Chapter Title : Ente kadhakal 6
അശോകേട്ടൻ വീട് നോക്കുന്ന കാര്യം ഓർമിപ്പിച്ചു ...ഞാൻ പറഞ്ഞു വരട്ടെ അശോകേട്ടത്...സത്യൻ പറഞ്ഞ കാര്യം ഞാൻ അവരോടു പറഞ്ഞു.... :കൂട്ടുകാരന്റെ ഒപ്പം പോകുന്നതൊക്കെ കൊല്ലം അയാളെപ്പോലെ രാവും പകലും വെളിവില്ലാതെ നടക്കാൻ ഇട വരരുത്" മാഡം ഓർമിപ്പിച്ചു...
മൂന്നു മാണി കഴിഞ്ഞപ്പോൾ സത്യൻ വന്നു വിളിച്ചു, : "ബാഗും എടുത്തോണ്ട് വാടാ" ഞാൻ ഓഫീസറോട് ചോദിച്ചോണ്ടു ബാഗും എടുത്തു അവന്റെ കൂടെ ഇറങ്ങി....ഒരു ചുവന്ന മാരുതി 800 കാറിന്റെ വാതിൽ തുറന്നു തന്നിട്ട് കയറാൻ പറഞ്ഞു ... അവൻ കാറിലേക്ക് കയറിയിട്ട് ബാഗ് തുറന്നു ഒരു കുപ്പി എടുത്തു വെള്ളം പോലും ചേർക്കാതെ രണ്ടുമൂന്നിറക്കു പട പാടാന്നു കുടിച്ചിറക്കി.... അവന്റെ കുടി കണ്ടു അന്തം വിറ്റിരുന്ന എന്നോട് " ശീലമായിപ്പോയെടാ ... നിർത്താൻ പറ്റുന്നില്ല... ഇതടിച്ചില്ലേൽ കൈ വിറക്കും" ഇതും പറഞ്ഞു വണ്ടി മുന്നോട്ടെടുത്തു... രണ്ടുമൂന്നു കിലോമീറ്റർ ഓടിക്കാണും, വണ്ടി ഒരു ബീവറേജിന്റെ അടുത്ത് നിർത്തി... പെട്ടന്ന് ഒരാൾ വന്നു ഒരു ഫുൾ ബോട്ടിൽ പൊതിഞ്ഞതു കയ്യിൽ കൊടുത്തു... അവൻ പണം കൊടുത്തു.. വണ്ടി വിട്ടു... " ഇതൊക്കെ നമ്മുടെ ഒരു സെറ്റ് അപ്പ് ആണ്, അവൻ ക്യൂ നിന്ന് വാങ്ങി വെക്കും പത്തോ ഇരുപതോ അവനു കൊടുത്താൽ മതി " അതും പറഞ്ഞു അവൻ ചിരിച്ചു....
കുറച്ചുകൂടി മുന്നോട്ടു പോയി ഒരു ഇടത്തരം വീടിന്റെ മുൻപിൽ വണ്ടി നിർത്തി... ഡോർ തുറന്നു ഇറങ്ങും മുൻപേ വാതിൽ തുറന്നു നെറ്റി ഇട്ട ഒരു സ്ത്രീ ഓടി വന്നു.... ഓടി വന്ന സ്ത്രീ എന്നെ കണ്ടു ഒരു നിമിഷം
💬 Comments
View all comments