Chapter Title : എന്റെ ജീവിതം ഒരു കടംകഥ [Balu]
ആകട്ടെ എന്ന് പറഞ്ഞു.
അച്ഛൻ : എന്നാ വാടാ ഫുഡ് കഴിച്ചു കിടക്കാം. എനിക്ക് ഉറക്കം ശരിയായിട്ടില്ല.
ഞാൻ : ശരിയച്ച വാ പോയേക്കാം.
ഞങൾ താഴെ എത്തിയപ്പോൾ അമ്മയും അനിയത്തിയും ഫുഡ് എടുത്തു വെക്കുന്നു. ചേച്ചി ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് സോഫയിൽ ഇരിക്കുന്നുണ്ട്. 'അമ്മ ചേച്ചിയെയും വിളിച്ചു. ചേച്ചി ഫോൺ കട്ട് ആക്കി വന്നു ഞങ്ങളോടൊപ്പം ഇരുന്നു. ഫുഡ് കഴിച്ചു എല്ലാവരും റൂമിൽ കയറി അനിയത്തിയും ചേച്ചിയും സിനിമ കാണണം എന്നും പറഞ്ഞു കമ്പ്യൂട്ടർ ഓൺ ആക്കി. എനിക്ക് ലാപ്ടോപ്പ് കിട്ടിയതുകൊണ്ട് ഞാൻ അതികം മൈൻഡ് ചെയ്യാതെ റൂമിൽ കയറി വാതിൽ അടച്ചു.
ഫോൺ എടുത്തപ്പോൾ അനുവിന്റെ മിസ്സ്ഡ് കാൾ ഉണ്ട്, കുറെ മെസ്സേജും. അവളെ വീഡിയോ കാൾ വിളിച്ചുകൊണ്ട് കട്ടിലിൽ കയറി.
അനു : നീ ഇവിടെ പോയതാ, അച്ഛൻ വന്നപ്പോ നമ്മളെ ഒന്നും വേണ്ടേ
ഞാൻ : അല്ല പെണ്ണെ. ഞാൻ പറഞ്ഞില്ലേ അച്ഛൻ വരുമ്പോൾ ലാപ് ടോപ് കൊണ്ടുവരും എന്ന്. അതിൽ നോക്കി ഇരുന്നത് അതാ വിളിക്കാൻ വിട്ടു പോയത്.
അനു : അയ്യോ എന്നാ മോനെ അതിനെ കെട്ടിയ മതി.
ഞാൻ : അയ്യോ അങനെ ഒന്നും ഇല്ല പിണങ്ങാതെ, ഞാൻ പറയുന്നത് കേൾക്കു. അച്ഛൻ നാളെ തിരിച്ചു പോകും. കൂടെ അമ്മയും പോകും എന്നാ പറഞ്ഞത്
അനു : നീ എന്നിട്ടു എന്നോട് പറഞ്ഞില്ലല്ലോ
ഞാൻ : ഞാൻ ഇപ്പോളാ അറിഞ്ഞത്. രാവിലെ പോകണം എന്നാ പറഞ്ഞത്
അനു : അയ്യോ എനിക്ക് അച്ഛനെ ഒന്ന് കാണാൻ പറ്റില്ലേ.
💬 Comments
View all comments