0%

Chapter Title : എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]

Author : രേഖ Read All Parts 391

ആദ്യമായിട്ടാണല്ലോ , അതുകൊണ്ടാണ് ,

ഓ ചോദിക്കാൻ മറന്നു , ഷഹലക്ക് ഒന്ന് ഫ്രഷ് ആകണമെങ്കിൽ കുളിച്ചിട്ടു വന്നോളൂ , ഞാൻ എൻ്റെ മാക്സി എടുത്തു തരാം

അതൊന്നും വേണ്ട മിസ്സ്

പോയിട്ടു വാ , കുറച്ചു നേരമായാലും ആ ഹോസ്പിറ്റലിലെ അന്തരീക്ഷത്തിൽ നിന്നതല്ലേ , ഞാനും അവൾക്കു എൻ്റെവസ്ത്രം ഷെൽഫിൽ നിന്നും എടുത്തുകൊടുത്തു .അവൾ കുളി കഴിഞ്ഞു വരുമ്പോൾ മുടിയിഴയിൽ നിന്നും വെള്ളം ഒറ്റിക്കൊണ്ടിരിക്കുന്നു . ഈ പെൺകുട്ടി ഞാൻ കുളിക്കാൻ പറഞ്ഞതിനാൽ തലയൊന്നും ശരിക്കും  തുവർത്തിയിട്ടില്ലേ

ഇല്ല മിസ്സ് തുവർത്തി

ഇല്ല മിസ്സ് തുവർത്തി എന്ന് പറഞ്ഞിട്ടു ഇതാണോ .... ഞാൻ ഒരു നുള്ളുകൊടുത്തു ഞാൻ അവളുടെ തല നന്നായി തുവർത്തികൊടുത്തു എന്നിട്ടു ഞാൻ കെട്ടിയപോലെ കെട്ടികൊടുത്തു

അവളുടെ കണ്ണുനിറയുന്നതു ഞാനറിഞ്ഞു , എന്തുപറ്റി ഷഹല

ഒന്നുമില്ല മിസ്സ് . എൻ്റെ ഉമ്മ പോലും കുറച്ചുകാലമായി എന്നെ എന്നുപറഞ്ഞു വിതുമ്പാൻ തുടങ്ങി ...

എന്തിനാ വിഷമിക്കുന്നത് എന്ന് പറഞ്ഞു അവളെ അതിൽനിന്നും മോചിപ്പിക്കാനെന്നപോലെ അവളെയും കൂട്ടി താഴേക്കുപോയി അമ്മയും എല്ലാവരുമായി സംസാരിച്ചു . 'അമ്മ പറഞ്ഞു ഈ ഉമ്മച്ചികുട്ടി ഇപ്പോൾ നായര്കുട്ടി ആയല്ലോ .

എന്നിട്ടു 'അമ്മ തന്നെപറഞ്ഞു അല്ലേലും എല്ലാവരും മനുഷ്യർ ആണ് മതവും ഓരോ സമ്പ്രദായവുമാണ് മനുഷ്യനെ തരം തിരിക്കുന്നത് . ഞാനും ഓർത്തു ഏതു മതത്തിൽ ജീവിച്ചാലും മനുഷ്യനായി ജീവിക്കാൻ ശ്രമിക്കണം എന്ന് .മതത്തെ പറ്റി പഠിക്കുന്നതും പഠിപ്പിക്കുന്നതും നല്ലതാണു , പക്ഷെ ഇതെല്ലാം പഠിച്ചിട്ടും മനുഷ്യനാകാതെ ഇരുന്നാൽ പിന്നെ അത് പഠിച്ചിട്ടു എന്ത് കാര്യം

അത് കഴിഞ്ഞു ഫുഡ് എല്ലാം കഴിച്ചു ഞാൻ അവളെയുംകൂടി മുകളിലേക്കുപോയി , 'അമ്മ തന്നെയാണ് എന്നോട് പറഞ്ഞത് ശരിക്കും ഉറങ്ങാത്തതല്ലേ ഞാൻ മോളുടെ കൂടെ ഇരിക്കാം  നീ ഉറങ്ങിക്കോ എന്ന്

ഞാൻ അതുകൊണ്ടു തന്നെ അവളുമായി മുകളിലേക്ക് പോയി ,

ഞാൻ കട്ടിൽ കണ്ടതും അവിടെ കിടന്നു അവള് കിടക്കാതെ ഇരുന്നപ്പോൾ ഞാൻ തന്നെയാണ് അവളെയും നിർബന്ധിച്ചു കിടത്തിയത് .

ഞാൻ ഇന്നലത്തെ ടോപ്പിക്ക് തിരിച്ചു കൊണ്ടുവരാനായി ചോദിച്ചു എന്താണ് കാര്യം .

ഞാൻ

💬 Comments

View all comments