Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]
ഞാൻ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. ഇല്ല ഞാൻ ഒരിക്കലും നിങ്ങൾക്ക് ചേരില്ല. എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ ഞാൻ പോകട്ടെ.
എന്നുപറഞ്ഞ് കിളി എഴുന്നേറ്റു പോകാൻ ശ്രമിച്ചു.
ഞാൻ:- എന്നോട് ഇതല്ല പറയാനുള്ളത്, അത് പറഞ്ഞിട്ട് പോയാൽ മതി.
കിളി :- എനിക്ക് ഒന്നും പറയാനില്ല. എനിക്ക് ഉറക്കം വരുന്നു. ഞാൻ പോകുന്നു.
ഞാൻ:- എൻ്റെ നേരെ എന്തിന് കത്തി വീശി ? എന്നെ വെറുക്കാനും മാത്രം ഞാൻ എന്താണ് കിളിയോട് ചെയ്ത അപരാധം. അത് എനിക്ക് അറിഞ്ഞേ പറ്റൂ. അതു പറയാൻ സാധിക്കുന്നില്ല എങ്കിൽ, കിളിക്ക് ആ ഷിബുവിനെ ഇഷ്ടമാണെന്ന് ഞാൻ വിശ്വസിക്കും. ഇവിടെനിന്ന് പോകുന്നതുവരെ ഇതുപോലെ കിടന്നിരുന്ന കിളി, ഇത്ര പെട്ടെന്ന് മാറ്റം സംഭവിക്കണമെങ്കിൽ എന്താണ് കാരണം? കിളിക്ക് അവനെ ഇഷ്ടം ആണെങ്കിൽ പോലും എനിക്ക് വിരോധമൊന്നുമില്ല, പറഞ്ഞോളൂ. ഇനിയും ഒന്നും പറയാനില്ല എന്നാണ് തീരുമാനമെങ്കിൽ, ഞാൻ ഇതൊക്കെ തന്നെ വിശ്വസിക്കൂ. ഇനി കിളിയുടെ ആണ് തീരുമാനം. പോയി കിടന്നു ഉറങ്ങണമെങ്കിൽ ഉറങ്ങാം. ഞാനൊരു തടസ്സമാകില്ല.
എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചിരുന്ന കൈകൾ വിട്ടു. കിളി എഴുന്നേറ്റു എന്നെ ഒന്നു നോക്കിയിട്ട് പായയിൽ പോയി കിടന്നു. ഞാൻ അവിടെ നിന്നും എഴുന്നേറ്റു, ഇപ്പോൾ മനസ്സിനും കൈക്കും വേദന തോന്നി തുടങ്ങി. തലയണ എടുത്തു ചുവരിൽ വച്ച് തലയിൽ കയ്യും വെച്ച് അവിടെ ചാരിയിരുന്നു. ഇനി ഞാൻ എന്താണ് പറയേണ്ടത്, എത്രത്തോളം ഞാൻ സഹിക്കണം. ഇല്ല ഇനി ഇത് സഹിച്ചു ഇവിടെ നിൽക്കാൻ കഴിയില്ല എത്രയും പെട്ടെന്ന് ഇവിടെ നിന്നും വിടണം. നാളെ തന്നെ അതിനുള്ള നീക്കുപോക്കുകൾ നടത്തണം. കിളിയുടെ വേദന കണ്ടപ്പോൾ എൻറെ കൈയുടെ വേദന മാറിയതാണ്. മലർന്നുള്ള കിടപ്പ് കൊണ്ട് വേദന കൂടി. ഇനി കിളിയോട് ഒന്നും ചോദിക്കണ്ട. കിളി ഇത്രയും നേരം നടത്തിയത് മുഴുവൻ നാടകം ആണോ എന്ന് എനിക്ക് സംശയമായി. എന്നെ തന്ത്രപൂർവ്വം ഒഴിവാക്കാനുള്ള ഒരു തിരക്കഥ. ഞാൻ വാതിൽക്കലേക്ക് നോക്കിയപ്പോൾ സുഖനിദ്രയിൽ ആണ് പാർട്ടി. കുറച്ചുനേരം അങ്ങനെയിരുന്നപ്പോൾ എൻറെ കൈയുടെ വേദനക്ക് കുറവുണ്ടായി. പക്ഷേ എൻറെ ഉറക്കം നഷ്ടപ്പെട്ടു. ഇത്രയും
💬 Comments
View all comments