0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Kambikathakal Read All Parts 533

ഒരു ചേട്ടൻറെ വണ്ടിയാണ്. നാളെ സുധിയുമായി ഒരു സ്ഥലം വരെ പോകണം. ഒരു പ്രധാനപ്പെട്ട ആളെ കാണാനാണ്
സീത: അപ്പോൾ നാളെ അണ്ണൻ ജോലിക്ക് പോകുന്നില്ലേ?
ഞാൻ: ലീവാണ്, രാവിലെ തന്നെ പോകണം. നാളെ ഉച്ചയ്ക്ക് ഭക്ഷണം വേണ്ട ചേച്ചിയോട് പറയാൻ മറന്നിരിക്കുകയായിരുന്നു. വൈകിട്ട് വരുമ്പോൾ പറഞ്ഞോളാം.
സീത: നാളെ എപ്പോൾ വരും?
ഞാൻ: ഉച്ചകഴിയുമ്പോൾ എത്തും.
സീത: അങ്ങനെയാണെങ്കിൽ, സുധി അണ്ണനെ ആക്കിയിട്ട് എൻറെ കോളേജിലേക്ക് വരണം. എനിക്ക് വണ്ടിയിൽ കയറി ഇങ്ങോട്ട് വരാമല്ലൊ. ഞാൻ അഞ്ചു മണിക്ക് കോളേജിൻറെ ഗേറ്റിൽ കാത്തു നിൽക്കാം.
ഞാൻ: അതെന്താ, ചീതമ്മക്ക് ഈ വണ്ടിയിൽ കയറണമെങ്കിൽ ഞാൻ കയറ്റിക്കൊണ്ടു പോരാം, മതിയോ.
സീത: അണ്ണനും ഇതുപോലൊരു വണ്ടി വാങ്ങണം. എത്രയും പെട്ടെന്ന് നോക്കണം.
ഞാൻ: ഇതിന് വലിയ വിലയാകും ചീതമ്മേ.
സീത: നമുക്ക് നോക്കാം.
എന്നും പറഞ്ഞ് സീതമ്മ വീട്ടിലേക്ക് തിരിച്ചു പോയി. രാത്രിയിൽ ഭക്ഷണത്തിനു വന്നപ്പോൾ ഞാൻ ചേച്ചിയോട് വിവരം പറഞ്ഞു. നാളെ രാവിലെ തന്നെ പോകുമെന്നും ഉച്ചക്കുള്ള ഭക്ഷണം റെഡി ആക്കണ്ട എന്നും
ചേട്ടൻ: എവിടെ പോകുന്നു അജയാ?
ഞാൻ: ഞങ്ങൾ രണ്ടുപേരും ഒരു പ്രധാനപ്പെട്ട ആളെ കാണാൻ വേണ്ടി അടൂർ വരെ പോവുകയാണ്.
സീത: നിങ്ങൾ നാളെ പോകുന്ന കാര്യം നടന്നാലും നടന്നില്ലെങ്കിലും, എൻറെ കാര്യം മറക്കരുത്. മറക്കില്ലല്ലോ?
ഞാൻ: ഇല്ല, മറക്കില്ല.
നാളെ രാവിലെ നേരത്തെ പോകേണ്ടതിനാൽ, അധികം അവിടെ തങ്ങാതെ നേരെ റൂമിലേക്ക് പോകുന്നു. ഏകദേശം രണ്ടര മൂന്നു മണിക്കൂർ യാത്ര ഉള്ളതിനാൽ, അഞ്ചരക്ക് എങ്കിലും ഇറങ്ങേണ്ടിവരും. 9 മണിക്കൂർ മുമ്പ് സ്കൂളിൽ എത്തണം. സുധി വിളിച്ച് ഒന്നുകൂടി ഓർമിപ്പിച്ചു. സുധി തമ്പാനൂർ ബസ്സ്റ്റാൻഡിന് അടുത്തുണ്ടാവും എന്ന് പറഞ്ഞു. നേരത്തെ കിടന്നു, ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും. നാളെ കിളിയെ കാണുന്നത് ഓർത്ത് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.

അലാറം അടിക്കുന്ന ഒച്ച കേട്ടാണ് എഴുന്നേറ്റത്, സമയം നോക്കുമ്പോൾ അഞ്ചുമണി. ഞാൻ പെട്ടെന്ന് റെഡിയായി ഇറങ്ങി. വണ്ടിയുമായി മുന്നോട്ടു നീങ്ങി. തമ്പാനൂര് ചെന്നപ്പോൾ സുധി നിൽപ്പുണ്ട്. സുനിയേയും കയറ്റി മുൻപോട്ടു നീങ്ങി. വണ്ടിയിൽ ഇരുന്നു, കിളിയുമായുള്ള സ്നേഹ

💬 Comments

View all comments