Chapter Title : Ente kadhakal 6
സ്തബ്ധയായി... സത്യൻ പറഞ്ഞു "അളിയാ ഇതാണ് എന്റെ ഭാര്യ സൗമ്യ, പേര് പോലെ തന്നെ സൗമ്യ തന്നെ ആണ്... അടിച്ചു ബോധം പോയി താഴെ വീഴാതിരിക്കാൻ എന്നെ താങ്ങിപ്പിടിച്ച് കൊണ്ടുപോകാനാണ് അവൾ ഓടി വന്നത് ... ഒരുപാട് നാളുകൾക്കു ശേഷം ഇന്ന ബോധത്തോടെ ഞാൻ ഈ വീട്ടിൽ വന്നു കയറുന്നതു”.... എന്റെ കണ്ണുകൾ സൗമ്യയുടെ മുഖത്തുനിന്നും എടുക്കാൻ തോന്നിയില്ല... സൗന്ദര്യം വഴിഞ്ഞൊഴുകുന്ന.... സിനിമ താരങ്ങൾ മാറിനിന്നു പോകും...അലപം ഇരുണ്ടിട്ടാണെങ്കിലും വലിയ കണ്ണുകളും, സൗന്ദര്യമുള്ള വട്ടമുഖവും ആകെപ്പാടെ ഒരു സൗന്ദര്യ ദേവത തന്നെ.... സത്യം പറഞ്ഞാൽ എന്റെ സൗന്ദര്യ സങ്കൽപ്പത്തിലെ രാജകുമാരിയുടെ മുഖച്ഛായ ആണിവൾക്കു.....ഒരു ലൂസ് നെറ്റി ഇട്ടിരുന്നതുകൊണ്ടു മറ്റു അഴകളവുകൾ ഒന്നും ശ്രദ്ധയിൽപ്പെട്ടില്ല....
എടീ...ഇതാണ് മനു.... അവൻ അവളോട് പറഞ്ഞു അവൾ എന്റെ നേരെ നോക്കി കൈകൂപ്പി താൾ കുനിച്ചു.... എത്ര കുടിച്ചു ബോധം പോയി വന്നാലും ഒരു ദിവസം പോലും മനുവേട്ടനെക്കുറിച്ചു പറയാതെ ഇദ്ദേഹം ഉറങ്ങില്ല.... സൗമ്യ മെല്ലെ പറഞ്ഞു.... ആയ സ്വര മാധുരി എന്റെ കാതുകൾക്ക് ഇമ്പമായി.....ഇവൻ ഇന്ന് ഇവിടെ ജോയിൻ ചെയ്തു...ഇവിടുന്നു പോകുന്നത് വരെ ഇനി ഇവിടെയിരിക്കും താമസിക്കുന്നത്.... അവൻ അവളോട് പറഞ്ഞു... അവനു കിടക്കാൻ ഒരു റൂം ശരിയാക്കണം... അത് പറഞ്ഞു എന്നെയും വിളിച്ചുകൊണ്ടു അവൻ വീട്ടിനകത്തേക്ക് കയറി.... ഒരു സ്ഥിരം മദ്യപാനിയുടെ അടുക്കും ചിട്ടയുമില്ലാതെ ഒരു വീടാകും എന്ന് കരുതിയ എനിക്ക് തെറ്റി.... വളരെ വൃത്തിയായി സൂക്ഷിക്കുന്ന, ഓരോന്നും അടുക്കും ചിട്ടയുമായി വച്ചിരിക്കുന്ന ഒരു മനോഹരമായ വീട്... മുറിക്കുമുള്ളിൽ ചന്ദനത്തിന്റെ സുഗന്ധം നിറഞ്ഞു നിൽക്കുന്നു....
സൗമ്യ മുറി ഒരുക്കിയപ്പോഴേക്കും അവൻ
💬 Comments
View all comments