0%

Chapter Title : എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 2 ( രേഖ )

Author : രേഖ Read All Parts 504

സമയമായി നീ ആ ഏഷ്യാനെറ്റ് ഒന്ന് വെക്ക്

ഞാൻ സീരിയൽ കാണാറില്ല , കാരണം പപ്പാ അതിനു എതിരാണ് അതുകൊണ്ടു തന്നെ ചെറുപ്പം മുതൽ എന്നെ അതിൽ നിന്നും വിലക്കേർപ്പെടുത്തിയിട്ടുണ്ട് .ഞാൻ അതിനു ശ്രമിക്കുമ്പോൾ അതിനു പകരമായി പപ്പാ എനിക്ക് കുറെ ബുക്ക്സ് വാങ്ങികൊണ്ടുത്തരും എന്നിട്ടു പറയും ആ കുടുംബ കലഹം ഉണ്ടാകുന്നതും മറ്റും കണ്ടു സമയംകളഞ്ഞാൽ ജീവിതത്തിൽ ഒന്നും കിട്ടില്ല , ആ സമയം ഇതുപോലെ നല്ല ബുക്ക്സ് വായിച്ചാൽ ചെറിയ എന്തെങ്കിലും മെസ്സേജ് കിട്ടും എന്ന് .

അത് സത്യമായിരുന്നു പപ്പാ തന്ന പല പുസ്തകങ്ങളിലെ ചെറിയ ടിപ്സ് വെച്ചാണ് ഞാൻ എൻ്റെ വിദ്യാർത്ഥികളെ കയ്യിലെടുക്കുന്നതും ഒപ്പം അവരുടെ അംഗീകാരം വാങ്ങിച്ചിരുന്നതും . എന്നെ സംബന്ധിച്ചു ഞാൻ നല്ല ഒരു ടീച്ചറാകാൻ ആഗ്രഹിച്ചിരുന്നു പക്ഷെ ഞാൻ ഇന്ന് അതല്ല . കാരണം ഞാൻ ഒരു പെൺകുട്ടിയുടെ ആഗ്രഹത്തിന് നിന്നുകൊടുത്തപ്പോൾ വെറും ഒരു സ്ത്രീയുടെ വികാരങ്ങളിലേക്കു ഞാൻ വീണുപോയി ... എന്ത് വികാരങ്ങൾ കടിച്ചമർത്തി ഞാൻ അത്തരകാരിയല്ല  എന്ന് പറഞ്ഞാലും ഞാനും ഒരു സ്ത്രീയാണല്ലോ എൻ്റെ സ്ത്രീത്വം അത് ഉണരേണ്ട സമയത്തു ഉണരണം ഇല്ലെങ്കിൽ ഞാൻ ഒരു മനുഷ്യ ജന്മം അല്ലാതെ ആകുമല്ലോ എന്നു ചിന്തിക്കുമ്പോൾ അത് ശരിയാണ്.... എന്നു  ഞാൻ ചെയ്തതിനെ ഞാൻ സ്വയം ന്യായികരിക്കാൻ ശ്രമിച്ചു

കാര്യം എന്തുപറഞ്ഞാലും ഈ സീരിയലുകളുടെ സോങ്‌സ് എല്ലാം നല്ലതാണുട്ടോ , എന്ത് രെസമായിട്ടാണ് അത് ... പക്ഷെ തുടങ്ങിയതും  തുടങ്ങി കണ്ണീർപുഴയൊഴുക്കാൻ .... ഞാൻ അത് കാണാനില്ല എന്നു പറഞ്ഞു എൻ്റെ ലാപ്ടോപ്പ് എടുത്തു .

💬 Comments

View all comments