Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]
:- മോളെ സമയം ഒരുപാടായി നമുക്ക് ഭക്ഷണം കഴിച്ച് കിടക്കാം.
കിളി :- ശരി വല്യമ്മേ.
ഇതു പറഞ്ഞ് രണ്ടുപേരും എഴുന്നേറ്റു. വേദനയാൽ എനിക്ക് ഇരിക്കാൻ വയ്യാത്ത കൊണ്ട് വിശപ്പ് തോന്നിയില്ല.
ഞാൻ:- എനിക്ക് നല്ല വിശപ്പ് ഇല്ല അതുകൊണ്ട് ഭക്ഷണം വേണ്ട.
പോകുന്ന വഴി കാളി എന്നെ രൂക്ഷമായി ഒന്ന് നോക്കി. ഇതെന്തു മറിമായം എപ്പോഴും എന്നെ ഈ രൂക്ഷമായി നോക്കുന്നത് എന്തിന്? അടുക്കളയിൽ എന്തോ ശബ്ദംതാഴ്ത്തി സംസാരിക്കുന്നത് കേട്ടു . അടുത്ത വല്ല പാരയും ആണോ, അതെ പാര തന്നെ. എനിക്കുള്ള ഭക്ഷണം മേശപ്പുറത്തു വന്നു. അമ്മുമ്മ എന്തോ കാര്യത്തിന് അടുക്കളയിലൂടെ പുറത്തേക്കിറങ്ങിയപ്പോൾ...... സ്വകാര്യമായി ചെവിയിൽ
കിളി: - ഞാൻ പകൽ പറഞ്ഞതാണ് എന്നോട് അഭ്യാസം കാണിക്കരുത്, ഭക്ഷണം കഴിച്ചിട്ട് പോയി കിടന്നുറങ്ങ്.
ഞാൻ ഒരക്ഷരം മിണ്ടാതെ ടേബിളിൽ പോയിരുന്നു ഭക്ഷണം കഴിച്ചു തിരിച്ച് മുഖവും കഴുകി കട്ടിലിൽ കയറി കിടന്നു. കൈ വേദന കൂടുതലാണ്. അവരുടെ ഭക്ഷണം കഴിക്കൽ ഒക്കെ കഴിഞ്ഞു. അമ്മൂമ്മ മുറിയിൽ കയറി വാതിൽ ചാരി. കിളി വാതിൽക്കൽ തന്നെ. ഭഗവാനെ ഇന്നെന്താണ് പരിപാടി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മുമ്മയുടെ മുറിയിൽ നിന്നും ഉറക്കത്തിൻ്റെ സിംബൽ കേട്ട് തുടങ്ങി.. ഞാൻ വാതിൽക്കലേക്ക് നോക്കി, അനക്കമൊന്നുമില്ല. സമാധാനമായി, ഉറങ്ങി എന്ന് തോന്നുന്നു. ഞാൻ തലയിണയിൽ നിന്നും താഴെയിറങ്ങി മലർന്നു കിടന്നു. തലയുടെ മുകളിൽ 2 തലയണ കൂട്ടി, കൈ അതിൽ വച്ചു. ഈ കിടപ്പിൽ കൈ വേദനയ്ക്ക് കുറവുണ്ട്. കുറച്ചു ദിവസങ്ങളായുള്ള ഉറക്കത്തിൻ്റെ ക്ഷീണം കൊണ്ട് പെട്ടെന്ന് ഉറങ്ങി.
ഞാനും അമ്മൂമ്മയും ഡൈനിംഗ് ടേബിളിൽ ഇരുന്ന് കട്ടൻ കുടിക്കുന്നതിനിടയിൽ
അമ്മൂമ്മ :- കിളിയെ കൊണ്ടു ചെന്ന് നാളെ ആക്കാം.
ഞാൻ:- നാളെയല്ലേ അവർ കാണാൻ വരുന്നത്, ഇന്നു തന്നെ കൊണ്ടുപോയി ആക്കണം അവര് വലിയ പൈസക്കാരല്ലെ. ആ ചെക്കന് ഇങ്ങനെ നിൽക്കുന്നതും പിടിക്കില്ല.
അമ്മൂമ്മ :- ശരിയാണ്. ഞാനൊന്നു കൊച്ചുത്രേസ്യയുടെ വീടുവരെ പോയി വന്നിട്ട് കൊണ്ടു ചെന്നാക്കാം. അയാൾക്ക് അസുഖം കൂടുതലാണ് എന്ന് പറയുന്നത് കേട്ടു ഞാൻ പോയി വരുമ്പോഴേക്കും എന്തെങ്കിലും സംഭവിച്ചാലോ. മോളെ
💬 Comments
View all comments