Chapter Title : എന്റെ കഥ ചേച്ചിയുടെയും [നാന്നൂറാൻ]
നിന്നു ചേച്ചി തിരിഞ്ഞ് എന്നെ ഒരു രക്ഷനെപ്പോലെ നോക്കി.
ഞാനാണെങ്കിൽ നല്ല ആറ്റിറ്റ്യൂഡ് ഇട്ടു നിന്നു.
നീ ആരെങ്കിലും എന്റെ ചേച്ചിയെ ശ്രമിച്ചാൽ അവന്റെ കൈ ഞാൻ വെട്ടും. അതായിരുന്നു അപ്പോഴത്തെ എന്റെ മുഖഭാവം.
അതിനുശേഷം ചേച്ചി നല്ല സന്തോഷത്തിൽ ആയിരുന്നു എന്ന് എനിക്ക് ചേച്ചിയോടെ സംസാരത്തിൽ നിന്ന് മനസ്സിലായി.
പിറ്റേദിവസം പണിമുടക്ക് ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും രണ്ടുദിവസം പനി പിടിച്ചത് കാരണം ഞാൻ സ്കൂളിൽ പോയില്ല.
എന്നാൽ അതിനു ശേഷം ബസ്സിൽ കയറിയപ്പോഴാണ് ചേച്ചി അന്നത്തെ സംഭവം എല്ലാരോടും പറഞ്ഞെന്ന് മനസ്സിലായത്.
അതോടുകൂടി ഞാൻ ചേച്ചിയുടെ രക്ഷകൻ എന്ന് ബസ് ഫാമിലിയിൽ അറിയപ്പെട്ടു. ആദ്യമൊക്കെ ഞങ്ങൾ ചിരിച്ചുകൊണ്ട് അത് ഒഴിവാക്കി.
ഒരു ദിവസം ദിവസം ഒരു ബന്ധുവിന്റെ കല്യാണം ആയതുകൊണ്ട് ഞാൻ ലീവ് ആക്കി അന്ന് എന്നെ കാണാത്തതുകൊണ്ട് ചേച്ചി മറ്റുള്ളവരോട് എന്നെ കുറിച്ച് ചോദിച്ചു. അതോടുകൂടി അവരുടെ കളിയാക്കലുകൾ വേറൊരു തലത്തിലേക്ക് പോയി. ശരിക്കും പറഞ്ഞാൽ ചേച്ചിയുടെ നമ്പർ ഒക്കെ ചോദിച്ചിട്ട് കിട്ടാതെ ചമ്മിനാറി പോയ ചെക്കന്മാർ ഒക്കെ ഈ അവസരം നന്നായി മുതലെടുത്തു.
കല്യാണത്തിന് ശേഷം ബസ്സിൽ വച്ച് കണ്ടപ്പോൾ തന്നെ അവർ
" നീ എവിടെ പോയി കിടക്കുകയായിരുന്നടാ രക്ഷകനെ കാണാതെ ചേച്ചി എന്തുമാത്രം ബഹളം ആയിരുന്നു എന്ന് അറിയാമോ. മുഖത്ത് സന്തോഷം ഇല്ല ഫുൾ ടെൻഷൻ, "
അതിന്റെ കൂടെ ബാക്കിയുള്ളവർ കൂടി കൂടിയപ്പോൾ ചേച്ചിയുടെ ചിരി മാഞ്ഞു. ഞാനതിനെ ഒരു തമാശയായി മാത്രമേ കണ്ടുള്ളൂ പക്ഷേ ചേച്ചി സീരിയസ് ആണെന്ന് ഞാൻ പിന്നെ ചേച്ചിയോട് സംസാരിക്കാൻ പോകുമ്പോൾ മനസ്സിലായി. അന്ന്
💬 Comments
View all comments