Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]
നമ്മുടെ ഷിബുവിൻ്റെ കാർ കിടപ്പുണ്ട്. ഞാൻ വണ്ടിയുമായി വീടിന് മുമ്പിലേക്ക് ചെന്നു, വണ്ടി നിർത്തി ഇറങ്ങുമ്പോൾ സിറ്റൗട്ടിൽ പ്രദീപും ഷീമയും ഷിബുവും ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ പ്രദീപ് രോഷാകുലനായി എഴുന്നേറ്റു,
ഷീമ പിടിച്ചിരുത്തി. ഷിബുവിന് എൻറെ കയ്യിലെ ചൂട് അറിയാവുന്നതുകൊണ്ട് അനങ്ങിയില്ല. ഞാൻ അകത്തേക്ക് കയറി, കിളി കരയുന്നുണ്ട് എൻറെ ഇളയ അമ്മൂമ്മ റെഡിയാകുന്നു. അമ്മൂമ്മ നിർവികാരമായി അവിടെ നിൽപ്പുണ്ട്. കിളിയുടെ അമ്മ കിളിയോട് ഡ്രസ്സ് മാറാൻ പറയുന്നു.
ഞാൻ: നിങ്ങൾക്ക് പോകുന്നെങ്കിൽ പോവാം കിളി വരുന്നില്ല.
അമ്മ: അത് പറയാൻ നീ ആരാണ്?
ഞാൻ: ഞങ്ങൾ രണ്ടുപേരും പ്രായപൂർത്തിയായവരാണ്. ഇവൾ പറയട്ടെ ഞാൻ ആരാണെന്ന്.
കിളി മിണ്ടുന്നില്ല.
ഞാൻ: നീ മിണ്ടാതിരുന്നാൽ, നിൻറെ വിധി നീ തന്നെ തിരഞ്ഞെടുക്കുകയാണ്. എനിക്കൊന്നും ചെയ്യാൻ കഴിയില്ല, നിനക്ക് തീരുമാനിക്കാം.
ഉടനെ പ്രദീപ് സിറ്റൗട്ടിൽ നിന്നും അകത്തേക്ക് കയറി വന്നു.
പ്രദീപ് : നീ എന്താടാ ഭീഷണിപ്പെടുത്തുന്നൊ?
ഞാൻ: ഞാൻ ആരെയും ഭീഷണിപ്പെടുത്തിയ പറയാനുള്ള കാര്യം പറഞ്ഞു എന്നു മാത്രം. കിളി, നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇപ്പോൾ പറയണം.
കാളി മിണ്ടുന്നില്ല, പൊട്ടിക്കരയുകയാണ്.
പ്രദീപ് : എടീ വേഗം റെഡിയായി വന്നേ.
ഞാൻ: അവൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഇവിടെ നിന്നും കൊണ്ടുപോകാൻ കഴിയു.
പ്രദീപ് : ഇല്ലെങ്കിലും ഞാൻ ഇവളെ കൊണ്ടുപോകുമെടാ.
ഞാൻ: എന്നാൽ അതൊന്നു കാണണമല്ലോ?
പ്രദീപ് : എടീ നിന്നോട് വരാൻ അല്ലേടി പറഞ്ഞത്.
ഇത് പറഞ്ഞ് കിളിയുടെ മുടിക്ക് കുത്തി പിടിച്ചു.
ഞാൻ: അവൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഇവിടെനിന്നും വീട്ടിൽ കൊണ്ടുപോയിട്ട് തല്ല ഇവിടെവെച്ച് വേണ്ട.
പ്രദീപ് : എടാ കൊച്ചനെ നിന്നിലും ഒരു മൂന്നാല് ഓണം കൂടുതലുണ്ടിട്ട് ഉള്ളയാളാണ് ഞാൻ. അതുകൊണ്ട് നിൻറെ അഭ്യാസം എൻറെ അടുത്ത് എടുക്കണ്ട.
ഞാൻ: അതൊക്കെ ശരി, പക്ഷേ ഇവളുടെ ശരീരത്തിൽ എൻറെ മുമ്പിൽ വെച്ച് തൊടില്ല. അത് എത്ര ഓണം കൂടുതലുണ്ടാലും നടക്കില്ല.
പ്രദീപ് : നിനക്ക് കാണണോ?
ഞാൻ: കാണാൻ ഒന്നുമില്ല. നടക്കില്ല എന്ന് പറഞ്ഞാൽ നടക്കില്ല.
പ്രദീപ് ഉടനെ കൈ മടക്കി കിളിയെ അടിക്കാൻ
💬 Comments
View all comments