Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
എന്നെ കണ്ടപ്പോൾ ആരും കാണുന്നില്ല എന്നതുകൊണ്ട് കൊഞ്ഞനം കുത്തി കാണിച്ചു. അമ്മൂമ്മയും അമ്മയും കൂടെ ചിറ്റയുടെ വിശേഷങ്ങളിലേക്ക് കടന്നു. ഞാൻ ഹാളിലേക്ക് നടന്നു, ടിവിയുടെ റിമോട്ട് തപ്പിയെടുത്ത് ടിവി ഓൺ ചെയ്തു. ടിവി കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ, കിളി വെള്ളവുമായി വന്നു.
ഞാൻ: എങ്ങനെ, അമ്മായിഅമ്മയെ മെരുക്കി എടുത്തോ?
കിളി: അവരുടെ പൊന്നാരമോൻ്റെ കല്യാണക്കാര്യം പറയുന്നുണ്ട്. എവിടെയോ അച്ഛനും അമ്മയും കൂടി പെണ്ണ് കണ്ടു വച്ചിട്ടുണ്ട്. അച്ഛൻ വരുമ്പോൾ പറയുമായിരിക്കും.
ഞാൻ: ഞാനിത് എങ്ങനെ പറയും എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു. ഏതായാലും അവർ തന്നെ പെണ്ണിനേയും കണ്ടുപിടിച്ചിട്ടുണ്ട്. നോക്കട്ടെ സുന്ദരിയും ആവശ്യത്തിന് സ്ത്രീധനവും കിട്ടുകയാണെങ്കിൽ ഒരു കൈ നോക്കാം.
കിളി: എന്തിന് ഒരു കൈയാക്കുന്നു, രണ്ടുകൈയും ആക്കിക്കോ. കൊന്നുകളയും ഞാൻ......... രണ്ടിനെയും.
ഞാൻ: എടീ, എനിക്ക് കിട്ടുന്ന സ്ത്രീധനം കൊണ്ട് നിനക്ക് നല്ലൊരു ചെക്കനെ ഞാൻ കണ്ടുപിടിക്കാം. എന്നിട്ട് ഗംഭീരമായി കല്യാണം നടത്താം.......
കിളി: കല്യാണം ഇപ്പോൾ നടത്തണോ അതോ പിന്നെ നടത്തിയാൽ മതിയോ?
ഞാൻ: ഇനിയിപ്പോൾ ചെക്കനെ അന്വേഷിച്ച് നടക്കണ്ട, ആ ഷിബു ഉണ്ടല്ലോ?
ഇതുകേട്ടതോടുകൂടി കിളി ഓടിവന്ന് എൻറെ മുടിക്ക് കുത്തി പിടിച്ചുലച്ചു കൊണ്ട്.
കിളി: എന്നെ വീണ്ടും വേദനിപ്പിക്കാൻ ആണെങ്കിൽ, എന്തിന് എന്നോട് ഈ സ്നേഹം കാണിച്ചു. ഞാൻ പറഞ്ഞതല്ലേ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല എന്ന്.
എൻറെ മുടിയിലെ പിടിവിട്ട് കരഞ്ഞുകൊണ്ട് തിരിച്ചു നടന്നു. ഞാൻ കയ്യിൽ കയറി പിടിച്ചു, കൈക്കു കളിച്ചുകൊണ്ട് തിരിച്ചുനടക്കാൻ ശ്രമിച്ചപ്പോൾ വട്ടം കയറിപ്പിടിച്ചു.
ഞാൻ: നിന്നോട് ഒരു തമാശ പോലും പറയാൻ പറ്റാത്ത അവസ്ഥയാണല്ലൊ. :
കിളി: ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് ആ ഷിബുവിൻറെ കാര്യം പറയരുത് എന്ന്, എന്നിട്ടും......
കരയാനുള്ള ഭാവം, ഞാൻ വീണ്ടും ഒരു സീൻ ഉണ്ടാക്കേണ്ട എന്ന് കരുതി
ഞാൻ: ഞാനൊരു തമാശ പറഞ്ഞു. അത് അതിൻറെ രീതിയിൽ എടുക്കണ്ടേതിന് പകരം .........
കിളിയെ സമാധാനിപ്പിച്ചു വിട്ടു. ഉച്ചയായപ്പോൾ അച്ഛൻ എത്തി. അച്ഛനെ തരകൻസിൻ്റെ എന്തോ മീറ്റിംഗ് ഉണ്ടായിരുന്നു അതുകൊണ്ടാണ് താമസിച്ചത് എന്ന് പറഞ്ഞു. അമ്മയോടും കിളിയോടും വിശേഷങ്ങൾ ഒക്കെ ചോദിച്ചു. ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അച്ഛൻ
💬 Comments
View all comments