Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]
കൊടുത്തിട്ടുണ്ട്.
ഞാൻ: കിളി എന്താണ് പറഞ്ഞത്?
പ്രകാശൻ: ഒന്നും എനിക്കറിയില്ല, ഇവിടെ സംസാരിക്കുന്നത് കേട്ടതാണ്.
ഞാൻ: നീ എന്താണ് കേട്ടത് ?
പ്രകാശൻ: നീ സ്കൂളിൽ ചെന്ന് എന്തോ വിഷയം ഉണ്ടാക്കി എന്നോ, മറ്റോ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
ഞാൻ: ഞാൻ സ്കൂളിൽ പോയി എന്നുള്ളത് ശരിയാണ്. പ്രദീപ് അങ്കിൾ ആയിരിക്കും വരുന്നത് എന്നാണ് ഞാൻ കരുതിയത്. ഇവിടെ അടുത്തു വരെ വരുന്നതല്ലേ,അതുകൊണ്ട് കിളിയെ കണ്ട് ഒന്ന് സംസാരിക്കാമല്ലോ എന്ന് കരുതി പോയതാണ്. അവർ അവിടെ വിഷയം ഉണ്ടാക്കി.
അവർ അവിടെ ചെന്ന് ഇല്ലാത്തത് പറഞ്ഞ സ്ഥിതിക്ക്, എനിക്കും ആകാമല്ലോ.
പ്രകാശൻ: എന്തായാലും, കിളി എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. ശരിയെടാ വെക്കട്ടെ.
ഞാൻ ചായ കുടി കഴിഞ്ഞു കുളിച്ച് ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പിൽ ചേട്ടൻറെ വീട്ടിൽ പോയി. കാപ്പിയും കുടിച്ച് ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും വാങ്ങി ഓഫീസിലേക്കു പോയി.
ദിവസങ്ങൾ ആഴ്ചകൾ ആയി, ആഴ്ചകൾ മാസങ്ങളായി. വീട്ടിലേക്കുള്ള പോക്ക് രണ്ടുമാസം കൂടുമ്പോൾ പോയാലായി. നാട്ടിലേക്ക് ആരെയും വിളിക്കാതെയുമായി. നാട്ടിലെ ഒരു വിവരവും അറിയാറില്ല. ഇപ്പോൾ സ്വന്തം കാര്യം സിന്ദാബാദ്. അതുകൊണ്ട് യാതൊരുവിധ ടെൻഷനും ഇല്ല. ആദ്യത്തെ കുറച്ചു നാൾ പുറമേ കാണിച്ചില്ലെങ്കിലും ഉള്ളിലെ വിഷമം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോൾ അതില്ല. അടിച്ചു പൊളിച്ചു ജീവിക്കുന്നു. അതിനിടയിൽ ചേട്ടൻറെയും സീതയുടെയും നിർബന്ധത്തിനു വഴങ്ങി, ഞാൻ കാർ അന്വേഷണം തുടങ്ങി. ആദ്യം പുതിയ കാർ നോക്കി. ചേട്ടനും സീത ക്കും ഞാനന്ന് കൊണ്ടുവന്ന മാരുതിയുടെ വണ്ടി തന്നെ എടുക്കണം എന്നുള്ളതിനാൽ, ആ വണ്ടി ഷോ റൂമിൽ ചെന്ന് നോക്കിയപ്പോൾ നമ്മുടെ കൊക്കിൽ ഒതുങ്ങില്ല എന്ന് കണ്ടു. അങ്ങനെയിരിക്കെ രവിച്ചേട്ടൻ എന്നോട് ഒരു കാര്യം പറഞ്ഞു. രവി ചേട്ടൻറെ ഒരു പരിചയക്കാരന്, ഇതുപോലെ ഒരു വണ്ടി ഉണ്ട്. അയാൾ ഗൾഫിലേക്ക് പോകാൻ വിസ ഒക്കെ റെഡിയായി ഇരിക്കുകയാണ്. അടുത്ത് തന്നെ പോകും. അയാളുടെ വണ്ടി കൊടുക്കാൻ ഇരിക്കുകയാണ്. നമുക്ക് പോയി നോക്കാം എന്ന് രവി ചേട്ടൻ പറഞ്ഞു. ഒരു ദിവസം വൈകിട്ട് ഞങ്ങൾ രണ്ടുപേരും കൂടി വണ്ടി നോക്കാൻ പോയി. വണ്ടിക്ക് ഫൈനാൻസ് ഉണ്ട്
💬 Comments
View all comments