Chapter Title : എന്റെ ജീവിതം ഒരു കടംകഥ [Balu]
"അറിയില്ല ഇനി ഇവിടെ ആണെന്ന പറഞ്ഞെ, കോളേജിൽ പോകാൻ ഇനി ഹോസ്റ്റലിൽ നിൽക്കണ്ടല്ലോ എന്ന്."
ഞാൻ ഒന്നും മിണ്ടാതെ റൂമിലോട്ടു പോയി ലാപ് ടോപ് ഓൺ ആക്കി, Lenovo i7 ആണ് നല്ല സ്പീഡ് ഉണ്ട്. ഞാൻ എന്റെ ഹാർഡ് ഡിസ്ക് എടുത്തു കുത്തി ആവശ്യം ആയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു. വീഡിയോ ആൻഡ് ഓഡിയോ ചെക്ക് ചെയ്യാൻ ഒരു സിനിമ പ്ലേയ് ചെയ്തു - ലൂസിഫർ. അത് കണ്ടു ഇരുന്നു ടൈം പോയതറിഞ്ഞില്ല. അച്ഛൻ ആണ് എന്നെ വിളിക്കാൻ വന്നത്.
അച്ഛൻ : "എങനെ ഉണ്ടെടാ ലാപ് ?"
ഞാൻ :"കൊല്ലം സൂപ്പർ അല്ലെ"
അച്ഛൻ : എടാ ഞാൻ നാളെ തിരികെ പോകും, അമ്മയും പോരും എന്റെ കൂടെ. അല്ലാതെ എന്റെ കാര്യങ്ങൾ ഒന്നും നടക്കില്ല, കമ്പനി പുതിയ ഒരു ബ്രാഞ്ച് കൂടെ ഓപ്പൺ ആക്കി. എനിക്കാണ് അതിന്റെ ചാർജ്. സമയം ഒട്ടും ഇല്ല.
ഞാൻ : അത് അച്ഛൻ പറഞ്ഞല്ലോ, 'അമ്മ പോരുന്നത് പറഞ്ഞില്ല.
അച്ഛൻ : ഞാൻ വന്നിട്ട് പറഞ്ഞ മതി എന്ന് അവൾ പറഞ്ഞു. അതാ നിങ്ങളോടു ഒന്നും പറയാഞ്ഞത്.
ഞാൻ : അത് സാരമില്ല അച്ഛാ, അച്ഛന്റെ കാര്യങ്ങളും നടക്കണ്ടേ. ഞങൾ അഡ്ജെസ്റ് ചെയ്തോളാം.
അച്ഛൻ : ജോലിക്കു അപ്പുറത്തെ ബിന്ദു വരും.
ഞാൻ : അത് സാരമില്ല ഞാനും അനിയത്തിയും കൂടെ അതൊക്കെ റെഡി ആക്കിക്കോളാം, പിന്നെ ചേച്ചിയും ഉണ്ടല്ലോ.
അച്ഛൻ : അത് സാരമില്ലടാ. എല്ലാം ബിന്ദുവിനോട് പറഞ്ഞിട്ടൊണ്ട്.
ഞാൻ : ഒക്കെ എങ്കിൽ അങനെ
💬 Comments
View all comments