0%

Chapter Title : എന്റെ കസിൻ കവിത [Sojan]

Author : Sojan Read All Parts 1.7K

"നീ എന്നെ ഇവിടെ വിട്, ഞാൻ വന്നവരെ ഒന്ന് കണ്ടിട്ട് വരാം, ഈ ബാക്കി സാധനങ്ങൾ നീ വീട്ടിൽ എത്തിച്ചേര്, കവിതയോടും റെഡിയാകാൻ പറ, താമസിക്കരുത് എന്ന് പറയണം" എന്നെല്ലാം പറഞ്ഞ് ഇറങ്ങി.

നിനച്ചിരിക്കാതെ കവിതയോട് സ്വൽപ്പം അടുത്ത് സംസാരിക്കാമല്ലോ എന്ന് കരുതി ശ്യാം സന്തോഷത്തോടെ വീട്ടിലെത്തി.

കവിത മാത്രമേ ഉണ്ടായിരുന്നുള്ളൂ, പിന്നെ പേരിനൊരു വേലക്കാരിത്തള്ളയും ഉണ്ട്.

ആദ്യം കാര്യമാത്രപ്രസക്തമായും പിന്നെ വിനോദഭാവത്തിലും രണ്ടു പേരും സംസാരിച്ചു തുടങ്ങി. പക്ഷേ രണ്ടു പേർക്കും ഇടയിൽ ഒരു ഘനമുള്ള ഭിത്തിയുടെ പ്രതീതി.

അനശ്ചിതാവസ്ഥയുടേതായിരുന്നു അത്!! ഇത്രയും കാലവും മനസിൽ ഉണ്ടായിരുന്ന തീപ്പൊരി ആളിക്കത്താൻ പോകുന്നു എന്ന ചിന്തയായിരിക്കാം അതിന് കാരണം. അതോ ഒരു അസുലഭ അവസരം വന്നു ചേർന്നപ്പോൾ ഉണ്ടായ അനിശ്ചിതത്ത്വമോ?

സംസാരങ്ങൾ ഒട്ടും സ്‌പൊണ്ടേനിയസ് ആയിരുന്നില്ല, വിഷയങ്ങൾ കിട്ടാതെ രണ്ടു പേരും ഉഴറുന്ന പോലെ തോന്നി. അവിടെയും ഇവിടെയും തൊടാതുള്ള സംസാരങ്ങൾ.

വീട്ടിൽ ആരെങ്കിലുമൊക്കെ വരും എന്നതിനാലായിരിക്കണം കവിത വീടെല്ലാം അടുക്കിപ്പെറുക്കുകയായിരുന്നു.

ഇതിനിടയിൽ അവരുടെ പിൻഭാഗത്തുള്ള ഒരു പഴയ മുറിയിൽ ഒരു പഴഞ്ചൻ അലമാരയിൽ നിന്നും കവിത എന്തോ എടുക്കാൻ ചെന്നു.

ശ്യാം സംസാരിക്കുന്നതിനിടയിൽ പിന്നാലെ നടന്ന് ചെന്നപ്പോൾ അത് ശ്രദ്ധിച്ചു. പഴയ പുസ്തകങ്ങൾ, അണ്ടമാൻ കാലത്തെ മാ വാരികകൾ എല്ലാം ആണ് അതിൽ.

ശ്യാം ഇതുവരെ കാണാത്ത പഴയ ലക്കങ്ങൾ കണ്ട് കൗതുകം തോന്നി. അവനത് കൈയ്യിലെടുത്ത് മറിച്ചു നോക്കി.

വീണ്ടും അലമാരയിൽ നോക്കിയപ്പോൾ പഴയ ഓട്ടോഗ്രാഫുകൾ ഇരിക്കുന്നു. അവൻ വെറുതെ അത് കൈനീട്ടിയെടുത്തതും, അവൾ ചാടി വീണ് അത് തട്ടിപ്പറിച്ചു.!!

അത് ഇരുന്നിടത്ത് വച്ച്

💬 Comments

View all comments