0%

Chapter Title : എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 2 ( രേഖ )

Author : രേഖ Read All Parts 506

കുറച്ചു ദിവസമായി ഫേസ്ബുക് ഒന്ന് ഓപ്പണാക്കിയിട്ടു . ഞാൻ എൻ്റെ ലോഗിൻ നെയിം പിന്നെ പാസ്സ്‌വേഡും കൊടുത്തു ഓപ്പണാക്കി

ഇപ്പോൾ മനപൂർവമാണ് ഈ ഫേസ്ബുക് ഒഴിവാക്കുന്നത് , പണ്ട് കോമഡി അല്ലെങ്കിൽ നല്ല കമ്മെന്റ്സ് ആയിരുന്നു കണ്ടിരുന്നതെങ്കിൽ ഇന്ന് കാണുന്നത് . ഓരോരുത്തരും അവരവരുടെ മതത്തെ പിൻതാങ്ങി മറ്റുമതങ്ങളെക്കാൾ വലതും ചെറുതുമാണെന്നുള്ള വിലയിരുത്തലുകളാണ് , രാഷ്ട്രീയക്കാരുടെ പുകഴ്ത്താനും കുറ്റം പറയാനുമുള്ള ഒരുവേദിയായിമാറി ...ഫേസ്ബുക്കിൽ മതവും മത പണ്ഡിതന്മാരുടെ എണ്ണവുംകൂടി ... നല്ല ജീവനുള്ള മനുഷ്യരുടെ എണ്ണംകുറഞ്ഞു ... ഈ സ്വയം പുകഴ്ത്തലുകൾ കണ്ടു മടുപ്പുതോന്നിയാണ് പലരെയും ഫ്രണ്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നത് ... പറഞ്ഞിട്ടു എന്തുകാര്യം ലോകം പുരോഗമിക്കുന്നു മനുഷ്യൻ അധപതിക്കുന്നു അല്ലാതെ എന്ത് പറയാൻ ...

പഠിച്ചിരുന്നവരുടെയും പലരുടെയും എന്തിനു ഞാൻ ഒരിയ്ക്കലും കാണാത്തവരുടെപോലും ചിത്രങ്ങൾ കണ്ടു ഞാൻ സ്ക്രോൽ ചെയ്തു ഞാൻ അടിയിലേക്ക് പോയി . കുറച്ചു മെസ്സേജസ് ഉണ്ട് , പലതും പഴയ സ്റ്റുഡന്റസ് അയച്ചിരിക്കുന്നതാണ് റിപ്ലൈ പലതിനും മനഃപൂർവം ഞാൻ കൊടുക്കാറില്ല .

അതിനിടയ്ക്കാണ് ഒരു ന്യൂ  മെസ്സേജ് റിക്വസ്റ്റ് കിടക്കുന്നുണ്ട് , അത് മാത്രമായി ശ്രദ്ധിക്കാനും ഒരു കാര്യമുണ്ട് ഒരു ക്യൂട്ട് കുട്ടിയുടെ സ്മൈലി ആണ് പ്രൊഫൈൽ പിച്ചർ , അത് കണ്ടാൽ തന്നെ എങ്ങിനെയാ അത് ഒന്ന് നോക്കാതെ പോവുക

പ്രീതി ,

അങ്ങിനെ ഒരു പേര് ഞാൻ പടിക്കുമ്പോളൊന്നും ഓർമ്മയിൽ കിട്ടുന്നില്ല . ആരാണ് ?

ഒരു പക്ഷെ ഞാൻ പഠിപ്പിച്ച എൻ്റെ സ്റ്റുഡന്റസ് ആകുമോ ?

അതിലെ മെസ്സേജ് ... ഹായ് ടീച്ചർ സുഖമാണോ ?

💬 Comments

View all comments