0%

Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]

Author : Kambikathakal Read All Parts 436

ചെറിയൊരു മയക്കത്തിൽ ഇരിക്കുന്നതുപോലെ തോന്നിയതുകൊണ്ട്,
ചേട്ടൻ: അജയനെ ഉറക്കം വരുന്നുണ്ടെന്ന് തോന്നുന്നു. ഭക്ഷണം എടുത്തോ.
ഭക്ഷണം എടുത്തു വച്ചു. വായക്കകത്തേക്ക് വൈകുന്തോറും പുറത്തേക്ക് വരുന്നതു പോലെ, ഒരുകണക്കിന് കുറച്ച് ചോറ് ഞാൻ തിന്നിട്ട് അവിടെ നിന്നെഴുന്നേറ്റു, പെട്ടെന്ന് റൂമിൽ എത്തണം അല്ലെങ്കിൽ അവിടെ ശർദ്ദിക്കും. ഞാൻ യാത്ര പറഞ്ഞ് ഇറങ്ങുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നിയതുകൊണ്ട്
സീത: ഞാൻ കൊണ്ടു ചെന്ന് ആക്കണോ അണ്ണാ.
ഞാൻ തിരിയാതെ കൈകൊണ്ട് വേണ്ട എന്ന് കാണിച്ചു. മിണ്ടിയാൽ അപ്പോൾ കൊട്ടും. ഒരുകണക്കിന് റൂമിലെത്തി മാത്രം തുറന്ന് അകത്തു കടന്ന് ബാത്ത്റൂമിലേക്ക് ഓടി. പൈപ്പ് തുറന്നു പോലെ പുറത്തേക്ക്. വശംകെട്ടു, കട്ടിലിൽ വന്നു കിടന്നു. 10 മണിക്ക് വിളിക്കണം എന്ന് പറഞ്ഞതാണ്. ഇപ്പോൾ ഒമ്പത് മുക്കാൽ, വിളിച്ചേക്കാം. മനംപുരട്ടൽ ഉണ്ടെങ്കിലും ഞാൻ വിളിച്ചു. കിളി കൊറേ അവധിയും കരച്ചിലും പിഴിച്ചിലും ഒക്കെ നടത്തിയെങ്കിലും എൻറെ ബോധമണ്ഡലത്തിലേക്ക് അതൊന്നും കയറിയില്ല, എന്തൊക്കെയോ മറുപടി പറഞ്ഞു. ഗുഡ്നൈറ്റ് പറഞ്ഞ് അവസാനിപ്പിച്ചു. മയക്കത്തിലേക്ക്.
കോളിംഗ് ബെൽ അടിക്കുന്ന ഒച്ച കേട്ടതുകൊണ്ട്, എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ ശരീരം പൊങ്ങുന്നില്ല ഒരുകണക്കിന് പിടിച്ച് എഴുന്നേറ്റു വേച്ച് വേച്ച് ചെന്ന് വാതിൽ തുറന്നു. ആരോ ഒരാൾ പാത്രവും പിടിച്ച് നിൽക്കുന്നത് പോലെ തോന്നൽ, പാത്രവും വാങ്ങി ഞാൻ അകത്തേക്ക് കയറി. എൻറെ പുറകെ അയാളും കയറി എന്നെ പിടിച്ച് കസേരയിലിരുത്തി, നെറ്റിൽ തൊട്ടുനോക്കിയപ്പോൾ
ആൾ: അയ്യോ നല്ല ചൂടുണ്ടല്ലൊ. അണ്ണാ ഹോസ്പിറ്റലിൽ പോവാ....... വീട്ടിലേക്ക് വിളിച്ചു പറയണോ.
വീട്ടിൽ വിളിച്ചു പറഞ്ഞാൽ എല്ലാവരും വിഷമിക്കും, ചെറിയ പനി അല്ലേ അത് മരുന്നു കഴിച്ചാൽ മാറിക്കോളും.
ഞാൻ: വീട്ടിൽ പറ....യ....ണ്ട..... അവർ വിഷമിക്കും. വീട്ടിൽ പ.....റ.....യ....ണ്ട. എൻ്റെ ഫോ...ണി....ൻറെ ലോ....ക്ക്...... ന....മ്പ....ർ 7-.... --
കമ്പ്ലീറ്റ് ഇരുട്ട്

തുടരും

💬 Comments

View all comments