Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]
ചേച്ചിയുടെ അവകാശത്തിൽ പെട്ടതാണ്. രമണി ചേച്ചി ഒറ്റ മകൾ ആണ്. അടുത്ത രണ്ടു വീടുകൾ രമണി ചേച്ചിയുടെ ഇളയച്ഛൻ മാരുടെ വീടാണ്. സ്വത്തു തർക്കത്തിൻ്റെ പേരിൽ ഇവർ തമ്മിൽ നല്ല ചേർച്ച ഇല്ല. രമണി ചേച്ചിയുടെ സ്ഥലം ഇളയച്ചൻ മാർക്ക് കൈക്കലാക്കണമെന്നുള്ള അത്യാഗ്രഹം കൊണ്ടുണ്ടായ അകൽച്ചയാണ്. ശിവൻ ചേട്ടൻ നമ്മുടെ മേഘനാഥനെ പോലെ ഇരിക്കും, ചേട്ടനും ചേച്ചിയും ഒക്കെയായി നല്ല കമ്പനിയായി. വീട്ടിലെ വിശേഷങ്ങൾ ഒക്കെ തിരക്കി, ഞാനും സുധിയും അവരുടെ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. അവരുടെ വീട്, 3 ബെഡ്റൂം അടുക്കളയും ഹാളും ചേർന്ന വലിയ കോമ്പൗണ്ടോടു കൂടിയ വീട്. ആ കോമ്പൗണ്ടിൽ തന്നെയാണ് ഞങ്ങൾ താമസിക്കുന്ന വീടും. ചേച്ചിയെ പറ്റി പറഞ്ഞില്ലല്ലോ, ചേച്ചി പഴയ നടി സുചിത്രാ മുരളിയെ പോലെയാണ്. സീത ഏകദേശം ഒരു മുറൈ വന്ത് പാർത്തായ എന്ന മലയാള സിനിമയിലെ നായിക പ്രയാഗ മാർട്ടിനെ പോലെയാണ്, കളിയും ചിരിയുമായ് ഒക്കെയായി ആ ഞായറാഴ്ച അങ്ങനെ പോയി. ഈ ദിവസത്തിൽ ഞാൻ കിടക്കുന്നതിനു മുൻപ് നാല് പ്രാവശ്യം കാളിയെ വിളിച്ചിരുന്നു. വേറൊരു കാര്യം പറയാൻ മറന്നു പോയി, എൻറെ ഫോണിൽ ഞാൻ ആദ്യം സേവ് ചെയ്തത് കിളി എന്നായിരുന്നു. സ്വഭാവം കൊണ്ട് അത് മാറ്റി Kaali എന്നാക്കി.
ആഴ്ചയുടെ തുടക്കം തന്നെ ഓഫീസറുടെ നല്ല സമയം നോക്കി, വെള്ളിയാഴ്ച വീട്ടിൽ പോകാനുള്ള അനുവാദം വാങ്ങി. ഇനി പോകാൻ നേരം ആകുമ്പോൾ അറിയാം എന്ത് സംഭവിക്കുമെന്ന്. ജോലിത്തിരക്ക് ഉണ്ടായിരുന്നതിനാൽ ദിവസങ്ങൾ പെട്ടെന്ന് കടന്നുപോയി. ഈ ദിവസങ്ങളിലൊക്കെ കാളിയെ വിളിച്ചുകൊണ്ടിരുന്നു. വെള്ളിയാഴ്ച വരുന്ന വിവരം അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി, വൈകിട്ട് 3ന് സെൻട്രൽ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി.ലൈനിൽ എന്തോ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈകിയാണ് വണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. എത്തേണ്ട സമയം കഴിഞ്ഞപ്പോൾ വിളിവന്നു, എത്താൻ വൈകും കാത്തിരിക്കേണ്ട, അവിടെ എത്തിയിട്ട് വിളിക്കാം കിടന്നോ എന്ന് പറഞ്ഞു. എറണാകുളം എത്തിയപ്പോൾ ശക്തിയായ മഴ തുടങ്ങിയിരുന്നു. ട്രെയിൻ ഇരിങ്ങാലക്കുട സ്റ്റേഷനിൽ എത്താൻ രണ്ടുമണിക്കൂർ വൈകി എത്തിയത്. ഇവിടെയും നല്ല ശക്തിയായ മഴ പെയ്തു കൊണ്ടിരിക്കുകയാണ്.
💬 Comments
View all comments