Chapter Title : എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]
പറയും… എന്ന് നീ വാക്ക് തന്നാൽ മാത്രമാണ് ഞാൻ അത് നിന്നോട് ചോദിക്കു .
എന്താണ് മിസ്
ഞാൻ കോളേജിൽ ഇഷ്ടപെടുന്ന കുട്ടികളിൽ ഒന്നാമതാണ് നീ അതുകൊണ്ടുതന്നെ നിന്നെ ഒരാളും മനസ്സിലാകാതെ കുറ്റംപറയുന്നതു എനിക്കിഷ്ടമല്ല അതുകൊണ്ടു നീ എന്നോട് തുറന്നു പറഞ്ഞാൽ ഞാൻ നിന്നെ സഹായിക്കാം ,ഇല്ലെങ്കിൽ എനിക്കുപോലും നിന്നെ സഹായിക്കാനും എന്തിനു നിന്നോട് സംസാരിക്കാൻപോലും ഞാൻ വരില്ല
അത് പറഞ്ഞതും അവൾ എന്നെ കെട്ടിപിടിച്ചു , ടീച്ചർകൂടി എന്നെ ഒഴിവാക്കരുത് . ടീച്ചേർക്കുവേണ്ടി ഞാൻ എല്ലാം പറയാം .അവളുടെ കരച്ചിൽ കണ്ടപ്പോൾ എനിക്കും കണ്ണ് നിറഞ്ഞു ഞാൻ എൻ്റെ ഷാളുകൊണ്ടു അവളുടെ കണ്ണുതുടച്ചു എന്നോട് ചേർത്ത് നിർത്തി പറഞ്ഞു , നിന്നെ വീട്ടിൽ നോക്കുന്നുണ്ടാകും നാളെ കാലത്തു നീ കോളേജിൽ പോകാതെ ഇങ്ങോട്ടു നേരിട്ടു വരണം
ഞാൻ നിന്റെ വീട്ടിൽ വിളിച്ചു പറയണോ ?
വേണ്ട മിസ്സ്
അത് വേണ്ട , നീ നമ്പർ തന്നെ എന്നുപറഞ്ഞു ഞാൻ അവളിൽ നിന്നും അവളുടെ ഉമ്മയുടെ നമ്പർ വാങ്ങിച്ചു
ഞാൻ നമ്പർ ഡയല് ചെയ്തു വിളിച്ചു ,ഫോൺ എടുത്തു
ഹാലോ , ഇത് ഷഹലയുടെ ഉമ്മയല്ലേ
അതെ ഇങ്ങളാരാ
ഞാൻ അവളെ പഠിപ്പിക്കുന്ന ടീച്ചറാണ് , പേര് ദിവ്യ
മോള് പറഞ്ഞിട്ടുണ്ട് , പക്ഷെ അവൾ ഇതുവരെ വന്നിട്ടില്ല
പേടിക്കേണ്ട എൻ്റെ മകൾ സിറ്റിയിലുള്ള ഹോസ്പിറ്റലിൽ ഉണ്ട് അപ്പോൾ അവൾ കാണാൻ വന്നതാ അതുകൊണ്ടാണ് ലേറ്റ് ആയതു . പെൺകുട്ടികൾ വരാൻ വഴുകിയാൽ വീട്ടിലുള്ളവർക് തീയാണെന്നറിയാം അതിനാൽ വിളിച്ചെന്നേയുള്ളു .പിന്നെ അവള് നാളെ കാലത്തു കോളേജിൽ പോകുന്നില്ല , പഠിക്കാനുള്ള പുസ്തകവുമായി ഇവിടേക്കു വന്നാൽമതി എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് ,എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ
ടീച്ചറല്ലേ വിളിക്കുന്നത് എനിക്കെന്തു ബുദ്ധിമുട്ടു
ഞാൻ അവളോട് പറഞ്ഞു നാളെ നല്ല കുട്ടിയായി വരണം . ഇപ്പോൾ പോകാൻ നോക്ക് . പോകാൻ നേരം അവൾ എന്നെ പുണർന്നു എന്നിട്ടു ഐ ലവ് യു മിസ്സ് എന്ന് എൻ്റെ ചെവിട്ടിൽ പറഞ്ഞു . ഞാനും അറിയാതെ പറഞ്ഞുപോയി ഐ ലവ് യു ടൂ എന്ന്
പിന്നെ
💬 Comments
View all comments