Chapter Title : എന്റെ ജെസി [Poovan Kozhi]
ആദ്യമായ് ഇവിടേക്ക്പറന്നിറങ്ങിയ ആ നിമിഷം ഓർമയിൽ വന്നു,
ഒരുപാട് പ്രതീക്ഷയോടെയായിരുന്നു ആ യാത്ര, ഒരു വര്ഷം നിൽക്കണം പണം സമ്പാദിക്കണം ജീവിതം കെട്ടിപടുക്കണം എന്നാൽ വിമാനം ഇറങ്ങിയപ്പോഴാണ് ഇതൊക്കെ വെറും മിഥ്യ ധാരണ മാത്രമായിരുന്നെന്ന സത്യം മനസ്സിലാക്കിയത്,
ഒന്ന് രണ്ടായി രണ്ടു നാലായി , വർഷങ്ങൾ ഒരുപാട് കൊഴിഞ്ഞു പോയി,
അതിനിടയിൽ പല മുഖങ്ങൾ പല ജോലികൾ ... പണം കായ്ക്കുന്ന മരം തേടിയുള്ള ആ യാത്ര ഇന്നും തുടരുന്നു.
ബസ്സിന്റെ ശബ്ദം എന്നെ ഓർമകളിൽ നിന്നും തിരിച്ചു വിളിച്ചു , മണലാരണ്യത്തെ പിടിച്ചടക്കി കടഞ്ഞെടുത്ത അംബര ചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ ബസ്സ് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു ,
ആദ്യമായ് വന്നിറങ്ങിയ നാളുകളിൽ ഇവയെല്ലാം അത്ഭുതങ്ങളായിരുന്നു , നാളുകളായി കണ്ടു കൊണ്ടിരിക്കുന്ന സ്ഥിരം കാഴ്ചയുടെ വിരസതയാണോ ,
നാട്ടിലെ ഓർമകളുടെ വിങ്ങലാണോ എന്നറിയില്ല എന്തോ, കാഴ്ചകൊളൊക്കെ അരോചകമായി തോന്നുന്നുണ്ടായിരുന്നു, സ്വർണ നഗരിയിലോട്ട് ബസ്സ് എത്തിച്ചേർന്നു ,
ഞാൻ ഇറങ്ങി മാമൻ അയച്ചു തന്ന ലൊക്കേഷൻ ലക്ഷ്യമാക്കി നടന്നു,
കാളിങ് ബെൽ അടിച്ചു, എന്നെ കാത്തിരുന്ന പോലെ മാമി വന്നു വാതിൽ തുറന്നു,
കുറച്ചു നാളുകൾക്കു ശേഷം കാണുന്ന ആകാംഷ ആമുഖത്തുണ്ടായിരുന്നു,
ഓടി വന്നെന്നെ കെട്ടിപിടിച്ചു , കവിളിൽ അമർത്തി ഒരു ചുടു ചുംബനത്തോടെ എന്നെ വരവേറ്റു ..!
ആണ്മക്കളില്ലാത്ത മാമിക്ക് ഞാൻ സ്വന്തം മകനെ പോലെയായിരുന്നു
ക്ഷീണമുണ്ടന്നു മനസ്സിലാക്കിയതോണ്ടാവണം കൂടുതൽ വിശേഷങ്ങൾ ചോദിക്കാതെ ഭക്ഷണം എടുത്തുവെച്ചു ,
കഴിക്കുന്നതിനിടെ നാട്ടിലെ കാര്യങ്ങൾ ഒരുപാട് പങ്കുവെച്ചു , യാത്ര ക്ഷീണം കാരണം മയക്കമെന്നെ മാടി വിളിച്ചു , മയക്കത്തിലെപ്പോഴോ ആപരിചിതമായ ഒരു
💬 Comments
View all comments