0%

Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]

Author : Kambikathakal Read All Parts 621

പോവും.
അമ്മൂമ്മ: ഞാൻ കരുതിയത് ഇന്നലെ ഞങ്ങളെ കൊണ്ടുവന്ന ആക്കിയിട്ടു നീ പോകും എന്നാണ്.
ഞാൻ: ഏതായാലും രാവിലെ പോകാമെന്ന് കരുതി.
അമ്മുമ്മ: ഏതായാലും ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് പോകാം. അപ്പോഴേക്കും ഞാനൊന്ന് സൈരന്ധ്രിയുടെ വീട് വരെ ഒന്ന് പോയിട്ട് വരാം.
ചിറ്റയുടെ പേര് സൈരന്ധ്രി എന്നാണ്.
ഞാൻ: രാവിലെ പോയാൽ സാവധാനം ഡ്രൈവ് ചെയ്തു ഉച്ചകഴിയുമ്പോൾ അവിടെ എത്താമായിരുന്നു.
അമ്മുമ്മ: ഏതായാലും നീ ഇന്ന് ജോലിക്ക് കയറുന്നില്ലല്ലൊ? ഉച്ചയ്ക്ക് ഊണു കഴിച്ച ഉടൻ പൊയ്ക്കോളൂ.
ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് കണ്ടതോടെ ഞാനൊന്നും പറഞ്ഞില്ല. ഞാൻ പറഞ്ഞതൊക്കെ അപ്പുറത്ത് അടുക്കള വാതിലിനടുത്ത് നിന്ന് ഒരാൾ കേൾക്കുന്നുണ്ടായിരുന്നു. കാപ്പികുടി കഴിഞ്ഞ് ഉടനെ അമ്മുമ്മ അച്ചാറും എടുത്ത് ചിറ്റയുടെ വീട്ടിലേക്ക് യാത്രയായി. എനിക്ക് ഇന്നലെ രാത്രി നഷ്ടപ്പെടുത്തിയതിൻ്റെ ദേഷ്യം നിൽക്കുന്നതിനാൽ, ഞാൻ ആളെ വലിയ മൈൻഡ് കൊടുത്തില്ല. സിറ്റൗട്ടിൽ വന്ന് പത്രവും വായിച്ചു ഇരുന്നു, അങ്ങനെ വന്നപ്പോൾ ആള് ഫ്രണ്ട് വാതിലിനു മുമ്പിൽ നിന്ന് ഇങ്ങോട്ട് ചൊറിയാൻ വന്നു.
കിളി: കാണാൻ വൈകിയതിനാൽ രാവിലെ തന്നെ പോകാം എന്ന് കരുതി അല്ലേ?
എനിക്കൊന്നും മനസ്സിലാകാത്തതിനാൽ ഒന്നും മിണ്ടിയില്ല. അപ്പോൾ വീണ്ടും പൂർവാധികം ശക്തിയോടെ ചോറിഞ്ഞു.
കിളി: കാമുകിയെ രണ്ടുദിവസം പിരിഞ്ഞ് ഇരുന്നപ്പോൾ വിഷമം ആയതുകൊണ്ട് കാമുകൻ രാവിലെ തന്നെ പുറപ്പെടാൻ തയ്യാറാവുകയായിരുന്നു.
ഇതുകേട്ടപ്പോൾ എനിക്ക് കാലിൻറെ പെരുവിരൽ മുതൽ തിരിച്ചു കയറി. ഞാൻ ചാടിയെഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്ന് തള്ളി അകത്തേക്ക് കയറ്റി, ഫ്രണ്ടിലെ വാതിൽ അടച്ചു കുറ്റിയിട്ടു.
ഞാൻ: നിനക്ക് എന്താടീ, എൻറെ ഹൃദയം പൊളിച്ചു കാണിച്ചാലും ചെമ്പരത്തിപ്പൂവായിട്ടേ തോന്നുകയുള്ളൊ? എനിക്കൊരു പെൺകുട്ടി ഇഷ്ടമാണെന്ന് പറഞ്ഞത് നിന്നെ ആണെടി കഴുതേ, പക്ഷേ അമ്മൂമ്മ കരുതിയത് സീതയെ ആണ്. അപ്പോൾ രക്ഷക്ക് വേണ്ടി ഞാൻ സമ്മതിച്ച് എന്നേയുള്ളൂ. ആകെ സ്വസ്ഥമായി നമ്മൾ മിണ്ടിയും പറഞ്ഞും ശൃംഗരിച്ചും ഇരിക്കുന്നത് രാത്രിയിലാണ്. അത് ഒരൊറ്റ വാശി കൊണ്ട് ഇന്നലെ നഷ്ടപ്പെടുത്തി. ഇതുതന്നെയാണെടി പോത്തേ കുറേ നാളുകളായി നമ്മൾ അകന്നു നിന്നത്, നിൻറെ വാശി. ആ വാശി രണ്ട് പെട തന്നപ്പോൾ മാറി എന്നാണ്

💬 Comments

View all comments