളുക്കും വരെ സിനിമ കണ്ടു ഇരിക്കുവാരുന്നു പിന്നെ എങ്ങനാ ഏതൊക്കെ ഓർക്കുന്നത്.
എന്നാലും അച്ഛൻ വരുന്ന കാര്യം ഓർത്തപ്പോൾ മനസ്സിൽ ലഡു പൊട്ടി ഒന്നല്ല കുറെ എണ്ണം മാലപ്പടക്കം പോലെ എന്താ എന്നല്ലേ ഈ പ്രാവശ്യം എനിക്ക് പുതിയ ലാപ്ടോപ്പ് കിട്ടും. ഓൺലൈൻ ക്ലാസ് കൊണ്ട് ഉണ്ടായ ഉപകാരമേ. ഞാനും അനിയത്തിയും എന്നും കംപ്യൂട്ടറിനു വേണ്ടി അടിയാണ് ക്ലാസ് ഉണ്ട് എന്നും പറഞ്ഞു, അങനെ ആണ് എനിക്ക് ലാപ്ടോപ്പ് മേടിച്ചു തരാം എന്ന് പറഞ്ഞത്. അവളും ഹാപ്പി ആണ് കംപ്യൂട്ടർ അവൾക്കു ഒറ്റയ്ക്ക് കിട്ടുമല്ലോ. പിന്നെ അച്ഛൻ വന്ന എവിടെ ഒരു ബഹളം ആയിരിക്കും ടൂർ പോകലും, ബന്ധുവീട്ടിൽ
💬 Comments
View all comments