Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]
അമ്മൂമ്മ ആ മുറിയിൽ നിന്നും പ്ലേറ്റുമായി ഇറങ്ങി വരുന്നതു കണ്ടു.
ഞാൻ: എനിക്ക് അമ്മൂമ്മയോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.
അമ്മൂമ്മ: ഞാനും സംസാരിക്കാൻ ഇരിക്കുകയായിരുന്നു.
അമ്മൂമ്മ ആ പാത്രം ഡൈനിംഗ് ടേബിളിൽ വച്ചു സെറ്റിയുടെ കസേരയിൽ വന്നിരുന്നു.
ഞാൻ: എനിക്ക് കിളിയെ ഇഷ്ടമാണ്. ഞാൻ അവളെ വിവാഹം കഴിക്കാൻ ആലോചിക്കുന്നു.
അമ്മൂമ്മ: അവൾ നിനക്ക് ആരാണെന്നറിയാമോ?
ഞാൻ: അതല്ല ഇവിടെ വിഷയം എനിക്ക് അവളെ ഇഷ്ടമാണ് ഞാൻ അവളെ വിവാഹം കഴിക്കാൻ ആലോചിക്കുന്നു.
അമ്മൂമ്മ: അവൾ ശരിക്കും നിൻറെ അമ്മയുടെ അനുജത്തിയാണ്.
ഞാൻ: സ്വന്തം അനുജത്തി അല്ലല്ലോ, അമ്മൂമ്മയുടെ അനുജത്തിയുടെ മോളല്ലേ.
അമ്മൂമ്മ: അതെ, അപ്പോഴും ആ ബന്ധം തന്നെയല്ലേ.
ഞാൻ: അമ്മ എന്തെല്ലാം പറഞ്ഞാലും ശരി, ആരൊക്കെ എതിർത്താലും ശരി ഞാൻ കിളിയെ മാത്രമേ വിവാഹം കഴിക്കു.
അപ്പോൾ ആ മുറിയിൽ നിന്നും ഒരു തേങ്ങൽ കേട്ടോ എന്നൊരു സംശയം. ഒരുവനെ തന്നെ നിനച്ചിരുന്നാൽ വരുന്നത് അവൻ തന്നെയാണെന്ന് കരുതു. എന്ന് പറഞ്ഞതുപോലെ എൻറെ സംശയം ആകാം.
അമ്മൂമ്മ: നിൻറെ അച്ഛനും അമ്മയും സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ? അവർ ഏതോ വലിയ വീട്ടിലെ പെണ്ണിനെ കണ്ടു വെച്ചിരിക്കുകയാണ്.
ഞാൻ: പറഞ്ഞില്ലേ ആരൊക്കെ എതിർത്താലും എന്തൊക്കെ സംഭവിച്ചാലും അവളെ മാത്രമേ ഞാൻ വിവാഹം കഴിക്കു.
അമ്മൂമ്മ: എനിക്ക് ഒന്നും പറയാനില്ല. ഇതുകാരണം ഒരു ജീവൻ നഷ്ടപ്പെട്ടേനെ.
ഞാൻ ചോദ്യരൂപേണ അമ്മയുടെ മുഖത്തേക്ക് നോക്കി.
അമ്മൂമ്മ: നീ ആ മുറിയിൽ ഒന്ന് കയറി നോക്കൂ.
ഞാൻ എഴുന്നേറ്റു ലൈറ്റ് കണ്ട് മുറിയിലേക്ക് നടന്നു. വാതിൽ തുറന്ന് കട്ടിലിലേക്ക് നോക്കി ഞാൻ സ്തബ്ധനായി നിന്നുപോയി. ഇടത്തെ കൈത്തണ്ടയിൽ ഒരു കെട്ടുമായി ക്ഷീണിച്ച് അവശയായി കട്ടിലിൽ കിളി കിടക്കുന്നു. അരികത്തു തന്നെ കിളിയുടെ അമ്മ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അവർ എന്നെ ഒന്നു നോക്കിയിട്ട് പുറത്തേക്കു ഇറങ്ങി വാതിൽ ചാരി. കിളിയുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഞാൻ കട്ടിലിനടുത്തേക്ക് ചെന്ന് കിളിയുടെ അരികിലിരുന്നു. കണ്ണുകൾ രണ്ടും തുടച്ചു കൊടുത്തു. ഞാൻ അപ്പുറത്തിരുന്ന് അമ്മയോട് പറഞ്ഞത് മുഴുവൻ അവൾ കേട്ടിരുന്നു.
ഞാൻ: ഇതെന്താണ്?
💬 Comments
View all comments