Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]
നേരത്തെ വിളിക്കാതിരുന്നത്, അണ്ണൻ ചേച്ചിയെ കണ്ടു വന്നിട്ടുള്ള വിശേഷങ്ങൾ അറിയാം എന്ന് കരുതിയാണ്. ചേച്ചിയെ കണ്ടോ അണ്ണാ? ചേച്ചിയെ കാണാൻ പോയിട്ട്, ചേച്ചിയുടെ അണ്ണന്മാർ വിഷയവും ഉണ്ടാക്കിയൊ?
ഞാൻ ഇവിടെ വന്നപ്പോൾ കണ്ട വിവരങ്ങളെല്ലാം സീതയോട് പറഞ്ഞു. അവൾക്ക് ഭയങ്കര വിഷമം, കരയും എന്ന ഘട്ടം വന്നപ്പോൾ ഞാൻ കളിയെ ഫോൺ ഏൽപ്പിച്ചു. മുറിയിൽ നിന്നും ഞാൻ ഹാളിലേക്ക് നടന്നു. അവർ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട്, അവസാനം കിളി കരയുന്നു. ഞാൻ ചെന്ന് ഫോൺ മേടിച്ചു, അപ്പോൾ അങ്ങേത്തലക്കൽ നല്ല കരച്ചിലാണ്. ഞാൻ സീതയെ സമാധാനിപ്പിച്ചു, ഇപ്പോൾ കുഴപ്പമൊന്നുമില്ല സുഖമായിരിക്കുന്നു. അത് ബോധ്യപ്പെടുത്താൻ കൂടിയാണ് ഞാൻ ഫോൺ കിളിക്ക് കൊടുത്തത് എന്ന് വരെ പറഞ്ഞു. സീതയോട് ഗുഡ്നൈറ്റ് പറഞ്ഞ് ഫോൺ കട്ടാക്കി.
ഞാൻ: കൈ എങ്ങനെയുണ്ട് വേദനയുണ്ടോ?
കിളി: രാത്രിയിൽ വേദനയുണ്ട്.
ഞാൻ: തലവേദന എടുത്ത് കൈ മുകളിൽ വെക്കാം.
കിളി കൊഞ്ചിക്കൊണ്ട് എൻറെ നെഞ്ച് ചൂണ്ടികാണിച്ചു.
ഞാൻ: അരികിൽ കിടന്നാൽ, ഉറക്കത്തിൽ എങ്ങാനും കയ്യിൽ തട്ടിയാൽ വേദന എടുക്കില്ലെ?
കിളി: ഇല്ല. ഈ കള്ളൻറെ എവിടെ കൊണ്ടാലും എനിക്ക് വേദനിക്കില്ല.
ഞാൻ കിളിയുടെ വലത്തെ സൈഡിൽ കിടന്നു, കിളി ചരിഞ്ഞ ഇടതു കൈയെടുത്ത് എൻറെ നെഞ്ചത്ത് വെച്ചു. ചേർന്ന് എന്നെ കെട്ടിപ്പിടിച്ചു കിടന്നു. ചേർന്ന് കിടന്നപ്പോൾ വിയർപ്പിലൂടെയും ആശുപത്രിയുടെയും മണം മൂക്കിലൂടെ അടിച്ചുകയറി.
ഞാൻ: എന്തൊരു മാറ്റമാണടി നിന്നെ?
കിളി: നന്നായി പോയി. ഇതൊക്കെ നിനക്കു വേണ്ടി ചെയ്തതാണ്, അപ്പോൾ ഇത് സഹിക്കേണ്ട ഉത്തരവാദിത്വം നിനക്കാണ്.
ഞാൻ: എന്നാണ് ഡിസ്ചാർജ് ആയത്?
കിളി: ഇന്ന്.
ഞാൻ: നിനക്ക് വിയർപ്പ് കൊണ്ടോ ഡ്രസ്സ് ഇട്ടതു കൊണ്ടോ എന്തെങ്കിലും ഇറിറ്റേഷൻ ഉണ്ടെങ്കിൽ പറയണം. ഞാൻ വെള്ളം ചൂടാക്കി കൊണ്ടുവന്ന് തുടക്കാം.
കിളി: അത് അമ്മ തുടച്ചു കൊള്ളും.
ഞാൻ: അമ്മ ഇതുവരെ തുടച്ചില്ലല്ലോ? ഇനിയിപ്പോൾ തുടക്കേണ്ടത് ഞാനാണ്. എൻറെ പെണ്ണിന് തുടക്കാനുള്ള അവകാശം എനിക്കുണ്ട്.
ഞാൻ എഴുന്നേറ്റു അടുക്കളയിൽ പോയി ഒരു കലത്തിൽ വെള്ളം വച്ചു ചൂടാക്കി. കിളിയുടെ ഡ്രസ്സ് ഒക്കെ എവിടെയാണ് ഇരിക്കുന്നത് ഒന്ന് ആവൊ? ഏതായാലും എൻറെ
💬 Comments
View all comments