Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]
കുരിശ് ചെന്ന് അമ്മൂമ്മയോട് ദിവസങ്ങൾ ഒരുപാട് ഉണ്ടെന്നുള്ള വിവരങ്ങൾ പറയുമോ. ഇപ്പോൾ ഒരു പാര ആയാണല്ലൊ പ്രവർത്തിക്കുന്നത്. അപ്പുറത്ത് അടുക്കള വശം എന്തോ സംസാരം കേൾക്കുന്നുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോൾ അമ്മുമ്മ എൻറെ മുറിയിലേക്ക് കടന്നു.
അമ്മുമ്മ :- കൈയുടെ മുറിവ് ശരിക്കും വലിഞ്ഞിട്ടില്ലല്ലേ, എന്നിട്ടാണ് പെട്ടെന്ന് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇനിയും 45 ദിവസം കിട്ടും എന്നാണല്ലോ ആ പെൺകൊച്ച് പറഞ്ഞത്.
കയറ്റി പാര, ഇനിയിപ്പോൾ എന്തു പറഞ്ഞു ഒഴിവാകും. ഒന്നും പറയാനില്ല അനുഭവിക്കുകതന്നെ, എൻറെ വിധി. എല്ലാം കണ്ടും കേട്ടും സഹിച്ചും ഇവിടെ നിൽക്കുക. മനുഷ്യനെ ഭ്രാന്ത് പിടിക്കും. ഞാൻ അമ്മൂമ്മ പറഞ്ഞതിനൊന്നും മറുപടി പറഞ്ഞില്ല. അമ്മുമ്മ മുറിയിൽ നിന്നും ഇറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ആ ഭൂതം ഒരു കത്തിയും കൈയും പിടിച്ച് മുറിയിലേക്ക് വന്നു. ആനയെ ചട്ടം പഠിപ്പിക്കാൻ തോട്ടിയുമായി നടക്കുന്നതുപോലെ എന്നെ ഭീഷണിപ്പെടുത്താൻ വേണ്ടി കത്തിയുമായി നടക്കുകയാണ്.
കിളി :- ആ ടേബിളിൽ ചായ എടുത്തു വച്ചിട്ടുണ്ട്, പോയി കുടിക്ക്.
ഞാൻ മിണ്ടാതെ എഴുന്നേറ്റു പോയി ചായ കുടിക്കാൻ ഇരുന്നു. ഈ അമ്മുമ്മ എവിടെ പോയി, ഇവിടെയെങ്ങും കാണുന്നില്ലല്ലോ. ചായയും കുടിച്ച് എഴുന്നേറ്റ് മുറിയിലേക്ക് പോകാൻ പോയ എന്നെ പിടിച്ചുനിർത്തി.
കിളി :- എപ്പോഴും പോയി കിടക്കാൻ എന്താ കിടപ്പു രോഗം വല്ലതുമാണോ, ആ സെറ്റിയിൽ പോയിരിക്കു.
ശരിക്കും ഞാൻ പെട്ടു, എന്നെ ചട്ടം പഠിപ്പിക്കാൻ ആണ് കത്തി എന്ന് തോന്നുന്നു. ഞാനിനി രാത്രിക്ക് രാത്രി തന്നെ ഒളിച്ചോടേണ്ടി വരുമോ? എന്താണ് ഉദ്ദേശം എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. പറഞ്ഞതുപോലെ ചെയ്തില്ലെങ്കിൽ ആ കൈയിൽ പിടിച്ച് തിരിക്കും. ഞാൻ നല്ലകുട്ടിയായി ആ സെറ്റിൽ പോയിരുന്നു. നേരം സന്ധ്യയായി, കയ്യും മുഖവും കഴുകി വന്ന് കാളി നിലവിളക്കുമായി സിറ്റൗട്ടിലേക്ക് പോയി. അമ്മുമ്മയും പുറകെ പോയി തൊഴുതിട്ടു രണ്ടുപേരും തിരിച്ചുപോന്നു. അമ്മുമ്മ സെറ്റിയുടെ കസേരയിൽ വന്നിരുന്നു, സന്ധ്യാനാമം ചൊല്ലാൻ തുടങ്ങി. കാളി അടുക്കളയിലേക്ക് പോയി. അമ്മുമ്മ എഴുന്നേറ്റ് പോകുന്നതിനിടയിലാണ് എന്നെ കാണുന്നത്.
അമ്മുമ്മ :- എന്താണ് പതിവില്ലാതെ സന്ധ്യാനേരത്ത് ഇവിടെ സെറ്റിൽ വന്നിരിക്കുന്നത്.
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. രാത്രി
💬 Comments
View all comments