0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Kambikathakal Read All Parts 532

പ്രദീപ് ചേട്ടനോട് പറഞ്ഞിട്ടുണ്ട് ടെസ്റ്റിന് പോകുന്ന കാര്യം. ചേട്ടൻറെ ഭാര്യയുടെ ബന്ധുക്കൾ ആരോ പന്തളത്ത് ഉണ്ട്. തലേദിവസം അവിടെ വന്ന് സ്റ്റേ ചെയ്തിട്ട് ടെസ്റ്റിന് പോകാമെന്ന് പറയുന്നുണ്ട്.
ഇതു കേട്ടതോടെ സർവ്വ നാഡിയും ഞരമ്പുകളും തളർന്നു. ഓഫീസിലിക്ക് ഇറങ്ങിയ ഞാൻ റൂമിലേക്ക് തിരിച്ചു കയറി. ഇനി ഞാൻ എന്തു പറഞ്ഞാണ് എൻറെ പെണ്ണിനെ മനസ്സിലാക്കേണ്ടത്. ഞാൻ കരുതിയത് ഈ ടെസ്റ്റ് ഓടുകൂടി എല്ലാം പറഞ്ഞു വഴക്ക് ഒക്കെ മാറ്റാം എന്നാണ്. പക്ഷേ കൈവിട്ടു പോവുകയാണ്. കുറച്ചുനേരം അങ്ങനെ കിടന്നു, ഓഫീസിൽ ചെയ്യാതിരുന്നാൽ ബുധനാഴ്ച ലീവ് എടുക്കാൻ പറ്റില്ല. എന്തായാലും ബുധനാഴ്ച പോയി ഒന്ന് കാണണം, പ്രദീപ് ചേട്ടൻ അല്ലേ കൂടെയുള്ളത്. ഞാൻ ഓഫീസിലേക്ക് ഇറങ്ങി, അന്ന് പിടിപ്പതു ജോലിയുണ്ടായിരുന്നു. ഈയാഴ്ച വീട്ടിൽ പോകണ്ട എന്ന് തീരുമാനിച്ചു. ശനിയാഴ്ച രവി ചേട്ടനോട് വണ്ടിയുടെ കാര്യം പറഞ്ഞു. ചേട്ടൻ പറഞ്ഞു നീ ധൈര്യമായി കൊണ്ടുപൊയ്ക്കോ, ചൊവ്വാഴ്ച ഞാൻ വണ്ടിയുമായി വരാം. ഞാൻ രവി ചേട്ടനോട് ഈ വിവരം ഒന്നും പറഞ്ഞില്ല. ഒരു സുഹൃത്തിൻറെ വീട്ടിൽ പോകുന്നു എന്നാണ് പറഞ്ഞത്. ഈയാഴ്ച ഞാൻ വീട്ടിൽ പോകാത്തതിനാൽ, ചേട്ടൻറെ വീട്ടിൽ കൂടി. ചേട്ടൻറെ വീട്ടിൽ കൂടി എന്നു പറയുന്നതിൽ അർത്ഥമില്ല, ഇപ്പോൾ ചേട്ടൻറെ വീട്ടിൽ നിന്നാണ് ഭക്ഷണവും ചായയും കഴിക്കുന്നത്. പിന്നെ ഒഴിവു ദിവസം ആയതിനാൽ, എല്ലാവരുമായി ഒത്തൊരുമിച്ച് ഇരുന്ന് വർത്തമാനം പറച്ചിലും കളിയും ചിരിയുമായി സമയം പോകുന്നതേ അറിയില്ല. ഇങ്ങനെയൊരു കൂടൽ ഉള്ളതുകൊണ്ട്, മനസ്സിൻറെ വീർപ്പുമുട്ടൽ അറിയുന്നില്ല. അല്ലായിരുന്നെങ്കിൽ ഈ ഒഴിവുദിവസങ്ങളിൽ മുറിയിൽ കയറി ഇരുന്നു ആവശ്യമുള്ളതും ഇല്ലാത്തതും ആലോചിച്ച് ഭ്രാന്ത് വരുമായിരുന്നു.

പിന്നീട് രണ്ട് ദിവസം പെട്ടെന്ന് പോയി. ചൊവ്വാഴ്ച രവി ചേട്ടൻ വണ്ടിയുമായി വന്നു. ഞാൻ കൊണ്ടുപോയി വീട്ടിൽ വിടാം എന്ന് പറഞ്ഞിട്ട്, സമ്മതിച്ചില്ല ബസിനു പോയി കൊള്ളാം എന്ന് പറഞ്ഞു. ഞാൻ വണ്ടിയുമായി റൂമിൽ ചെന്നപ്പോൾ, വണ്ടിയുടെ ശബ്ദം കേട്ട് സീത ഓടിവന്നു.
സീത: അണ്ണാ കൊള്ളാലോ വണ്ടി, അണ്ണൻ വണ്ടി എടുത്തോ? എന്നിട്ട് ഒരു സൂചന പോലും തന്നില്ലല്ലോ.
ഞാൻ: ഇത് എൻറെ ഓഫീസിൽ വർക്ക് ചെയ്യുന്ന

💬 Comments

View all comments