Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]
നേരം എൻറെ നെഞ്ചിൽ തല ചായ്ച്ച് പൊട്ടിക്കരഞ്ഞ ആളാണോ വാതിൽക്കൽ കിടക്കുന്നത്. എത്ര സുന്ദരം ആയിട്ടാണ് കിടന്നുറങ്ങുന്നത്. വിഷമമുള്ള ഒരാൾക്കും ഇങ്ങനെ കിടന്നുറങ്ങാൻ കഴിയില്ല. 'കപടലോകത്തിലാത്മാർത്ഥമായൊരു ഹൃദയം ഉണ്ടായതാണെൻ പരാജയം'
എന്തൊരു നാടകമാണ് കുറച്ചു നേരത്തെ ഇവിടെ നടന്നത്. തുടക്കം മുതൽ എന്തു പെർഫോമൻസ് ആണ് നടത്തിയത്. ഞാനതിൽ മയങ്ങി വീണു, ഞാനൊരു വിഡ്ഢിയാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന വിധത്തിലാണ് എൻറെ പ്രവർത്തി. എന്തു വിദഗ്ധമായിട്ടാണ് എന്നെ തെറ്റിദ്ധരിപ്പിക്കുന്നത്. അങ്ങനെ ഇരുന്ന് നേരം വെളുക്കാറായപ്പോൾ ഒന്നു മയങ്ങിപ്പോയി.
ഞാൻ എന്തോ സ്വപ്നം കണ്ട് പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു. സ്വപ്നം എന്താണെന്ന് ഓർത്തിട്ട് ഒരു പിടിയും കിട്ടിയില്ല. ഇന്ന് ചെയ്യാനുള്ള കാര്യങ്ങൾ ഓർത്തപ്പോൾ പെട്ടെന്ന് ഞാൻ എഴുന്നേറ്റ് മുഖം കഴുകി. സമയം നോക്കുമ്പോൾ 9 മണി ആകുന്നു. പെട്ടെന്നുതന്നെ എൻറെ എല്ലാ പ്രഭാതകൃത്യങ്ങളും നടത്തി, ഞാൻ റെഡിയായി ഇന്ന് ആശുപത്രിയിൽ പോയി കൈ ഡ്രസ്സ് ചെയ്യണം. പിന്നെ പോകുവാനുള്ള പേപ്പറുകൾ ഒക്കെ ശരിയാക്കണം. സൈക്കിളിന് പോകാൻ പറ്റാത്ത അവസ്ഥയാണ്, ഗേറ്റിനടുത്ത് നിൽക്കുമ്പോൾ ഒരു ഓട്ടോ പോകുന്നതു കണ്ടു. അത് മടങ്ങി വരുമ്പോൾ അതിൽ കയറി പോകണം. അപ്പോയ്മെൻറ് ഓർഡറും സർട്ടിഫിക്കറ്റിന് ഫയലുകളും എടുത്തു. ഞാൻ അവിടെ ആരെയും തിരക്കിയില്ല. അമ്മൂമ്മയോട് പോലും യാത്ര പറയാതെ ഞാൻ ഗേറ്റിനടുത്ത് വണ്ടിയും കാത്തുനിന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മൂമ്മ പെട്ടെന്ന് എൻറെ അടുത്തേക്ക് വന്നു.
അമ്മൂമ്മ :- നീ രാവിലെ തന്നെ എവിടേക്കാ?
ഞാൻ :- എൻറെ കൈ ഒന്നു അഡ്രസ്സ് ചെയ്യണം. പിന്നെ കുറച്ചു പേപ്പർ ശരിയാക്കാൻ ഉണ്ട്.
അമ്മുമ്മ :- കൈ മരുന്ന് ചെയ്യാൻ ഒറ്റയ്ക്ക് പോകണ്ട. അതുമല്ല കടലാസൊക്കെ ശരിയാക്കാനും ഇപ്പോൾ പോകണ്ട, രണ്ടാഴ്ച ഉണ്ടല്ലോ.
ഞാൻ :- രണ്ടാഴ്ച എന്ന് പറയുന്നത് അവിടെ ചെല്ലാൻ ഉള്ള അവസാന ഡേറ്റ് ആണ്. അതിനുള്ളിൽ പേപ്പറുകൾ ഒക്കെ ശരിയാക്കണം. അതുമല്ല എൻറെ കൂട്ടുകാരനെ വിളിച്ച് ഞാൻ അവിടെ റൂം അറേഞ്ച് ചെയ്തിട്ടുണ്ട്. ഓടിപ്പിടിച്ച് ചെല്ലുമ്പോൾ അവിടെ റൂം കിട്ടില്ല. ഇപ്പോഴാണെങ്കിൽ അവൻറെ അടുത്ത് തന്നെ ഒരു റൂം
💬 Comments
View all comments