0%

Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]

Author : Kambikathakal Read All Parts 431

അത്രയും സ്നേഹമുള്ളു. എന്ന് വേണ്ട സകല പരിഭവങ്ങളും ചോരിഞ്ഞ്, അതിനൊക്കെ സമാധാനിപ്പിച്ചും ക്ഷമ ചോദിച്ചും സൗമ്യയാക്കി. ഞാൻ ഇവിടെ നടന്ന കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. ഇങ്ങനെ ഒരു ഭദ്രകാളി ഉള്ള കാര്യം ഇവിടെയും പറഞ്ഞിട്ടില്ല. കിടന്നപ്പോൾ ഒരു കാര്യം ആലോചിച്ചു. ഇവിടെ രണ്ടു പേർ താമസിച്ചിരുന്നതാണ് ഞാൻ ഇപ്പോൾ ഒരാൾ മാത്രം. ഞങ്ങൾ രണ്ടുപേരും കൂടിയാണ് ഇതിൻറെ വാടക ഷെയർ ചെയ്തിരുന്നത്. ഇനി ഒറ്റയ്ക്ക് കൊടുക്കാൻ....... ചേട്ടനോട് ഇവിടെനിന്നും മാറുന്ന കാര്യം പറയണം..

രാവിലെ തന്നെ കോളിംഗ് ബെൽ അടിച്ചു ഞാൻ തുറന്നു സീത ചായയുമായി നിൽക്കുന്നു.
സീത: അമ്മ പറഞ്ഞു, അണ്ണനോട് ഉച്ചയ്ക്ക് കൊണ്ടുപോകാനുള്ള ചോറ് വീട്ടിൽ നിന്നും തരാമെന്ന്.
ഞാൻ: ചീതമ്മെ , ഇവിടെ ഇന്നലത്തെ ചോറ് വെള്ളത്തിലിട്ടു വെച്ചിട്ടുണ്ട്. അതൊന്നും ചൂടാക്കി എടുത്താൽ ഉച്ചക്ക് കൊണ്ടുപോകാനുള്ളതാകും.
സീത: ആ ചോറ് അങ്ങോട്ട് കൊണ്ട് അമ്മ പറഞ്ഞു. എവിടെ മാറിയെ.
എന്നു പറഞ്ഞു എൻറെ തട്ടിമാറ്റി അകത്തേക്ക് കയറി.
സീത: ഇവിടെ മുഴുവൻ അഴുക്ക് ആണല്ലോ, ഇന്നലത്തെ സംഭവത്തിൻ്റെ ബാക്കിപത്രം ആയിരിക്കും. എന്നോട് ആയിരുന്നു എങ്കിൽ, അവന്മാർ വിവരം അറിഞ്ഞേനെ. ഞാൻ ഈ ചോറ് അമ്മയുടെ അടുത്ത് കൊടുത്തിട്ട് വേഗം വരാം. ഇവിടെ മുഴുവൻ അടിച്ചു വാരി തരാം.
എന്ന് പറഞ്ഞു ഞാൻ ചോറും കലവും എടുത്തുകൊണ്ടുപോയി. ഞാൻ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സീത വീണ്ടും വന്നു. മുറിയൊക്കെ അടിച്ചു വാരിയിട്ടു തിരിച്ചു പോകുന്ന വഴി
സീത: രാവിലത്തെ കാപ്പി കുടിക്കാൻ അങ്ങോട്ട് വരാൻ അമ്മ പറഞ്ഞിട്ടുണ്ട്.
ഞാൻ: ശരിക്കും ഞാനൊരു ബുദ്ധിമുട്ടാവും.
ഞാൻ നോക്കുമ്പോൾ ഇളയച്ഛൻ്റെ വീട്ടുകാർ അവർ ഇങ്ങോട്ട് നോക്കി നിൽപ്പുണ്ട്.
ഞാൻ: ചീതമ്മെ, മോള് പൊയ്ക്കോ. അവന്മാർ ഇങ്ങോട്ട് നോക്കി നിൽപ്പുണ്ട് ഇനിയും ഒരു സീൻ ഉണ്ടാക്കേണ്ട.
സീത: പിന്നെ, അവന്മാർ ഇങ്ങോട്ട് സീൻ ഉണ്ടാക്കാൻ വരട്ടെ....... ആ പാവം പെൺകൊച്ച് പോലെയല്ല. ഞാൻ ഇന്നലെ ആ സമയത്ത് ഇവിടെ ഇല്ലാതെ ആയി പോയി. അണ്ണൻ പേടിക്കണ്ട.
എന്നു പറഞ്ഞു അങ്ങോട്ടു നോക്കി കയ്യിലുള്ള ചൂലിൻ്റെ കട ഇടത്തെ കയ്യിൽ കുത്തി.

💬 Comments

View all comments