Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]
വേഗം ആയിക്കോ ഞാനിപ്പോൾ വരാം.
എന്നു പറഞ്ഞ് അമ്മ പുറത്തേക്കിറങ്ങി. കുറച്ചുനേരം കൂടി അവിടെ ഇരുന്നിട്ട് എഴുന്നേറ്റ് മാറുന്നതിനിടയിൽ എൻറെ കാലുകൾ ഡൈനിംഗ് ടേബിളിൽ തട്ടി മലർന്നു വീണു. എഴുന്നേൽക്കാൻ പറ്റുന്നില്ല പരമാവധി ശ്രമിച്ചു നോക്കി നടക്കുന്നില്ല. പെട്ടെന്ന് കിളി ഓടി വന്നു രണ്ടു കൈകളിലും ചവിട്ടി പിടിച്ചു.
കിളി :- തക്കത്തിന് കിട്ടാൻ കാത്തു നിൽക്കുകയായിരുന്നു ഞാൻ. ഇപ്പോൾ അവസരം വന്നു.നിന്നോട് ഞാൻ പറഞ്ഞതല്ലേടാ എൻറെ കാര്യത്തിൽ ഇടപെടരുതെന്ന്.
ഞാൻ:- കിളി എഴുന്നേൽക്കാൻ വയ്യ എന്നെ ഒന്ന് പിടിച്ചെഴുന്നേൽപ്പിക്കു.
കിളി :- അവിടെ കിടക്ക്, നിനക്ക് ഇത് തന്നെ വേണം. നിനക്ക് തരാൻ ഉള്ളത് ഞാൻ ഇപ്പോൾ തന്നെ തരാം.
എന്നു പറഞ്ഞു മറച്ചു പിടിച്ചിരുന്ന കത്തിയെടുത്തു.
കിളി :- അന്നേ നിന്നെ തീർക്കേണ്ടി ഇരുന്നു. പക്ഷേ കയ്യിൽ ആയിപ്പോയി. നീ രക്ഷപ്പെട്ടത് കൊണ്ടാണ് ഞാൻ വീണ്ടും ഇവിടെ വന്നത്. ഞങ്ങളുടെ ജീവിതത്തിൽ നീ ഒരു ശല്യമായി നിൽക്കരുത്.
ഇതും പറഞ്ഞ് നെഞ്ചിൽ ചവിട്ടി തള്ളവിരൽ കൊണ്ട് കൂമ്പിന് അമർത്തി. അതിനുശേഷം രണ്ടു കൈകളും ചവിട്ടി ഞെരിച്ചു. ഞാൻ അയ്യോ അയ്യോ എന്ന് കരഞ്ഞു.
കിളി:- ഛീ ..... മിണ്ടല്ലേടാ ..... കരഞ്ഞാൽ കൊന്നുകളയും. അന്ന് ഞാൻ വീശിയത് വയറിനെ ലക്ഷ്യമാക്കിയാണ്. ലക്ഷ്യം തെറ്റിപ്പോയി. എന്നാലും ചോര പോകുന്നത് കണ്ടപ്പോൾ നീ തട്ടി പോകുമെന്ന് കരുതി. അതുകൊണ്ട് തന്നെയാണ് ഞാൻ തിരിഞ്ഞു നോക്കാതെ ഇരുന്നത്.
അടുത്ത ചവിട്ട് വയറ്റിലാണ്. ഞാൻ ഉറക്കെ ഉറക്കെ കരഞ്ഞു
ഞാൻ :- അയ്യോ കിളി ഞാൻ ഒന്നും ചെയ്യില്ല..... അയ്യോ അയ്യോ എന്നെ കൊല്ലല്ലേ.......
ഇതൊന്നും കേൾക്കാതെ വീണ്ടും കാലുകൾ പൊക്കി മുഖത്ത് ഒരു ചവിട്ട്. അതോടെ വായിൽ മുഴുവൻ ചോര. മൂക്കിൽ നിന്നും വരുന്നുണ്ടോ എന്നൊരു സംശയം. വീണ്ടും കാലുകൾ കൈകളിലേക്ക് തന്നെ കൈകൾ കൂടുതൽ ചവിട്ടിമെതിച്ചു. ഭദ്രകാളി എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോൾ കാണുന്നു. ഞാനോർത്തു അമ്മൂമ്മ പോയിട്ട് കുറെ നേരമായി എന്നിട്ടും വന്നില്ല. അമ്മുമ്മ വരുമ്പോഴേക്കും എൻറെ ജീവൻ പോകും.
കിളി :- ഞാൻ കൂടുതൽ സൗകര്യത്തിൽ, രാജിയെ
💬 Comments
View all comments