Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]
ആ മുറിയിൽ ചെന്ന് വഴക്കെല്ലാം തീർക്കണം. പറ്റുകയാണെങ്കിൽ ഒരു പെടയും കൊടുക്കണം. നല്ല തല്ലു കിട്ടാത്തതിൻറെ കുറവാണ്, മനുഷ്യൻറെ മനസ്സമാധാനം കളഞ്ഞിട്ട് ഇപ്പോഴും മുറുമുറുപ്പ്. അത് ഇന്ന് രാത്രി കൊണ്ട് തീർക്കണം. ഞാൻ ഡ്രസ്സ് ഒക്കെ മാറിയിട്ട് ബാത്ത്റൂമിൽ പോയി കയ്യും കാലും മുഖവും നല്ലവണ്ണം കഴുകി വന്ന് എൻറെ മുറിയിൽ കയറി കിടന്നു. കുറച്ചുകഴിഞ്ഞ് അമ്മൂമ്മയും കിളിയും അവരവരുടേതായ മുറികളിൽ കയറി. അമ്മുമ്മ മുറിയിൽ കയറി വാതിലടച്ചു, തൊട്ടു പുറകെ കിളിയുടെ വാതിലും അടഞ്ഞു. ഞാൻ കാതോർത്തിരുന്നു അമ്മൂമ്മയുടെ കൂർക്കംവലിക്കായ്, അരമണിക്കൂറിനുള്ളിൽ സിംബൽ ഉയർന്നു. ഞാൻ പതിയെ എഴുന്നേറ്റ് കിളിയുടെ വാതിലിനടുത്ത് എത്തി. ഹാൻഡിലിൽ പിടിച്ച് തിരിച്ചു, അകത്തുനിന്നും പൂട്ടിയിരിക്കുന്നു. ഞാൻ വാതിലിൽ മുട്ടി, അനക്കമൊന്നുമില്ല വീണ്ടും പലതവണ മുട്ടി. ഇല്ല, എഴുന്നേൽക്കുന്നില്ല. തലയണ എടുത്തു കൊണ്ടുവന്നു ഞാൻ ഹാളിൽ കിടന്നിരുന്ന സെറ്റിയിൽ കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ് ശീലം ആതിനാൽ, 6:45 ന് എഴുന്നേറ്റു. അപ്പോഴും അമ്മുമ്മയും മകളും എഴുന്നേറ്റിട്ടില്ല. പോകുന്നതിനു മുമ്പ് എന്നെ കുറ്റം പറഞ്ഞിരുന്ന ടീമുകളാണ്. ഇപ്പോൾ രാവിലെ ഒരു ചായ ശീലമായതിനാൽ, ഞാൻ അടുക്കളയിൽ പോയി കട്ടന് വെള്ളം വച്ചു. അവിടെയായിരുന്നപ്പോൾ അതിരാവിലെ തന്നെ ഒരു പാൽ ചായ ഹൗസ് ഓണറുടെ വീട്ടിൽ നിന്നും എത്തുമായിരുന്നു. ഇങ്ങനെയൊക്കെ ആലോചിച്ച് നിൽക്കുമ്പോൾ വെള്ളം തിളച്ചു, പല കുപ്പിയും തുറന്നു നോക്കിയപ്പോഴാണ് ചായപ്പൊടി കിട്ടിയത്, തിളക്കുന്ന വെള്ളത്തിലേക്ക് അതിട്ടു. രണ്ടാഴ്ചകൊണ്ട് ചായപ്പൊടിയുടെ ടിന്ന് വരെ മാറി, അപ്പോൾ പിന്നെ കാളി മാറാതെയിരിക്കുമോ? ഞാൻ ചായ ഗ്ലാസിൽ പകർന്ന് മധുരവും ഇട്ട് സെറ്റിയിൽ വന്നിരുന്നു കുടിച്ചു കൊണ്ടിരിക്കുമ്പോൾ, അതാ ഒരു ശ്രീകോവിൽ തുറക്കുന്നു. വാതിൽ തുറന്ന് ദേവി അല്ല ഭദ്രകാളി ഇറങ്ങിവന്നു. എന്നെ തീരെ ഗൗനിക്കാതെ അടുക്കളയിലേക്ക് പോയി. ഇപ്പോൾ അടുക്കളയിൽ ചെന്ന് സീൻ ആക്കിയാൽ അമ്മൂമ്മ എഴുന്നേറ്റു വരുമ്പോൾ അത് കാണും. അമ്മൂമ്മ എഴുന്നേറ്റ് പുറത്തേക്ക് പോകുമ്പോൾ ആ ശരീരത്തിൽ കയറിയിരിക്കുന്ന ബാധയെ ഇറക്കണം. അടുക്കളയിലേക്ക് ഗൗനിക്കാതെ പോയെങ്കിലും ഇടക്കിടക്ക് ഒളിങ്കണ്ണിട്ടു ഇങ്ങോട്ട് നോക്കുന്നുണ്ടായിരുന്നു. അങ്ങോട്ടു ശ്രദ്ധിക്കുന്നില്ല എന്ന വിധത്തിൽ ഞാനും ഇരുന്നു. അമ്മ എഴുന്നേറ്റു
💬 Comments
View all comments