0%

Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]

Author : Kambikathakal Read All Parts 421

അതാകുമ്പോൾ വീട്ടിൽ പോകാനും നല്ലതാണ്. സുധി അണ്ണനും അണ്ണനും കൂടെ ഒരുമിച്ച് പോകാമല്ലോ.
സീത പറഞ്ഞത് കാര്യം ആണെന്ന് എനിക്കും തോന്നി.
ഞാൻ: രാത്രിയിൽ വരുമ്പോൾ സംസാരിക്കാം.
സീത വീട്ടിലേക്ക് നടന്നു. ഞാൻ റൂമിൽ കയറി ഡ്രസ്സ് ഒക്കെ മാറി കുളിച്ച് ചേട്ടൻറെ വീട്ടിലേക്ക് നടന്നു. റൂമിൽ തന്നെ കഴിച്ചു കൂട്ടിയാൽ, ഓരോന്നാലോചിച്ച് മനസ്സ് പുണ്ണാക്കും. എൻ്റെ മനസ്സിൽ കിടന്നു രാവിലെ കണ്ട ആ രംഗങ്ങൾ തിളക്കുകയായിരുന്നു. ചേട്ടൻറെ വീട്ടിൽ എത്തിയപ്പോൾ.
ചേട്ടൻ: എൻറെ മകളുടെ കാര്യം അജയൻ മറന്നു. എത്ര നേരം എൻറെ മകൾ അവിടെനിന്നു എന്നറിയാമോ?
ഞാൻ: സോറി ചേട്ടാ,
ചേട്ടൻ: അതൊന്നും കുഴപ്പമില്ല, ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ.
ചേട്ടനും ചേച്ചിയും ഞങ്ങൾ ഇന്ന് പോയതിനെ കുറിച്ച് ചോദിച്ചു. ഞാൻ അവിടെയും ഇവിടെയും തൊടാത്ത വിധത്തിൽ എന്തൊക്കെയോ പറഞ്ഞു പിടിപ്പിച്ചു. ഭക്ഷണവും കഴിച്ച് റൂമിൽ എത്തി സുധിയെ വിളിച്ചു. സുധിയോട് ചേട്ടനെ എപ്പോഴെങ്കിലും കാണുകയാണെങ്കിൽ, നമ്മൾ പോയത് വേറൊരാളെ കാണാൻ ആണെന്നും കിളിയുടെ കാര്യം പറയേണ്ട എന്നും പറഞ്ഞു. കാരണം സുധിയുടെ കാര്യം പറഞ്ഞു ഒരു പ്രശ്നം ഉണ്ടായതേയുള്ളൂ. ഇതും കൂടി അറിഞ്ഞാൽ ഇവന്മാർക്ക് ഇതുതന്നെയാണോ പണി എന്ന് ചിന്തിക്ക്കില്ലേ. ഇനി കിളിയുടെ കാര്യം പറഞ്ഞു സ്വയം നാറാനല്ലാതെ വേറെ ഒന്നും കാണുന്നില്ല. ഇനിയിപ്പോൾ നാട്ടിലേക്ക് പെട്ടെന്നൊന്നും പോകണ്ട. അമ്മൂമ്മ ചിറ്റയുടെ കൂടെ സ്വസ്ഥമായി നിൽക്കട്ടെ. ഞാൻ ചെന്നു രണ്ടു മൂന്നു ദിവസത്തേക്ക് ശല്യം ഒന്നും ഉണ്ടാക്കണ്ട. നാളെ രാവിലെ ജോലിക്കു പോകുമ്പോൾ വണ്ടി കൊണ്ടുപോയി കൊടുക്കണം.

നമ്മുടെ സ്ഥിരം കണിയുടെ സിമ്പൽ കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്. ഐശ്വര്യമുള്ള മുഖം കണ്ട് തുടങ്ങുന്ന ദിവസം, അതെ ഐശ്വര്യമുള്ള ദിവസമായിരിക്കും. ഇന്നലെ ഈ മുഖം കാണാത്തതിൻ്റെ എല്ലാ പ്രശ്നങ്ങളും ഇന്നലെ ഉണ്ടായി. വാതിൽ തുറന്ന് ഞാൻ ചായ കൈപ്പറ്റി. പോകുന്ന വഴി കാപ്പി കുടിക്കാൻ വരണമെന്നും പറഞ്ഞു സീത. ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പ്രകാശൻ വിളിച്ചു.
പ്രകാശൻ: എന്താടാ, അവിടെ ഉണ്ടായത്.
ഞാൻ: എന്താണ് ?
പ്രകാശൻ: അവർ ഇവിടെ വീട്ടിൽ വന്നു എന്തൊക്കെയോ പറഞ്ഞു

💬 Comments

View all comments