Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
"അകന്നിരുന്നാൽ സ്നേഹത്തിന് മാധുര്യം കൂടും". പെണ്ണിന് ഇപ്പോൾ ഇത്തിരി ശൃംഗാരം കൂടുതലാണ്. രണ്ട് അടിയുടെ കുറവ് തീർന്നപ്പോൾ എല്ലാം ശരിയായി. ശനിയാഴ്ച ആകാൻ കാത്തിരുന്നു, തിങ്കളും ചൊവ്വയും ലീവെടുത്ത് പോകാൻ തീരുമാനിച്ചു. ഇപ്പോൾ ഓഫീസിൽ പരിചയം നല്ല ആയതിനാൽ, ശനിയാഴ്ച മറ്റുള്ള സഹപ്രവർത്തകരെ കാര്യങ്ങൾ പറഞ്ഞ് ഏൽപ്പിച്ച് ഉച്ചയ്ക്ക് രണ്ടു ദിവസത്തെ ലീവ് എടുത്ത് ഇറങ്ങി. റൂമിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയത് വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞ് സുധിയെ വിളിച്ചപ്പോൾ, അവൻ ഈ ആഴ്ച ഇല്ല ലക്ഷ്മിയുമായി എവിടെയോ പോകണം എന്ന് പറഞ്ഞു. അവനു പിന്നെ ഇവിടെ തന്നെയുണ്ടല്ലോ ആള്. വീട്ടിൽ പോകുന്ന കാര്യം ചേട്ടൻറെ വീട്ടിൽ പറഞ്ഞപ്പോൾ
സീത: ചേച്ചിയോട് എൻറെ അന്വേഷണം പറഞ്ഞേര്.
ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ സമയം ഏകദേശം ഉച്ചയ്ക്ക് പന്ത്രണ്ടര, ഉച്ച സമയം ആയതിനാൽ വലിയ ബ്ലോക്ക് ഇല്ലാതെ യാത്ര ചെയ്യാൻ സാധിച്ചു. എന്നാലും ഒറ്റക്ക് ആയതിനാൽ, ഇടക്ക് ഇറങ്ങി ഭക്ഷണം കഴിക്കാനും ചായ കുടിക്കാനും ഇറങ്ങി കുറച്ചുസമയം അങ്ങനെ പോയി. വീടെത്തുമ്പോൾ വൈകുന്നേരം 6:30. വണ്ടിയുടെ ഹോൺ കേട്ടപ്പോൾ, കാത്തിരുന്ന പോലെ പെണ്ണ് ഓടി വന്ന് ഗേറ്റ് തുറന്നു. ഞാൻ വണ്ടി കേറ്റി വീടിനു മുൻപിൽ ഇട്ടു. അപ്പോഴേക്കും അമ്മൂമ്മയും സിറ്റൗട്ടിലെത്തിയിരുന്നു. ഞാൻ വണ്ടി തുറന്ന് പുറത്തിറങ്ങി, ഞങ്ങൾ മൂന്നു പേരും അകത്തേക്ക് കയറി. അമ്മൂമ്മ മുൻപേ ആണ് പോയത് പുറകിൽ ഞങ്ങളും. കിളി പെട്ടെന്നുതന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു ചുംബനം നൽകി. സ്നേഹിച്ചാൽ നക്കിക്കൊല്ലും, വെറുത്താൽ ഞെക്കി കൊല്ലും എന്ന തരത്തിലാണ് ഈ പെണ്ണ്. കുറച്ചുനാൾ അകന്നു നിന്ന് അടുത്തപ്പോൾ കാണിക്കുന്ന സ്നേഹം. ഞാൻ ഡ്രസ്സ് മാറി കുളിക്കാൻ കയറി. കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ചായയുമായി കിളി വന്നു. ചായ എടുത്ത് മൊത്തിക്കൊണ്ട് കൈ പോലെ അഭിനയിച്ച് തിരിച്ചു കൊടുത്തു. കിളി എന്നെ ചോദ്യഭാവത്തിൽ നോക്കി.
ഞാൻ: ഇതിനു മധുരം ഇല്ല.
കിളി: ഞാൻ ഇതിൽ മധുരം ഇട്ടത് ആണല്ലോ.
ഞാൻ: ഇതിന് തീരേ മധുരമില്ല.
കിളി: അവിടെ ഞാൻ നോക്കട്ടെ.
എന്നുപറഞ്ഞ് കപ്പിൽ ഒന്ന്
💬 Comments
View all comments