Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]
കാണിച്ച അവഗണന കണ്ടപ്പോൾ തന്നെ മനസ്സിലാക്കേണ്ടതായിരുന്നു എന്നോട് സ്നേഹം ഇല്ലായെന്ന്. എന്നിട്ടും വിഡ്ഢിയായ ഞാൻ വീണ്ടും തല വെച്ച് കൊടുക്കുകയല്ല കൈ വെച്ചു കൊടുത്തു. അതുകൊണ്ട് എന്താ ഗുണം ഉണ്ടായത്, ഉള്ള മനസ്സമാധാനം നഷ്ടപ്പെട്ടു. നഷ്ടബോധം വേറെയും. എന്നോട് വെറുപ്പും വിരോധവും ഉണ്ടെങ്കിൽ, ഞാൻ സ്വമേധയാ ഒഴിഞ്ഞു കൊടുക്കാം എന്ന് പറഞ്ഞതാണ്. എന്നിട്ടും അതിന് അനുവദിക്കുന്നില്ല. വല്ലാത്തൊരു വിധിയാണ് എൻ്റേത്. കയ്യ് നല്ല വേദനയുണ്ട്. ഞാൻ ചുറ്റുപാടും നോക്കി കൈ തലയുടെ മുകളിൽ വച്ചു. വേദന കുറഞ്ഞപ്പോൾ കണ്ണുകളിൽ മയക്കം വന്നു തുടങ്ങി. അവിടെയിരുന്ന് ചെറുതായൊന്നു മയങ്ങി. സെറ്റിയിൽ ആരോ വന്നിരിക്കുന്നത് പോലെ തോന്നിയപ്പോൾ ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു. സെറ്റിയുടെ കയ്യിൽ സൈഡിൽ ചാരി ആണ് ഞാൻ ഇരുന്നത്. അതാ മറ്റേ സൈഡിൽ ആ കാളി വന്നിരിക്കുന്നു. അതോടെ എൻറെ ഉറക്കം നഷ്ടപ്പെട്ടു. അവർ അമ്മുമ്മയും മകളും TV കാണാൻ ഇരുന്നു. എനിക്ക് അത്ര ഇഷ്ടമല്ലാത്തതിനാൽ ഞാൻ എഴുന്നേറ്റ് പോകാൻ ശ്രമിച്ചപ്പോൾ, അമ്മുമ്മ കാണാതെ എൻറെ തുടയിൽ പിടിച്ചമർത്തി, അവിടെ ഇരിക്കാൻ കണ്ണുകൊണ്ട് കാണിച്ചു. തീരെ നിവർത്തി ഇല്ലാത്തതിനാൽ ഞാൻ അവിടെ ഇരുന്നു. ഇനി രാത്രിയിൽ എങ്ങനെ മനസമാധാനത്തോടെ കൂടി ഉറങ്ങാൻ കഴിയും. ഉറക്കം അല്ലെങ്കിൽ തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. നേരം വെളുപ്പാൻകാലം ആകുമ്പോഴാണ് ഒന്ന് ഉറങ്ങുന്നത്, അതേതായാലും ഇതോടെ നഷ്ടപ്പെട്ടു. ഞാൻ തലയിൽ നിന്നും കൈമാറ്റിയിരുന്നു, പേടി കൊണ്ടാണ്. ഇവിടെ നിന്നും പോകുമ്പോൾ കണ്ട, സ്നേഹമുള്ള കിളിയല്ല ഇപ്പോൾ. രൗദ്രവും ബീഭൽസവും ചേർന്ന ഒരു പ്രത്യേകതരം സ്വഭാവത്തോടുകൂടിയ ഉള്ള കിളി അല്ല കാളി. എനിക്കാണെങ്കിൽ കൈ വേദന എടുത്തിട്ട് വയ്യ. കൈ തലയിൽ വെച്ചാൽ വേദന കുറയും, പക്ഷേ കാളി ഇരിക്കുന്നതുകൊണ്ട് അതിനു വയ്യ. ഇപ്പോഴും ആ കൈ എൻറെ തുടയിൽ തന്നെ ഇരിക്കുകയാണ്. ചെകുത്താനും കടലിനും ഇടയിൽ പെട്ട് അവസ്ഥയിലാണ് ഞാൻ. കൈ വേദന ഒരു വശം മറ്റൊരുവശം കാളി. ഇതിൽ ചെകുത്താനേത് കടലേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം സങ്കീർണ്ണമാണ്. എപ്പോഴൊ അമ്മ എഴുന്നേറ്റു, ആ നിമിഷം എൻറെ തുടയിലെ കൈ മാറി.
അമ്മൂമ്മ
💬 Comments
View all comments