0%

Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]

Author : Kambikathakal Read All Parts 332

വന്നു.
അമ്മൂമ്മ: നീ എഴുന്നേറ്റോ? ഇത്രയും നേരത്തേ നീ എഴുന്നേൽക്കുമൊ?
ഞാൻ: പിന്നെ. നേരത്തെ എഴുന്നേറ്റാൽ, രാവിലെ തന്നെ പണിയൊക്കെ കഴിച്ച് ഓഫീസിൽ പോകാൻ പറ്റൂ. അവിടെ ആയിരുന്നെങ്കിൽ രാവിലെ തന്നെ പാൽചായ മുൻപിലെത്തും. ഇവിടെ ഒരു കട്ടൻ ചായ കിട്ടണമെങ്കിൽ സ്വന്തമായി ഇട്ടു കുടിക്കണം.
അമ്മൂമ്മ: എന്താടാ അവിടെ വേലക്കാരെ വെച്ചിട്ടുണ്ടോ രാവിലെ തന്നെ പാൽ ചായ മുമ്പിൽ എത്താൻ?
ഞാൻ: രാവിലത്തെ പാൽചായ ഹൗസ് ഓണറുടെ വീട്ടിൽനിന്നും കൊണ്ടുവരും.
ഇതൊക്കെ പറഞ്ഞപ്പോൾ ആ ഉണ്ടക്കണ്ണി എന്നെ തുറിച്ചു നോക്കുന്നുണ്ട്. അമ്മ അതും പറഞ്ഞ് മുറ്റത്തേക്കിറങ്ങി. മുറ്റം അടിക്കാനുള്ള തയ്യാറെടുപ്പിലാണ് തോന്നുന്നു. ഇനി അമ്മ അകത്തേക്ക് വരാൻ കുറച്ചു സമയം പിടിക്കും ആയിരിക്കും. ഞാൻ പതിയെ അടുക്കളയിലേക്ക് ചെന്നു, എന്നെ തീരെ ഗൗനിക്കുന്നില്ല. എന്തു പറഞ്ഞാണ് ഈ മൂശേട്ട സ്വഭാവം ഒഴിവാക്കുന്നത്. പെട്ടെന്നാണ് എനിക്ക് ഓർമ്മ വന്നത്, ഞാൻ പോരുന്നതിനു തലേദിവസം സുധിയുടെ കയ്യിൽനിന്നും കുറച്ച് പൈസ കടം വാങ്ങി ഒരു സ്വർണ്ണം മോതിരം വാങ്ങിയിരുന്നു. ഞാൻ അടുക്കളയിൽ നിന്നും ഇറങ്ങി മുറിയിൽ ചെന്ന് ബാഗിൽ നിന്നും ആ മോതിരം എടുത്തു. വീണ്ടും അടുക്കളയിലേക്കു ചെന്നു പുറകിൽ കൂടി ചെന്ന് കെട്ടിപ്പിടിച്ചു, എന്നെ തട്ടി മാറ്റി. ഞാൻ വലത്തെ കൈ പിടിച്ചപ്പോൾ കൈതട്ടി മാറ്റിയെങ്കിലും ഞാൻ വീട്ടില്ല, എന്നിട്ട് മോതിരവിരൽ ആ മോതിരം ചാർത്തി.
ഞാൻ: എൻറെ ശകുന്തളയ്ക്ക് ദുഷ്യന്തൻ ആവുന്ന ഞാൻ ചാർത്തുന്ന മോതിരം.
കിളി അത് ഊരിയെടുക്കാൻ ശ്രമിച്ചു, ഞാനത് തടഞ്ഞു.
കിളി: എനിക്ക് മോതിരവും മുതിരയൊന്നും വേണ്ട...... എന്നോട് സ്നേഹം ഇല്ലാത്തവരുടെ ഒരു സാധനവും എനിക്ക് വേണ്ട.
ഞാൻ: എൻറെ പെണ്ണിനോട് സ്നേഹം ഇല്ലെന്ന് ആരാ പറഞ്ഞേ...... സ്നേഹം ഉള്ളതുകൊണ്ടല്ലേ സമയം ഇല്ലാഞ്ഞിട്ടും ഞാൻ വന്നേ.
കിളി: കഴിഞ്ഞ ആഴ്ച വരാമെന്ന് പറഞ്ഞതല്ലേ, എന്നോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ അന്ന് വരുമായിരുന്നു.
ഞാൻ: എൻറെ അവസ്ഥ എനിക്കേ അറിയൂ..... നിന്നുതിരിയാൻ സമയമില്ല. എന്നിട്ടും സമയം കണ്ടെത്തി ഞാൻ വന്നപ്പോൾ, എൻറെ പെണ്ണ് എന്നോട് കെറുവിച്ചിരിക്കുന്നു. ഇപ്പോൾ ആർക്ക് ആരോടാണ് സ്നേഹം ഇല്ലാത്തത് എന്ന് മനസ്സിലായി.

💬 Comments

View all comments