Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]
സുധിയെ വിളിച്ചോളാം.
ചേട്ടൻ: അവന്മാർ സുധിയുടെ ഓഫീസിൽ ചെന്ന് പരാതിപ്പെടും എന്ന് പറയുന്നുണ്ടായിരുന്നു.
ഞാൻ: ഞാനെന്നാൽ ചെല്ലട്ടെ, സുധിയെ വിളിക്കണം. എവിടെ നമ്മുടെ ചീതമ്മ?
സീത വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.
സീത: ഞാൻ ഇവിടെ ഉണ്ട് അണ്ണാ. എനിക്ക് കുറച്ച് നോട്സ് തയ്യാറാക്കാൻ ഉണ്ട്.
ഞാൻ: അത് നടക്കട്ടെ, ഞാൻ ഇറങ്ങുകയാണ്.
ചേച്ചി: ഭക്ഷണം കഴിച്ചിട്ട് പോകാം അജയ. ഉച്ചക്ക് ഉണ്ടാക്കിയ ഭക്ഷണം ആരും കഴിച്ചിട്ടില്ല.
ഞാൻ: വേണ്ട ചേച്ചി, ഞങ്ങളുടെ രണ്ടുപേരുടെയും വൈകുന്നേരത്തെ ഭക്ഷണം അവിടെ ഇരിക്കുകയാണ്.
ചേച്ചി: അത് ഇനി അവിടെ ഇരിക്കട്ടെ, ഇവിടെനിന്നും കഴിച്ചിട്ട് പോയാൽ മതി. ആ പെൺകൊച്ച് വരുന്നതുകൊണ്ട്, ചേട്ടൻ കൊണ്ട് മാർക്കറ്റിൽ നിന്നും മീൻ ഒക്കെ മേടിച്ചു കറിയാക്കിയതാണ്. പാവം കൊച്ച് എന്തെല്ലാം അനാവശ്യമാണ് പറഞ്ഞത്. ഒരു കണക്കിനാണ് അവർ രണ്ടുപേരും ഇവിടെ നിന്നും പോയത്.
ഞാൻ അവിടെ ഇരുന്നു കുറച്ചു നേരം വർത്തമാനം പറഞ്ഞു ഭക്ഷണവും കഴിച്ച് തിരിച്ച് റൂമിലേക്ക് എത്തി. ചാർജ് ചെയ്യാൻ വെച്ചിരുന്ന ഫോൺ എടുത്തു നോക്കിയപ്പോൾ 15 മിസ്കോൾ, 10 എണ്ണം ഭദ്രകാളിയുടെതാണ്. 5 എണ്ണം സുധിയുടെയും. സുധിയെ ആദ്യം തന്നെ വിളിച്ചു, ഇന്ന് ഇനി എപ്പോൾ വിളിച്ചാലും ഭദ്രകാളിയുടെ വക തായമ്പക ഉറപ്പാണ്. എന്നാൽ പിന്നെ സുധിയുടെ കാര്യം എന്താണെന്ന് വെച്ചാൽ സംസാരിക്കാം എന്ന് തീരുമാനിച്ച് സുധിയെ വിളിച്ചു. സുധി കാര്യങ്ങളൊക്കെ പറഞ്ഞു, അവൻ ഓഫീസിനടുത്ത് എവിടെയോ ഒരു ചെറിയ ലോഡ്ജിൽ റൂം എടുത്തിരിക്കുകയാണ് എന്ന് പറഞ്ഞു. ഇനി ഇങ്ങോട്ട് വരാൻ പറ്റുമെന്ന് തോന്നുന്നില്ല എന്നും പറഞ്ഞു. അവൻ ആരോടോ റൂമിലെ കാര്യം സംസാരിച്ചിട്ടുണ്ട് നാളെ പോകാം എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ ചേട്ടൻ പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞു, ചേട്ടനും ചേച്ചിക്കും ഭയങ്കര വിഷമമായി എന്നും അറിയിച്ചു. സുധി അവരോട് വിഷമിക്കേണ്ട എന്ന് പറഞ്ഞു. സുധിയുടെ സംഭാഷണം അവസാനിപ്പിച്ചു. ഭദ്രകാളിയെ വിളിച്ചു, 4-5 തവണ വിളിച്ചപ്പോഴാണ് ഫോണെടുത്തത്. തുടങ്ങി മേളം ഫോൺ വിളിച്ചപ്പോൾ എവിടെയായിരുന്നു എവിടെപ്പോയി എന്തിനു പോയി ആരോടോ സംസാരിച്ചു ഞാൻ വിളിക്കും എന്ന് അറിയില്ലെ ഓഫീസിൽ നിന്ന് വന്നിട്ട് എന്നെ വിളിച്ചോ എന്നോട്
💬 Comments
View all comments