Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]
ചേട്ടനും ചേച്ചിയും അകത്ത് ഇരിക്കുകയാണ്, സീത മുറിയിലിരുന്ന് എന്തോ നോട്ട്സ് തയ്യാറാക്കുകയാണ് എന്ന് തോന്നുന്നു. ഞാൻ ബെല്ല് അടിച്ചു, ചേട്ടൻ എഴുന്നേറ്റ് വന്ന് എന്നോട് അകത്തേക്ക് വരാൻ പറഞ്ഞു. അകത്തേക്ക് കേറി ഞാൻ കസേരയിൽ ഇരുന്നു.
ചേട്ടൻ: അജയ, ഇവിടെ ഒരു സംഭവം ഉണ്ടായി. സുധി, അവൻറെ ആ പെൺകുട്ടിയുമായി ഇവിടെ വന്നിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി വന്നതാണ്. അവർ വരുമ്പോൾ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല. ഞാൻ വന്നിട്ട് ഒരുമിച്ച് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ്, അവർ രണ്ടുപേരും നിങ്ങൾ താമസിക്കുന്ന വീട്ടിലേക്ക് പോയി. രമണിയുടെ ഇളയച്ഛൻമാർക്കും മക്കൾക്കും ഞാനാ വീട് വാടക കൊടുത്തത് ഒട്ടും പിടിച്ചിട്ടില്ല എന്നുള്ള കാര്യം അജയന് അറിയാമല്ലോ. അത് ഞങ്ങൾ ആദ്യം താമസിച്ചിരുന്ന വീടാണ് അതിനുശേഷം ഈ വീട് വച്ചപ്പോൾ ഇങ്ങോട്ട് മാറി. ഒരു വരുമാനം ആകുമല്ലോ എന്ന് കരുതി അവാർഡ് കൊടുക്കാം എന്ന് തീരുമാനിച്ചു. അത് അവർക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. ഇന്ന് അവിടെ സിന്ധുവിനെ നിശ്ചയം ആയിരുന്നല്ലോ. അവന്മാരൊക്കെ വെള്ള പുറത്തായിരുന്നു, അപ്പോഴാണ് സുധി ഒരു പെണ്ണിനെയും കൊണ്ട് ആ വീട്ടിലേക്ക് കയറി പോകുന്നത് കണ്ടത്. നേരത്തെ വന്നപ്പോഴും അവന്മാർ അലമ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് അവന്മാരും അവന്മാരുടെ കൂട്ടുകാരും ഒരു സീൻ ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചിരുന്നു. അവരെല്ലാവരും കൂടി ആ വീട്ടിലേക്ക് കയറിച്ചെന്നു. കുറേയേറെ അനാവശ്യങ്ങൾ പറഞ്ഞു ബഹളമായി ആളുകൾ കൂടി. ഈ സുധി ഇതിനുമുമ്പും ഇവിടെ പെണ്ണിനെ കൊണ്ടു വന്നിട്ടുണ്ടെന്നും ഇത് ഇവിടെ ആവർത്തിക്കാൻ സമ്മതിക്കില്ല എന്നും പറഞ്ഞ ആൾക്കാരും ബഹളം കൂട്ടി. ഞാൻ വന്നപ്പോഴേക്കും കൈവിട്ടു പോയിരുന്നു. അതുകൊണ്ട് സുധിക്ക് ഇവിടെനിന്നും പോകേണ്ടിവന്നു.
ഞാൻ: സുധി എങ്ങോട്ടാണ് പോയത്? അവൻ എന്നെ ഒന്ന് വിളിച്ചു പറഞ്ഞു പോലുമില്ലല്ലോ.
ചേട്ടൻ: അവൻ അങ്ങനെ ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു. അജയൻ ഒന്ന് വിളിക്ക്.
ഞാൻ: ഫോണിൽ ചാർജ് ഇല്ലാത്തതിനാൽ, അവിടെ കുത്തിയിരിക്കുകയാണ്. റൂമിലേക്ക് എത്തിയിട്ട് ഞാൻ വിളിച്ചു കൊള്ളാം. ചേച്ചി എന്താണ് വിഷമിച്ചിരിക്കുന്നത്?
ചേട്ടൻ: അവൾ ഈ സംഭവം കഴിഞ്ഞശേഷം നല്ല വിഷമത്തിലാണ്.
ഞാൻ: അതൊന്നും സാരമില്ല ചേച്ചി ഞാൻ
💬 Comments
View all comments