Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]
കാര്യം ഓർത്തിട്ട് ആണോ? അതോ ഭദ്രകാളിയെ പിന്നെയും സ്നേഹിക്കുന്നതുകൊണ്ടൊ? ഒന്നും അറിയില്ല. പക്ഷേ ഈ ഭദ്രകാളിക്ക് എന്നോട് അശേഷം സ്നേഹമില്ലെന്ന് ഇതോടെ ബോധ്യമായി. എന്നിട്ടും ഒന്ന് പ്രതികരിക്കാനാവാതെ നിശ്ചലം കിടന്നു കൊടുക്കുന്നു. ഇപ്പോൾ പ്രതികരിക്കാനുള്ള ശക്തിയും നഷ്ടപ്പെട്ടു. പാതി ജീവനായി. അമ്മൂമ്മ വന്നിരുന്നെങ്കിൽ ജീവനെങ്കിലും രക്ഷപ്പെടുമായിരുന്നു. അതിനും സാധ്യതകൾ കുറഞ്ഞുവരുന്നു.
കിളി:- എന്താടാ മിണ്ടാത്തത്....... നിൻറെ നാവിറങ്ങിപ്പോയോ...... കുറച്ചുനേരത്തെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ. വല്യമ്മ യോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. ആ നാവ് എന്തിയേ? ആ കിടപ്പ് കണ്ടില്ലേ പാവത്താനെ പോലെ.
ഇതും പറഞ്ഞ് നെഞ്ചിൻ കൂടിന് ഒരു ചവിട്ടു തന്നു. അപ്പോൾ വായിൽ നിന്നും 'ഹമ്മേ' എന്ന ശബ്ദം പുറത്തേക്കു വന്നു. എൻറെ ശബ്ദം കുഴഞ്ഞു കുഴഞ്ഞു പോകുന്നുണ്ട്
ഞാൻ :- അയ്യോ എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്...... ഞാൻ ഒരു ഉപദ്രവം നിൽക്കില്ല........ എന്നെ വെറുതെ വിട്........ അയ്യോ......... അമ്മേ........ ഞാനിപ്പോൾ ചാകും........ ഞാൻ നിങ്ങളെ ഉപദ്രവിക്കാൻ വരില്ല........ സത്യമായിട്ടും........ ഒരു കാരണവശാലും ഞാൻ ആ ഭാഗത്തേക്ക് വരില്ല............ എന്നെ ഒന്നും ചെയ്യല്ലേ കിളി കത്തിയുമായി കുനിഞ്ഞ് കുത്താനാഞ്ഞിട്ട് രണ്ടു കവിളിലും മാറി മാറി അടിച്ചു
ഞാൻ :- കിളി എന്നെ ഒന്നും ചെയ്യരുത്........ ഞാൻ ഇനി ഒരു ശല്യത്തിനും വരില്ല....... അയ്യോ കിളി അടിക്കല്ലെ..... എന്നെ കുത്തല്ലേ....... അയ്യോ എന്നെ കൊല്ലുന്നേ.......
എന്ന് കരഞ്ഞു കൊണ്ടേയിരുന്നു. അപ്പോഴും അടി തുടർന്നുകൊണ്ടേയിരുന്നു രണ്ടു കവിളിലും മാറി മാറി അടിക്കുന്നു. ഭദ്രകാളിയെ പോലെ അലറുന്നു.ഞാൻ കരഞ്ഞുകൊണ്ടിരുന്നു. എൻറെ ബോധം മറഞ്ഞുകൊണ്ടിരുന്നു.
തുടരും
💬 Comments
View all comments