Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
ഞാൻ കരുതിയത്, ഒരു രക്ഷയും ഇല്ല. ഞാൻ ഇന്ന് തന്നെ പോവുകയാണ്, നിൻറെ വാശി ജയിക്കട്ടെ. ഇനി ഞാൻ തല്ലാനും പിടിക്കാനും ഒന്നുമില്ല. എന്നുകരുതി നിന്നെ മറന്നുകൊണ്ട് പോവുകയുമല്ല. എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും നിന്നെ മറന്നുള്ള ഒരു ജീവിതം എനിക്കില്ല. നിന്നെ എല്ലാ ദിവസവും ഞാൻ വിളിച്ചോളാം, അതാണല്ലോ നിനക്ക് ഇഷ്ടം.
പറഞ്ഞു കഴിഞ്ഞ് ഞാൻ കിളിയുടെ മുഖത്തേക്ക് നോക്കി. കണ്ണുകൾ രണ്ടും നിറഞ്ഞുതൂകി പൊട്ടി ഒഴുകാൻ നിൽക്കുന്നു. ഞാൻ തിരഞ്ഞ് എൻറെ മുറിയിലേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു. കൊണ്ടുപോകാനുള്ള ഡ്രസ്സുകൾ ഒക്കെ ബാഗിൽ അടുക്കിവെച്ചു. അച്ചാർ വണ്ടിയുടെ ഡിക്കിയിൽ വെക്കാം എന്ന് കരുതി. പോകാൻ തയ്യാറെടുത്തു എങ്കിലും മനസ്സിന് ഭയങ്കര വിഷമം. ദാഹം, പരവശം എടുക്കുന്നതുപോലെ, കുറച്ചു വെള്ളം കുടിക്കാമെന്നു കരുതി വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. അതാ സെറ്റിയിലിരുന്നു ഒരാൾ പൊട്ടിക്കരയുന്നു. അടുക്കളയിൽ പോയി വെള്ളം എടുത്തു കുടിച്ചു വന്നപ്പോഴും ആൾ കരയുക തന്നെയാണ്. ഞാൻ അടുത്തേക്ക് ചെന്നു തലയിൽ തഴുകി.
ഞാൻ: കരയേണ്ട. ദിവസവും ഞാൻ വിളിച്ചോളാം. അതല്ലേ ഇഷ്ടം.
കിളി: എൻറെ പൊട്ടത്തരം ഒന്നു ക്ഷമിച്ചു കൂടെ.
ഞാൻ: എനിക്ക് വിഷമം ഒന്നുമില്ല, എൻറെ സ്വാർത്ഥതക്ക് വേണ്ടി ഞാൻ രാത്രിയിൽ വരുന്നു. മോൾക്ക് അത് ഇഷ്ടമല്ല, കുഴപ്പമില്ല. ഞാൻ പറഞ്ഞില്ലേ എനിക്ക് ഇനിയൊരു ജീവിതം മോളോടൊത്ത് മാത്രമേയുള്ളൂ. വിഷമിക്കുകയൊന്നും വേണ്ട കരച്ചിൽ നടത്തിക്കോളൂ. എനിക്ക് പിണക്കം ഒന്നുമില്ല.......
അവൾ എൻറെ കൈപിടിച്ച് ചുംബനങ്ങൾ ചൊരിഞ്ഞു. ഞാൻ അടുത്തിരുന്ന സമാധാനിപ്പിച്ചു.
ഞാൻ: അകന്നിരുന്ന ആ സമയം കൊണ്ട് ഞാൻ എൻറെ മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞു. നേരത്തെ രാത്രിയിൽ കണ്ടുമുട്ടുന്നതും കെട്ടിപ്പിടുത്തവും ചുംബനവും ഒക്കെ ഒരു വികാരമായിരുന്നു. അതൊക്കെ ആ നീണ്ട ഇടവേള കൊണ്ട് മാറി. ഞാൻ അവിടെ ചെന്നിട്ട് ഒരു ദിവസം എത്ര പ്രാവശ്യം വിളിക്കണം എന്ന് പറഞ്ഞാൽ മതി, വിളിച്ചു കൊള്ളാം. മോൾക്ക് താൽപര്യമില്ലാത്തതൊന്നും ഞാൻ ഒരിക്കലും അടിച്ചേൽപ്പിക്കുക ഇല്ല. ചെല്ല് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് എനിക്ക് നേരത്തെ ഇറങ്ങണം. സമയം നോക്കിയപ്പോൾ ഒമ്പത് മുക്കാൽ. അവൾ എന്നെ കെട്ടിപ്പിടിച്ച് കരയാൻ
💬 Comments
View all comments