Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]
വരുന്ന വഴി അവൻ വല്ല കല്ലിൽ തട്ടി വീണിട്ടുണ്ടാവും. ഞാൻ വിളിച്ചത് കിളിയുടെ ടെസ്റ്റിൻ്റെ കാര്യം എങ്ങനെ എന്നറിയാനാണ്. ഞാൻ അടുത്ത ഞായറാഴ്ച വീട്ടിലേക്ക് വരാം. എന്നിട്ട് അമ്മൂമ്മയേയും കിളിയെയും കൂട്ടിക്കൊണ്ട് ഞാൻ തിരുവനന്തപുരത്തേക്ക് വരാം. ഇവിടെനിന്ന് പോകുന്നതാണ് എളുപ്പം. നീയൊന്നു സംസാരിച്ചിട്ട് എന്നെ വിളിക്ക്.
പ്രകാശൻ: ശരി, ഞാൻ സംസാരിക്കാം. ഞാൻ ഇപ്പോൾ ജോലി സ്ഥലത്താണ്. വീട്ടിൽ എത്തിയിട്ട് അവർ എത്തിയിട്ടുണ്ടെങ്കിൽ ഞാൻ സംസാരിക്കാം.
ഞാൻ: ശരി.
അതുകഴിഞ്ഞ് ലക്ഷ്മിയുടെ ചേട്ടനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അവർ ഇവിടെ വന്ന് എന്നെ കണ്ടു കൊള്ളാം എന്ന് പറഞ്ഞു. ദിവസങ്ങൾ അങ്ങനെ പോകുന്നു, അതിനിടയിൽ ഒരു ദിവസം ലക്ഷ്മിയുടെ ചേട്ടൻ എന്നെ വന്നു കണ്ടു സംസാരിച്ചു. നമുക്ക് വൈകിട്ട് സുധിയെ കുട്ടി എംഎൽഎ പോയി കാണാമെന്ന് ലക്ഷ്മിയുടെ ചേട്ടനോട് പറഞ്ഞു. ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ബാങ്കിൽ പോയി അക്കൗണ്ടിൽനിന്നും പതിനായിരം രൂപ പിൻവലിച്ചു. വൈകിട്ട് ജോലി കഴിഞ്ഞ് ഞാനും ലക്ഷ്മിയുടെ ചേട്ടനുമായി സുധിയെപ്പോയി കണ്ടു. അന്നുതന്നെ ഞങ്ങൾ മൂന്നു പേരും എംഎൽഎ ഹോസ്റ്റലിൽ പോയി MLAയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം വേണ്ടത് ചെയ്യാമെന്ന് പറഞ്ഞു. ലക്ഷ്മിയുടെ ചേട്ടനെ അവിടെനിന്ന് തന്നെ ബസ്സിൽ കയറ്റി വിട്ടു. എല്ലാം കഴിഞ്ഞ് ഞാൻ വീടെത്തുമ്പോൾ രാത്രി ഒമ്പതര. ഞാൻ റൂം തുറന്ന് അകത്തു കയറുന്നതിനിടയിൽ, സീത വന്നു.
സീത: എന്താണ് അണ്ണാ ഇത്രയും വൈകിയത്? ഞങ്ങളൊക്കെ പേടിച്ചു. സുഖം ഇല്ലാതിരുന്നതല്ലേ? മഞ്ഞപ്പിത്തത്തിൻ്റെ അണുക്കൾ പെട്ടെന്ന് ശരീരത്തിൽ നിന്നും പോകില്ല. അതുകൊണ്ടാണ് ഞങ്ങൾ പേടിച്ചത്. അണ്ണന് വൈകുമെങ്കിൽ അച്ഛൻറെ നമ്പറിലേക്ക് ഒന്നു വിളിച്ചു പറയാമായിരുന്നില്ലേ?
ഞാൻ: അയ്യോ മോളേ, ഞാനത് ഓർത്തില്ല. ഞാൻ നമ്മുടെ സുധിയുടെ കാര്യത്തിനുവേണ്ടി ഓട്ടത്തിൽ ആയിരുന്നു. സുധിക്കും ലക്ഷ്മിക്കും പണീഷ്മെൻ്റ് ട്രാൻസ്ഫർ ആയിട്ടുണ്ട് എന്ന് പറയുന്നത് കേട്ടു. അതൊഴിവാക്കാൻ ലക്ഷ്മിയുടെ ചേട്ടൻ ഇവിടെ വന്നിട്ടുണ്ടായിരുന്നു. അയാളും സുധിയും ഞാനും കൂടി എംഎൽഎ കാണാൻ പോയി. അതുകൊണ്ടാണ് വൈകിയത്. ഓട്ടത്തിനിടയിൽ ശിവൻ ചേട്ടൻറെ കാര്യം മറന്നു പോയി. ചേട്ടനെയും കൂടി കൂട്ടേണ്ടി ഇരുന്നു.
സീത: പെട്ടെന്ന് കുളിച്ചിട്ട് വേഗം വാ
💬 Comments
View all comments