Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]
കുറുമ്പുകാരിയെ ഞാൻ വിളിച്ചു, രാത്രിയിൽ വിളിക്കാത്തതിൻ്റെ ദേഷ്യവും അമർഷവും സംസാരത്തിൽ ഉണ്ടായിരുന്നു. ഒരു കണക്കിന് അത് ഒതുക്കി. സമയം പെട്ടെന്നാണ് നീങ്ങുന്നത്, ഞങ്ങൾക്ക് രണ്ടുപേർക്കും കൊണ്ടുപോകാനുള്ള ചോറൊക്കെ വാഴയിലയിൽ പൊതിഞ്ഞെടുത്തു. സീതയുടെ വീട്ടുകാർക്ക് അധികം സ്ഥലം ഉണ്ട്. ആ സ്ഥലത്ത് മുഴുവൻ വാഴ കൃഷിയാണ്, അതുകൊണ്ട് വാഴയിലയ്ക്ക് ഒരു ക്ഷാമവുമില്ല. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഇറങ്ങി. എന്നെ ഓഫീസിൽ ആക്കി സുധി, അവൻറെ ഓഫീസിലേക്ക് പോയി. ഓഫീസിൽ ചെല്ലുമ്പോൾ മേശമേൽ ഒരുപാട് ഫയലുകൾ ഇരിക്കുന്നു. അത് കണ്ടപ്പോൾ തന്നെ എനിക്ക് ഭ്രാന്ത് കയറി. എന്ത് കയറിയാലും ഇതൊക്കെ ഞാൻ തന്നെ ചെയ്യണം. ഇന്നത്തെ ദിവസം ഒട്ടും സമയം ഫ്രീയായി കിട്ടിയില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചത് തന്നെ ഒരു കണക്കിനാണ്. ഓഫീസിൽ നിന്നും ഇറങ്ങിയത് വൈകിട്ട് 6:15ന്, വീടെത്തുമ്പോൾ 7 മണി കഴിഞ്ഞു. കുളിച്ച് വന്നപ്പോൾ സുധി ചായ ഇട്ടിട്ടുണ്ടായിരുന്നു, അതു കുടിച്ചപ്പോൾ ഒരു ആശ്വാസം തോന്നി. ചായ കുടിക്കുന്നതിനിടയിൽ ആ ഉണ്ടക്കണ്ണിയെ വിളിച്ചു. പകല് വിളിക്കാത്തതിൻ്റെ പരിഭവം പറഞ്ഞു തീർക്കാൻ ഒരുപാട് പണിപ്പെടേണ്ടി വന്നു. ഞാൻ അനുഭവിക്കുന്ന പ്രയാസങ്ങൾ, ആ കൊമ്പുകാരിക്ക് അറിയില്ലല്ലോ. പറഞ്ഞാലും മനസ്സിലാവുകയുമില്ല, അതുകൊണ്ട് ഞാൻ പറഞ്ഞില്ല. രാവിലെ തന്നെ വൈകുന്നേരത്തെ ക്കുള്ള ഭക്ഷണം കൂടി റെഡിയാക്കുന്നത് കൊണ്ട്, ജോലി കഴിഞ്ഞു വന്നാൽ അൽപ്പം റസ്റ്റ് എടുത്തു കഴിഞ്ഞിട്ട് അടുത്ത ദിവസത്തേക്ക് കറികൾ ക്കുള്ള സാധനങ്ങൾ റെഡിയാക്കി ആയാൽ മതി. അങ്ങിനെ ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു. ഞാനെൻറെ ടൈംടേബിൾ പ്രകാരം മുന്നോട്ടുപോയി. ദിവസവും സമയം കണ്ടെത്തി ഞാൻ എൻറെ പെണ്ണിനെ വിളിച്ചു. ദിവസം ഏതെങ്കിലും ഒരു നേരം വിളിക്കാൻ വിട്ടുപോയാൽ, പിന്നെ പുകിലാണ്. അതുകൊണ്ട് എന്തൊക്കെ മറന്നാലും ഇതുമാത്രം മുറയ്ക്കു നടന്നു കൊണ്ടിരുന്നു. ഈയാഴ്ച എനിക്ക് വരാൻ പറ്റില്ല എന്ന് പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് പണിപ്പെടേണ്ടി വന്നു. ഒരു കണക്കിന് സമ്മതിച്ചു, അടുത്തയാഴ്ച എന്തായാലും ഞാൻ എത്തിയേക്കാം എന്ന് ഉറപ്പു കൊടുത്തു. ഇതിനിടയിൽ ഞായറാഴ്ച ശിവൻ ചേട്ടനുമായി ഞാൻ പരിചയപ്പെട്ടു. നല്ല രസികനായ വാചാല പ്രിയൻ, ആള് ആലപ്പുഴക്കാരൻ ആണ്. ഈ സ്ഥലവും വീടും ഒക്കെ രമണി
💬 Comments
View all comments