Chapter Title : എന്റെ ജോ [ജോൺ ലൂക്ക]
വരുമ്പോ ഇതേ കോലത്തിൽ ആയ മതിയാരുന്നു "
ഞാൻ അവിടെ എത്തുമ്പോ കുറച്ചു പേര് അവിടെ ഇരിക്കുന്നുണ്ടായിരുന്നു, കൂട്ടത്തിൽ അവളും. ഇപ്പോഴും എനിക്ക് അറിയാത്തത് അവർക്കെങ്ങിനെ എന്റെ പേര് മനസ്സിലായി എന്നാണ്.
"ടാ താൻ ഇവൾ ചോദിച്ചിട്ട് പാട്ട് പടികൊടുത്തില്ല എന്ന് പറഞ്ഞു, മര്യാദക്ക് പടികൊടുക്ക് "
"അത് പിന്നെ പാട്ട്, ഞാൻ,,, "
"നിനക്ക് എന്താടാ പാടിയാൽ.. പണ്ട് കുറെ കപ്പ് ഒക്കെ വാങ്ങിയിട്ടുണ്ടല്ലോ പടിയിട്ട് "
അവൾ ഒച്ചയിട്ടേനെറ്റു... അത് കേട്ട് ഞാൻ മാത്രമല്ല അവരും അതിലൂടെ നടന്നു പോയവരും ഒക്കെ ഞെട്ടിപ്പോയി.
പിന്നെ ഒന്നും നോക്കിയില്ല അങ്ങ് പാടി.
"നീരാട്ടും നേരത്തിൽ എൻ അണ്ണായാഗിൻറായ്
വാലാട്ടും നേരത്തിൽ എൻ പിള്ളേയാഗിൻ റായ്
നാനഗേ തൊട്ടാലോ മുള്ളാഗി പോഗിന്ദ്രായി
നീയാഗ തൊട്ടാലോ പൂവാഗ ആഗിന്ദ്രായി
എൻ കണ്ണീർ എൻ തണ്ണീർ എല്ലാമേ നീ അംബേ
എൻ ഇഭം എൻ തൂഭം എല്ലാമേ നീ അംബേ
എൻ വാഴ്‌വും എൻ സാവും ഉൻ കണ്ണിൽ അസൈവിലെ..."
ഞാൻ പാട്ട് നിർത്തി ചുറ്റും നോക്കി.. അവിടെ ഒരു നിശബ്ദത ആയിരുന്നു..
എന്റെ പാട്ട് കേട്ട് ആരൊക്കെയോ നോക്കിനിക്കുന്നുണ്ട്.. ഇപ്പൊ 10 പേരൊന്നും അല്ല 50 കൂടുതലുണ്ട്. ആരോ പെട്ടെന്ന് കയ്യടിച്ചു. പിന്നെ അവിടെ ഒരു ബഹളമായിരുന്നു ആരൊക്കെ വരുന്നു കയ്യ് തരുന്നു ഗുഡ് എന്നൊക്കെ പറയുന്നു. പക്ഷെ ഞാൻ പരതിയത് ആ കണ്ണുകൾക്ക് വേണ്ടിയാണു, ഞാൻ പാടാൻ തുടങ്ങിയത് മുതൽ എന്റെ കണ്ണിലേക്ക് മാത്രം നോക്കി വല്ലാത്തൊരു ചിരിയിൽ എന്നെ മഴക്കി നിർത്തിയ ആ കണ്ണുകൾ... അതെ
💬 Comments
View all comments