0%

Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]

Author : Kambikathakal Read All Parts 370

പോകണം ഒരുപാട് ജോലിയുണ്ട്. ഓണത്തിന് ഞാൻ എത്തിക്കോളാം. ഉച്ച കഴിഞ്ഞപ്പോഴേക്കും അമ്മുമ്മ പതിയെ എഴുന്നേറ്റ് നടന്നു തുടങ്ങി. അന്ന് എല്ലാവരും അവരവരുടേതായ മുറിയിലാണ് കിടന്നത്. അമ്മൂമ്മയുടെ സ്ഥിരം സിംബൽ കേട്ടപ്പോൾ ഞാൻ എഴുന്നേറ്റ് കിളിയുടെ അടുത്തേക്ക് പോയി.

ഞങ്ങളുടെ സ്ഥിരം ശൃംഗാരത്തിനു ശേഷം പാതിരാവ് കഴിഞ്ഞ് എൻറെ നെഞ്ചിൽ തല ചായ്ച്ച് കിളിയും ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു. വെളുപ്പിന് തന്നെ കിളി എഴുന്നേറ്റുപോയി. പുറകെ ഞാൻ എൻറെ മുറിയിലേക്കും പോയി. അപ്പോഴും അമ്മൂമ്മ എഴുന്നേറ്റ് ഉണ്ടായിരുന്നില്ല. ഞാൻ എഴുന്നേറ്റ് ബ്രഷ് ചെയ്തു തിരിച്ചു വന്നു കട്ടൻ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മുമ്മ എഴുന്നേറ്റു വന്നു. മുഖത്തിന് ഒരു തെളിച്ചമില്ല, ഞങ്ങളെ രണ്ടുപേരെയും രൂക്ഷമായി നോക്കി. ഞാൻ കിളിയോട് കണ്ണുകൊണ്ട് കാര്യം അന്വേഷിച്ചു.

കിളിക്ക് അറിയില്ലെന്ന് കിളിയുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലായി. കട്ടൻ കുടി കഴിഞ്ഞ് ഞാൻ വണ്ടി തുടക്കാൻ പുറത്തേക്കിറങ്ങി. ഇപ്പോൾ മിക്കവാറും ഞാൻ രാവിലെ കാപ്പികുടിയും കഴിഞ്ഞ് തിരിച്ചു പോകാറാണ് പതിവ്. വളരെ സാവധാനം ഡ്രൈവ് ചെയ്തു പോയാൽ ഉച്ച കഴിയുമ്പോഴേക്കും അവിടെ എത്താം. കാപ്പികുടി കഴിഞ്ഞ് ഞാൻ പോകുന്ന കാര്യം പറഞ്ഞിട്ടും അമ്മുമ്മ ഗൗനിച്ചതേയില്ല. ഞാൻ കിളിയോടും അമ്മുമ്മയോടും യാത്ര പറഞ്ഞിറങ്ങി.

ഡ്രൈവിങ്ങിനിടയിലും അമ്മൂമ്മയുടെ ഭാവ വ്യത്യാസത്തെ കുറിച്ചായിരുന്നു ചിന്ത. രാവിലെ തന്നെ കട്ട കലിപ്പിൽ ആയിരുന്നു അമ്മുമ്മ. അസുഖത്തിൻ്റെ ബുദ്ധിമുട്ടാണോ, അങ്ങനെയെങ്കിൽ ഞങ്ങളെ രണ്ടുപേരെയും രൂക്ഷമായി നോക്കേണ്ട കാര്യമില്ലല്ലോ. ചിലപ്പോൾ കിളി ആ മുറിയിൽ കിടക്കാത്തതിൻറെ ദേഷ്യം ആയിരിക്കും. എന്തെങ്കിലുമാകട്ടെ റൂമിൽ ചെന്നിട്ട് കിളിയെ വിളിച്ചു നോക്കാം. ഡ്രൈവിംഗ് വളരെ സാവധാനം ആയതിനാൽ റൂം എത്തുമ്പോൾ മൂന്നുമണി.

എന്നെ കണ്ടപ്പോൾ തന്നെ സീത ഓടിവന്നു. കിളിയുടെ വിശേഷങ്ങളൊക്കെ ചോദിച്ചു. ആ ചേച്ചിയെ വേദനിപ്പിച്ചത് ആണോ ഇങ്ങോട്ട് വന്നത് എന്ന് ചോദിച്ചു. അവർ രണ്ടുപേരും ഇപ്പോൾ ഒരമ്മപെറ്റ രണ്ടു സഹോദരിമാരെ പോലെയാണ്. സീത കിളിയുടെ കാര്യം പറഞ്ഞു എന്നോട് അടി ഉണ്ടാക്കാൻ വരുമ്പോൾ, ഞാൻ അന്ന് സീതയെ ചീത്ത പറഞ്ഞ കാര്യം ഓർമിപ്പിക്കും. അപ്പോൾ സീത പറയും, ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇതെല്ല ഇതിനപ്പുറം പറയുമായിരുന്നു.

💬 Comments

View all comments