Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]
എന്നിട്ടും ഞാൻ സഹിച്ചു, നിന്നോടുള്ള സ്നേഹം കൊണ്ട്. എന്നിട്ട് അവൾ ഈ അവസാന നിമിഷം പറയുന്നു ജീവിതം അവസാനിപ്പിക്കാൻ പോകുന്നുവെന്ന്. ഈ ഡ്രസ്സ് ഒക്കെ എടുത്തിട്ട് എഴുന്നേറ്റ് പോയേ.
എന്നുപറഞ്ഞ് കിളിയെ എഴുന്നേൽപ്പിച്ചു. കിളി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഞാൻ സാവധാനം കിളിയുടെ മുടിയിൽ തലോടി സമാധാനിപ്പിച്ചു
ഞാൻ:- പോട്ടെ.... ആ ഡ്രസ്സ് ഒക്കെ എടുത്തിട്ട് അടുക്കളയിൽ ചെന്ന് എന്തെങ്കിലും പണി ഉണ്ടെങ്കിൽ നോക്കൂ ഞാനും വരാം. അമ്മൂമ്മ വരാൻ നേരം ആകുന്നു.
കിളി ഡ്രസ്സ് ഒക്കെ എടുത്തിട്ട് അടുക്കളയിലേക്ക് പോയി പുറകെ ഞാനും.
ഞാൻ:- എൻറെ പെണ്ണ് പിണങ്ങിയോ?
കിളി :- ഇല്ല ഏട്ടാ
ഞാൻ:- ഏട്ടാ എന്നൊ, അങ്ങനെയല്ലല്ലോ കഴിഞ്ഞദിവസം വിളിച്ചത്....... എടാ എന്നോ പട്ടി എന്നോ വിളിക്കുന്നുണ്ടായിരുന്നല്ലോ. എന്തു വേണമെങ്കിലും വിളിച്ചോ പക്ഷേ വെറുക്കാതിരുന്നാൽ മതി.
കിളി :- ഞാൻ പട്ടി എന്നൊന്നും വിളിച്ചില്ല. എനിക്ക് വെറുപ്പ് ഒന്നും ഉണ്ടായിരുന്നില്ല, സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിൽ നിന്നും അകന്നു പോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതിയാണ് ഞാൻ അങ്ങനെ ഒരു നാടകം കളിച്ചത്.
ഞാൻ:- സ്നേഹത്തിൻ്റെ സിമ്പിൾ ആണല്ലോ ഈ കൈയിൽ കാണുന്നത്. ഇങ്ങനെ ഒന്നും സ്നേഹിച്ചു കളയല്ലേ.
കിളി :- മതി, കളിയാക്കിയത്.
ഞാൻ:- കളിയായി പറഞ്ഞതല്ല കാര്യത്തില, ഇങ്ങനെ വല്ല സ്നേഹവും കൂടുതൽ തോന്നുകയാണെങ്കിൽ എന്നോട് തുറന്നു പറയണം. എന്താണ് ശരീരത്തിൽ നിന്നും അഴുക്കു പോയതായി തോന്നുന്നുണ്ടോ?
എന്നെ കെട്ടിപ്പിടിച്ചുകൊണ്ട്
കിളി :- അത് ഓർമ്മിപ്പിക്കല്ലേ ഏട്ടാ. എന്തൊക്കെയാണ് അവൻ കാട്ടിക്കൂട്ടിയത്. അവൻറെ വായിൽ നിന്നും വന്നിരുന്ന മദ്യത്തിനും മറ്റെന്തൊക്കെയോ വൃത്തികെട്ട മണം എൻറെ ശരീരത്തിൽ ഇപ്പോഴും ഉള്ളതായി തോന്നുന്നു. എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നിയ നിമിഷം.
ഞാൻ :- അതൊക്കെ പോട്ടെ മോളെ....... ഞാൻ ഇവിടെ നിന്ന് പോയാലും എന്ത് വിഷയം ഉണ്ടെങ്കിലും എന്നെ വിളിച്ചു പറയണം. പോകുന്നതിനു മുമ്പ് ഞാൻ ഒരു മൊബൈൽഫോൺ വാങ്ങി തരാം. ഞാനിനി എൻറെ പെണ്ണിനെ ആർക്കും വിട്ടുകൊടുക്കില്ല.
ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും എനിക്ക് അവനെ തഞ്ചത്തിന് കിട്ടാൻ കാത്തിരിക്കും എന്ന് ഞാൻ പ്രതിജ്ഞ എടുത്തു.
💬 Comments
View all comments