Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
കൊണ്ട് ഇക്കിളി ഇട്ടു. അങ്ങനെ വന്നപ്പോൾ ഞാൻ നിവർന്നു. ഉടൻ അവൾ ചുണ്ടുകളിൽ ചുംബിച്ചു, അവളുടെ നാവ് എൻറെ വായ്ക്കുള്ളിലേക്ക് കയറ്റിവിട്ടു. കുറച്ചുനേരം ഇതു തുടർന്നു.
കിളി: ഞാനും നീയും ഒന്നല്ലേഡാ........ നിന്നെ ദേഷ്യം പിടിപ്പിക്കാൻ വെറുതെ പറഞ്ഞതല്ലേ. ചെല്ല് വേഗം റെഡിയാക് നമുക്ക് പോകണ്ടേ.
ഞാൻ എഴുന്നേറ്റു.
ഞാൻ: പേസ്റ്റ് എടുത്തു പല്ല് തേപ്പിച്ചു താ
കിളി: പിന്നെ കൊച്ചുകുട്ടിയല്ലേ?
ഞാൻ: ഇപ്പോൾ ഈ അമ്മയുടെ കൊച്ചു കുട്ടി ഞാനാണ്.
കിളി: കൊച്ചു കുട്ടിക്ക് നല്ല കൊച്ചു തല്ലു കിട്ടും. പോയി പല്ലു തേക്കു.
ഞാൻ: പല്ല് തേപ്പിച്ച് തരൂല?
കിളി: കളിക്കാതെ ചെക്കാ....... വല്യമ്മ ഇപ്പോൾ ഇറങ്ങിവരും. നമുക്ക് ഇവിടെ നിന്ന് ഇറങ്ങണ്ടെ?
ഞാൻ ബ്രഷുമായി പുറത്തേക്ക് പോയി. എല്ലാം പെട്ടെന്ന് പെട്ടെന്നായി കൃത്യം 8 മണിക്ക് തന്നെ ഞങ്ങൾ വീടുപൂട്ടി പുറത്തിറങ്ങി വണ്ടിയിൽ കയറി. നമ്മുടെ ആള് ലൈറ്റ് ഗ്രേ ഷെയ്ഡുള്ള പാവാടയും ബ്ലൗസും, ലൈറ്റ് ബ്ലൂ ഹാഫ് സാരിയിൽ ബോർഡറിൽ ലൈറ്റ് ഷേഡ് ഗ്രേ വെള്ളി തൊങ്ങല് പിടിപ്പിച്ചിട്ടുണ്ട്. അതു ഉടുത്തപ്പോൾ എൻറെ പെണ്ണിന് ഒരു പ്രത്യേക ഭംഗി. പെണ്ണ് പുറകിലും അമ്മൂമ്മ എൻറെ സൈഡിലും ആയി കയറി. ഞങ്ങൾ ചെല്ലുന്ന കാര്യം വീട്ടിൽ വിളിച്ചു പറഞ്ഞിട്ടില്ല. പോകുന്ന വഴി കൊടുങ്ങല്ലൂർ അമ്പലത്തിൽ കയറി തൊഴുതു പുറത്തിറങ്ങി ശരവണ ഭവനിൽ കയറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. പത്തു മണിയോടെ ഞങ്ങൾ വീട്ടിലെത്തി. അമ്മൂമ്മയെ കണ്ടപ്പോൾ അമ്മയ്ക്ക് ആശ്ചര്യം, അമ്മൂന് കിളിയുടെ കൈയും പിടിച്ച് അമ്മുമ്മയെയും കൂട്ടി അകത്തേക്ക് പോയി. അനുജനും അനുജത്തിയും ഓടിവന്ന കാറിൽ കയറി.
അനിയൻ: നമുക്കൊന്ന് ചുറ്റിയിട്ട് വന്നാലോ ചേട്ടാ.
ഞാൻ: അതിനെന്താ പോകാമല്ലോ.
ഞങ്ങൾ മൂന്നു പേരും കൂടി വണ്ടിയിൽ പുറത്തേക്ക് പോയി. ടൗണിൽ ഒക്കെ ഒന്നുപോയി, പെങ്ങൾക്ക് ഒരു ഐസ്ക്രീം മേടിച്ചു കൊടുത്തു, അനിയന് ചായയും സ്നാക്സും മതിയായിരുന്നു. അവിടെ നിന്നും തിരിച്ചു വീട്ടിലേക്ക് തന്നെ എത്തിയപ്പോൾ അവൻ മുറികളിലേക്ക് പോയി, പെങ്ങൾ നേരെ അടുക്കളയിലേക്കും അവിടെ ഭാവി മരുമകളുമായി അമ്മായിയമ്മ തകൃതിയായി ഉള്ള സംഭാഷണത്തിൽ ആയിരുന്നു.
💬 Comments
View all comments