Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]
അതോടെ ഞാൻ ഇളിഭ്യൻ ആവും. അങ്ങനെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു സീത തിരിച്ചുപോയി. ഞാൻ റൂമിൽ കയറി കുളിച്ച് ഫ്രഷായി ഫോണെടുത്ത് കിളിയെ വിളിച്ചു.
ഞാൻ: ഹലോ
കിളി: ഹലോ
ഞാൻ: മൂന്നു മണിയോടെ ഞാൻ ഇവിടെ എത്തി.
അവിടെനിന്നും മറുപടിയൊന്നുമില്ല.
ഞാൻ: എന്താണ് ഒന്നും മിണ്ടാത്തത്?
അതിനും ഒന്നും മറുപടിയില്ല. ഇന്ന് ഒരു കുഴപ്പവും കൂടാതെ യാത്ര പറഞ്ഞു പോന്നതാണല്ലോ, ഇതിനിടയിൽ കെറുവിക്കാൻ എന്തുണ്ട് കാര്യം?
ഞാൻ: എന്തെങ്കിലും ഒന്നു പറയൂ.
അങ്ങേ തലക്കൽ നിന്നും കരച്ചിൽ കേൾക്കുന്നു, എന്തുപറ്റി കരയാൻ. എന്തെങ്കിലും പറഞ്ഞാലല്ലേ അറിയാൻ പറ്റൂ മിണ്ടാതിരുന്നാൽ എങ്ങനെ അറിയും. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.
ഞാൻ: നീ എന്തെങ്കിലും ഒന്നു പറയടി. ഇങ്ങനെ കരഞ്ഞാൽ കാര്യം എന്താണെന്ന് ഞാനെങ്ങനെ അറിയും. വാ തുറന്നു പറയൂ.
വീണ്ടും കരച്ചിൽ തന്നെ കേൾക്കുന്നു. ഒന്നും മിണ്ടുന്നില്ല. അവസാനം എനിക്ക് ദേഷ്യം കേറി ഞാൻ ഫോൺ കട്ട് ചെയ്തു. അവിടെ ഞാൻ പോന്നതിനു ശേഷം എന്താണ് സംഭവിച്ചത്. ഇനി അമ്മൂമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചോ? എങ്ങനെ കുട്ടിതേവാങ്ക് എന്തെങ്കിലും പറഞ്ഞാലല്ലേ അറിയാൻ പറ്റു. അമ്മൂമ്മയ്ക്ക് രാവിലെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ. അല്ലെങ്കിൽ തന്നെ ചെറിയ പനിയുടെ ലക്ഷണങ്ങൾ മാത്രമേ അമ്മൂമ്മക്ക് ഉണ്ടായിരുന്നുള്ളൂ, അത് മാറുകയും ചെയ്തു. ആരെ വിളിച്ചാൽ അറിയാൻ പറ്റും.
കുറച്ചു കൂടി കഴിയട്ടെ എന്നിട്ട് വീണ്ടും അവളെ വിളിക്കാം. ഞാൻ ഫോണുമായി ചേട്ടൻറെ വീട്ടിലേക്ക് നടന്നു. ഇപ്പോൾ ഫോൺ എൻറെ കയ്യിൽ സദാസമയവും ഉണ്ടാകാറുണ്ട്. ഞാൻ ചെന്നപ്പോൾ സീത എനിക്ക് ചായയും ഇലയടയും കൊണ്ടുവച്ചു. വീട്ടിലെ അമ്മൂമ്മയുടെയും കിളിയുടെയും വിശേഷങ്ങളൊക്കെ ചേട്ടനും ചേച്ചിയും ചോദിച്ചു. അവരുടെ അന്വേഷണം അറിയിക്കാനും പറഞ്ഞിരുന്നതായി ഞാൻ പറഞ്ഞു.
അങ്ങനെ കുറച്ചു നേരം ഇരുന്നത് വർത്തമാനം പറഞ്ഞതിനുശേഷം. ഞാൻ റൂമിലേക്ക് തിരിച്ചു പോന്നു, പോരും വഴി സീത വിളിച്ചുപറഞ്ഞു രാത്രി ഭക്ഷണത്തിന് വരണമെന്ന്. റൂമിൽ എത്തിയ ഉടനെ കിളിയെ വിളിച്ചു. രണ്ടു റിങ്ങുകൾക്ക് ശേഷം ആണ് ഫോൺ അറ്റൻഡ് ചെയ്തത്.
ഞാൻ: ഹലോ പറയൂ.
കിളി: ഇവിടെ വിഷയം ആണ്.
വളരെ ശബ്ദം താഴ്ത്തിയാണ് സംസാരം.
💬 Comments
View all comments