Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]
ഹോസ്പിറ്റലിൽ കിടക്കുന്നത്. ഇനി അതുപോലെ ഒന്നുണ്ടാവില്ല. ഞങ്ങൾ രണ്ടു പേരും കൂടി ഒരുമിച്ച് ആത്മഹത്യ ചെയ്യും, ആരും അറിയില്ല.
ഞാൻ വെറുതെ ഒരു ഭീഷണിമുഴക്കിയതാണ്, അതിൽ വീഴുന്നെങ്കിൽ വീഴട്ടെ എന്ന് കരുതി. രണ്ടു വയസ്സിൽ മകനെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് ആക്കിയ അമ്മക്ക് എന്ത് സെൻറിമെൻസ്.
അമ്മ: ചാവുകയോ ജീവിക്കുകയൊ എന്തു വേണമെങ്കിലും ചെയ്തോ എനിക്കൊന്നുമില്ല.
ഇതു കേട്ടതോടെ എനിക്ക് കാര്യങ്ങളുടെ പോക്ക് മനസ്സിലായി. അച്ഛനോട് കൂടി പറഞ്ഞിട്ട് പോകാം എന്ന് കരുതി റൂമിലേക്ക് പോയി. ഏകദേശം മൂന്നു മണിയായപ്പോൾ അച്ഛൻ വന്നു.
അച്ഛൻ: എന്താണ് നിൻറെ ഉദ്ദേശം?
ഞാൻ: എനിക്ക് അവൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല.
അച്ഛൻ: എൻറെ അമ്മ നിന്നോട് ഒന്നും പറഞ്ഞില്ലേ?
ഞാൻ: പറഞ്ഞു.
അച്ഛൻ: എന്നിട്ടും നീ അതിൽ ഉറച്ചു നിൽക്കുകയാണൊ?
ഞാൻ: എനിക്ക് അതിൽ മാറ്റമില്ല.
അച്ഛൻ: അവളെയും കൊണ്ട് ഇങ്ങോട്ട് വരാം എന്ന് നീ വ്യാമോഹിക്കേണ്ട, പിന്നെ നിൻറെ അമ്മാവനെ വിളിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. അവൻ നിന്നെ വിളിക്കും, അവർക്കും ഇതിൽ താൽപര്യമില്ല. എന്നുമാത്രമല്ല നീ പെട്ടെന്ന് അവിടെനിന്നും മാറണം എന്നും പറഞ്ഞിട്ടുണ്ട്. നീ ഇതുമായി മുന്നോട്ടുപോവുകയാണെങ്കിൽ അവളെയും കൊണ്ട് അവിടെനിന്ന് ഇറങ്ങണം എന്നാണ് അവൻ പറഞ്ഞിരിക്കുന്നത്. എന്തായാലും നിന്നെ അവൻ വിളിക്കും.
എല്ലാം ഒപ്പിച്ചു വെച്ചിട്ട് അവൻ വിളിക്കുമെന്ന്.
ഞാൻ രാത്രിയിൽ പറഞ്ഞതുപോലെ തന്നെ സംഭവിക്കും. ഞായറാഴ്ച പോകുമ്പോൾ കിളിയെ കൊണ്ടു പോകേണ്ടിവരും എന്ന് തോന്നുന്നു. ഇനി ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല. ഞാൻ ഒന്നും പറയാതെ അവിടെനിന്നും ഇറങ്ങി വണ്ടിയിൽ കയറുമ്പോൾ പെങ്ങൾ ഓടിവന്നു. അമ്മയുടെയും അച്ഛനെയും ഇപ്പോഴത്തെ വിഷമം കൊണ്ട് പറയുന്നതാണ് ചേട്ടാ, അവർ നിങ്ങളെ രണ്ടാളെയും വിളിക്കും. ചേച്ചിയോട് എൻ്റെ വിവരം പറയണേ. ഞാൻ തങ്ങളുടെ യാത്ര പറഞ്ഞു ഇറങ്ങി. വരുന്ന വഴി സീത വിളിച്ചിരുന്നു, ഇതുവരെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു.
സീത അണ്ണൻ ഒന്നുകൊണ്ടും പേടിക്കേണ്ട എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ ചേച്ചിയും കൂട്ടി ഇങ്ങോട്ട് വന്നാൽ മതി എന്നു പറഞ്ഞു. ഞാൻ തിരിച്ച് ഇരിങ്ങാലക്കുടയിൽ വീട്ടിലെത്തിയപ്പോൾ സമയം അഞ്ചര. ഗേറ്റ് തുറന്നു കിടപ്പുണ്ട് വഴിയരികിൽ
💬 Comments
View all comments