എന്റെ ജോ 2 [ജോൺ ലൂക്ക]

📝 Ongoing

👁 154259 views ❤ 378 likes 💬 41 comments

എന്റെ ജോ 2
Ente Jo Part 2 | Author : John Luka | Previous Part

ഹായ് ഫ്രണ്ട്‌സ്. ആദ്യ ഭാഗത്തിന് തന്ന സ്നേഹത്തിനു നന്ദി. ഈ ഭാഗത്തും കൂടി 18+ ഇല്ല. എഴുതിയപ്പോൾ വന്നു പോയതാണ്. അടുത്ത പാർട്ടിൽ എല്ലാം പെർഫെക്ട് ആയിരിക്കും. ആദ്യ ഭാഗം വായിച്ചിട്ട് വായിക്കാൻ ശ്രമിക്കുക.

ഞാൻ ഹോസ്റ്റലിന്റെ മുന്നിൽ എത്തിയപ്പോയെക്കും ഗേറ്റ് അടച്ചിരുന്നു. പിന്നെ എന്ത് ചെയ്യും എന്നറിയാതെ നിക്കുവായിരുന്നു. ആദ്യ ദിവസംതന്നെ ഹോസ്റ്റൽ ചാടിയാൽ എന്താണ് സംഭവിക്കുക എന്ന് ഞാൻ വിശദീകരിക്കണ്ടല്ലോ . ഞാൻ ജോയെ വിളിച്ചാലോ എന്ന് ചോദിച്ചിരിക്കുമ്പോയ പെട്ടെന്ന് ഒരു കാൾ വന്നത്. അവളായാൽ മതിയാരുന്നു എന്ന് പ്രാത്ഥിച്ചു ഫോൺ നോക്കിയപ്പോ ഞാൻ ഞെട്ടിപ്പോയി.

"അപ്പ " ഞാൻ അറിയാതെ മന്ത്രിച്ചു.

"നീ എവിടെ ആണ്. നിന്നേ ഹോസ്റ്റലിൽ കാണുന്നില്ല എന്നു പറഞ്ഞു ഒരാൾ വിളിച്ചിരുന്നു. നിന്റെ വാർഡൻ ആണെന്ന് പറഞ്ഞു. നീ എവിടെയാ.."

"അത്.. അപ്പ, ഞാൻ പുറത്തു ഒന്ന് പോയതാ.."

എല്ലാം കൈവിട്ട് പോയെന്ന് എനിക്ക് അപ്പോയാണ്‌ മനസ്സിലായത്. അവളുടെ പേര് പറയാം എന്ന് ആലോചിച്ചെങ്കിലും പിന്നീട് ഉണ്ടാവുന്ന പ്രശ്നങ്ങൾ ആലോചിച്ചു ഞാൻ പറഞ്ഞില്ല

"നീ എന്താ ഒന്നും മിണ്ടാത്തത്. ഇവിടെ മമ്മി വല്ലാതായിരിക്കാണ്. നീ അവളോടൊന്നു സംസാരിക്ക്."

"നീ എവിടെടാ പോയെ.. ഞങ്ങൾ എത്ര പേടിച്ചെന്നോ നിനക്ക് അവിടെ ഒക്കെ പോയി പഠിക്കേണ്ട വല്ല ആവിശ്യം ഉണ്ടോ. നമ്മടെ കോളേജിൽ പഠിച്ചാൽ പോരെ. എന്തിനാടാ

📚 Chapters

1 published

Related Stories

💬 Comments

View all comments