Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]
ഡിക്ലയർ ചെയ്തു പേപ്പർ വന്ന സന്തോഷത്തിലും ഒരാഴ്ച കഴിഞ്ഞ് ഓണം ആയിരുന്നതിനാലും. കിളിക്കും അമ്മൂമ്മയ്ക്കും ചിറ്റയുടെ കുട്ടികൾക്കും വേണ്ട ഡ്രസ്സുകളും സ്വീറ്റ്സും, ആയിട്ടായിരുന്നു വരവ്. ഞാൻ ഇടയ്ക്ക് വരുമ്പോൾ കിളിക്ക് ഡ്രസ്സ് എടുത്തു കൊണ്ടു വരാറുണ്ട്. അമ്മുമ്മ കാണാതെ കൊടുക്കുകയും ചെയ്യും.
ഇവിടെ വന്നപ്പോൾ അമ്മൂമ്മയ്ക്ക് പനിയുടെ ചെറിയ ലക്ഷണങ്ങൾ. ഞാൻ വന്ന ഉടനെ തന്നെ അമ്മുമ്മയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി, കുഴപ്പമൊന്നുമില്ല വെള്ളവും മരുന്നും ആവശ്യത്തിന് കഴിക്കണം എന്ന് ഡോക്ടർ പറഞ്ഞു. ഞങ്ങൾ വീട്ടിലേക്ക് മടങ്ങി എത്തിയപ്പോൾ വൈകുന്നേരം 7 മണിയായി. അമ്മൂമ്മയ്ക്ക് ഭക്ഷണവും മരുന്നും കൊടുത്തു. അന്ന് കിളി അമ്മുമ്മയുടെ മുറിയിൽ താഴെയാണ് കിടന്നത്. ഞങ്ങൾക്ക് കിട്ടുന്ന അപൂർവ്വമായ രാത്രികളിൽ ഒന്ന് നഷ്ടപ്പെട്ടതിനെ ഈർഷ്യ കിളിയുടെ മുഖത്തുണ്ടായിരുന്നു.
പിറ്റേദിവസം ആയപ്പോഴേക്കും അമ്മുമ്മയുടെ അസുഖത്തിന് നല്ല കുറവുണ്ടായി. അന്ന് പകല് ഞാൻ ചിറ്റയുടെ വീട്ടിൽ പോയി കുട്ടികളുടെ ഡ്രസ്സ് ഒക്കെ കൊടുത്തു. കുറച്ചുനേരം ഇരുന്ന് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് തിരിച്ചുപോന്നു. ഞാൻ വരുമ്പോൾ കിളി അടുക്കളയിലാണ്, അമ്മുമ്മ മുറിയിൽ കിടക്കുന്നു. അടുത്തു ചെന്നപ്പോൾ തലേദിവസം രാത്രിയിലെ പരിഭവം മുഴുവൻ മുഖം ഒക്കെ വീർപ്പിച്ച് ദേഷ്യം മുഴുവൻ എന്നോട് തീർത്തു. ഞാൻ സമാധാനിപ്പിച്ചു, ഇന്ന് എല്ലാ നഷ്ടവും തീർത്തു തരാം എന്നു പറഞ്ഞു.
കിളി: എല്ലാം നഷ്ടവും എന്നുപറഞ്ഞാൽ?
ഞാൻ: ഇന്നലെ നഷ്ടപ്പെട്ടുപോയ നിമിഷങ്ങൾ.
കിളി: അത്രയുള്ളൊ?
ഞാൻ: പിന്നെ?
കിളി: ഞാൻ കരുതിയത്, എല്ലാം നഷ്ടവും എന്നാണ്.
ഞാൻ: അതൊക്കെ ഒരു ദിവസം ഞാൻ തീർക്കുന്നുണ്ട്. എന്താണ് ഇവിടെ പരിപാടി.
കിളി: ഉച്ചക്ക് ചോറ് റെഡിയായിട്ടുണ്ട്, കറി റെഡിയായി കൊണ്ടിരിക്കുന്നു.
ഞാൻ: അമ്മുമ്മയ്ക്ക് എങ്ങനെയുണ്ട്? ഉച്ചയ്ക്ക് കഞ്ഞി കൊടുത്താൽ മതി. രാവിലത്തെ മരുന്നു കൊടുത്തില്ലേ?
കിളി: അതു കൊടുത്തു. ഇപ്പോൾ നല്ല കുറവുണ്ട്.
ഞാൻ അമ്മയുടെ മുറിയിൽ ചെന്ന് അമ്മയെ തൊട്ടുനോക്കിയപ്പോൾ, പനിയൊക്കെ മാറിയിട്ടുണ്ട്.
അമ്മുമ്മ: ആ പിള്ളേരുടെ തുണിയൊക്കെ കൊണ്ടുപോയി കൊടുത്തോ മോനെ?
ഞാൻ: കൊടുത്തു.
അമ്മൂമ്മ: ഇനി എപ്പോഴാണ് പോകേണ്ടത്? ഓണം കഴിഞ്ഞിട്ട് പോയാൽ മതിയോ?
ഞാൻ: ഇല്ല അമ്മൂമ്മെ, എനിക്ക് നാളെ തന്നെ
💬 Comments
View all comments