0%

Chapter Title : മഡോണ കാണ്ഡം 2 [Pluckist]

Author : Pluckist Read All Parts 111436

കഴിക്കണം എന്നൊക്കെ ഓർത്തു വന്നതാ... ഇപ്പോ ഇനി വണ്ടീന്ന് ഇറങ്ങാൻ പറ്റുന്നു തോന്നുന്നില്ല..."

"അത്രേ ഉള്ളോ... അല്ലേലും ബിരിയാണി കടയിൽ ഡൈനിങ് ഒന്നുമില്ല. പാർസൽ ഉള്ളു. നമുക്ക് അത്‌ വാങ്ങി എവിടേലും പോയിരുന്നു കഴിക്കാം. "

" ഓക്കേ.. എന്നാൽ ടൗൺ കഴിഞ്ഞ് ഒരു ഹോട്ടൽ ഉണ്ട്.. എരിവും പുളിയും.. അവിടുന്ന് വാങ്ങാം "

അവൾ പറഞ്ഞത് പോലെ ഞാൻ അവിടുന്ന് രണ്ട് ബിരിയാണി വാങ്ങി. വണ്ടി അധികം ആരും ഇല്ലാത്ത ഒരിടത്തു ഒതുക്കി കഴിച്ചു. കുറച്ചു സമയം കൊണ്ട് ഞങ്ങൾ രണ്ടാളും ഒരുപാട് അടുത്തു. ഇത് വരെ ഉള്ളപോലെ അല്ല, ശെരിക്കും ഉള്ളു തുറന്ന് സംസാരിച്ചു. കഴിച്ചു കഴിഞ്ഞതും ഞാൻ കുപ്പി വെള്ളം എടുത്ത് കൈ കഴുകി. അപ്പോളാണ് ശ്രദ്ധിച്ചത് അവളുടെ ഡോർ ന്റെ ഭാഗത്തു നിലത്തു മുഴുവൻ ഗ്രാവൽ ആണ്. ചെരുപ്പ് ഇടാതെ ഇറങ്ങാൻ ഒക്കില്ല. വണ്ടി ചെരിഞ്ഞു കിടക്കുന്ന കൊണ്ട് ഡോർ തുറന്ന് വച്ചോ, ഗ്ലാസ് താഴ്ത്തിയോ അവൾക് കൈ കഴുകാൻ പറ്റുന്നില്ല. അത്‌ കണ്ട് ഞാൻ അവിടേക്ക് ചെന്നു.

എന്നിട്ട് എന്റെ ചെരുപ്പ് ഊരി അതിൽ തന്നെ ഞാൻ എന്റെ കാൽ വച്ചു. എന്നിട്ട് അവളോട് എന്റെ കാലിൽ ചവിട്ടി ഇറങ്ങിക്കോ എന്ന് പറഞ്ഞു. അവൾ ഇതെന്ത് വട്ട് എന്ന രീതിയിൽ എന്നെ നോക്കി. ഞാൻ പക്ഷെ വിടാൻ ഒരുക്കം ആയിരുന്നില്ല.

"വേഗം ഇറങ്ങു പെണ്ണെ.. വല്ല പോലീസ് ഉം വരുന്നെന്നു മുൻപേ പോകാൻ ഉള്ളതാ..."

പെട്ടന്ന് ഒന്ന് അമ്പരന്ന അവൾ പതിയെ അവളുടെ ഒരു കാൽപാദം എടുത്ത് എന്റെ കാലിന് മുകളിൽ വച്ചു. എന്റെ പെരു വിരലിൽ നിന്നും കറന്റ് പോലെ എന്തോ ഒന്ന് ഇരച്ചു കയറി വന്നു. സംയമനം വീണ്ടെടുത്ത് ഞാൻ അടുത്ത കാൽ കുറച്ചു അകത്തി വച്ച് ചെരുപ്പ് ഊരി അതിനു മുകളിൽ വച്ചിട്ട് അവളെ നോക്കി. അവൾ ഒരു ചിരിയോടെ അടുത്ത കാൽ എടുത്ത് അതിൽ വച്ചു. കയ്യിലെ കുപ്പിയിലെ വെള്ളം കൊണ്ട് കൈ കഴുകി. പിന്നെ വാ കഴുകാൻ വെള്ളം എടുക്കാൻ തുടങ്ങിയതും ബാലൻസ് കിട്ടാതെ

💬 Comments

View all comments