Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]
വരാനും എല്ലാം എളുപ്പമാവും ആയിരുന്നല്ലോ?
ഞാൻ: നോക്കണം.
ഞാൻ കാപ്പികുടിയും കഴിഞ്ഞ് ചേച്ചി തന്ന ചോറിന് പൊതിയുമായി പുറത്തേക്കിറങ്ങുമ്പോൾ
സീത: ചോറ് മുഴുവൻ കഴിക്കണേ. നല്ല ക്ഷീണമുണ്ട് അത് മാറട്ടെ
ഞാൻ: കഴിച്ചോളാം അമ്മുമ്മെ. ഇത് കഴിഞ്ഞ ജന്മത്തിൽ മുത്തശ്ശിയായിരുന്നുവെന്ന് തോന്നുന്നു അല്ലേ ചേച്ചി.
ഇതും പറഞ്ഞ് ഞാൻ ഓഫീസിലേക്ക് പോയി. ഇനി ക്യാപ്സൂൾ കഴിക്കുന്നതുപോലെ നാലുനേരം വിളിക്കാൻ ആരുമില്ലല്ലോ. ഉണ്ടായിരുന്ന ആൾ വാശിയും കാണിച്ചു ഓടി ഇരിക്കുകയാണ്. അത് എവിടെ വരെ ഓടും എന്ന് നോക്കാം, " ചെമ്മീൻ ചാടിയാൽ മുട്ടോളം, പിന്നെ ചാടിയാൽ ചട്ടിയിൽ" എന്ന് പറഞ്ഞതുപോലെ. എവിടെ വരെ പോകുമെന്ന് നോക്കാം. പ്രകാശനേയും സുധിയെയും വിളിക്കണമെന്നൊക്കെ ആലോചിച്ച് ഓഫീസിൽ ചെന്നപ്പോൾ, നല്ല തിരക്ക്. ഓഫീസർ ആണെങ്കിൽ നല്ല ചൂടിലും. അതുകൊണ്ട് ഓഫീസ് സമയത്ത് വിളിക്കാൻ സമയം കിട്ടിയില്ല. വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങിയിട്ട് സുധിയെ വിളിച്ചു. സുധിയുടെയും ലക്ഷ്മിയുടെയും പണിഷ്മെൻറ് ട്രാൻസ്ഫർ ഉടൻ റെഡിയാകും എന്ന് പറഞ്ഞു. ഞാൻ, നമ്മുടെ എംഎൽഎ പോയി കാണാമെന്നും ലക്ഷ്മിയുടെ വീട്ടുകാരോട് നമുക്ക് സംസാരിക്കാം എന്ന് പറഞ്ഞു. നിൻറെയും ലക്ഷ്മിയുടെയും വിവാഹം ഉറപ്പിച്ചു വച്ചിരിക്കുകയാണെന്നും അവരെക്കൊണ്ട് പറയിപ്പിക്കണം. അപ്പോൾ ഇതിൽ നിന്നും എങ്ങനെയെങ്കിലും ഒഴിവാകാൻ നോക്കാം. അവനോട് ലക്ഷ്മിയുടെ ചേട്ടൻറെ നമ്പർ വാങ്ങി. വീട്ടിൽ ചെന്നിട്ട് പ്രകാശനേയും, ലക്ഷ്മിയുടെ വീട്ടുകാരെയും വിളിക്കാൻ തീരുമാനിച്ചു. വീട്ടിലെത്തി ഡ്രസ്സ് ഒക്കെ മാറി കിട്ടുന്ന ഡ്രസ്സ് നനച്ചിട്ടു. റൂമിൽ കയറി ബെഡിൽ കിടന്നുകൊണ്ട് പ്രകാശനെ വിളിച്ചു.
പ്രകാശൻ: ഹലോ
ഞാൻ: എടാ, ഞാനാണ് അജയൻ.
പ്രകാശൻ: ആ പറയടാ.
ഞാൻ: കല്യാണമൊക്കെ കഴിഞ്ഞ് വീട് എത്തിയോ?
പ്രകാശൻ: ഞാൻ രാത്രി തന്നെ ഇങ്ങോട്ട് പോന്നു.
ഞാൻ: അതെന്താടാ റിസപ്ഷൻ ഒന്നും പോയില്ലെ?
പ്രകാശൻ: ഇല്ലെടാ, എനിക്ക് ആ ഷിബുവിനെ കണ്ടിട്ട് കൈ തരിച്ചു നിൽക്കുകയായിരുന്നു. അവൻ നിൻറെ പുറകെ വരുന്നത് ഞാൻ കണ്ടല്ലോ? എന്താണ് പിന്നെ നടന്നത്? തിരിച്ചുവരുമ്പോൾ അവൻറെ മുഖത്ത് ചോര ഉണ്ടായിരുന്നു. ചോദിച്ചവരോടൊക്കെ അവൻ പറഞ്ഞത് പൊൻ കല്ലിൽ തട്ടി വീണുവെന്നാണ്.
ഞാൻ: ഞാൻ അവനെ കണ്ടില്ല. എന്നാൽ ഓടി
💬 Comments
View all comments