Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]
കിളി എൻറെ കയ്യിൽ പിടിച്ചു മാറോടു ചേർത്തു. പിന്നെ ചുണ്ടിൽ കൊണ്ടുപോയി മുത്തമിട്ടു.
ഞാൻ: എടീ ഇതെന്താണ്?
കിളി: എന്നെ ഇവിടെ നിന്നും കൊണ്ടുപോയി, കൊണ്ടു പോകുന്നതിനു മുമ്പ് ഫോൺ മേടിച്ച് വല്യമ്മയ്ക്ക് കൊടുത്തു. എന്നോട് മോനെ മറക്കാൻ പറഞ്ഞു. ഒരുപാട് തല്ലി, തല്ലിയതിൽ എനിക്ക് വിഷമം ഇല്ല. അവർ എൻറെ സമ്മതം കൂടാതെ ആ ഷിബുവും ആയിട്ടുള്ള കല്യാണം ഉറപ്പിക്കാൻ തീരുമാനിച്ചു. ഞാൻ ഒരുപാട് എതിർത്തു നോക്കി. എത്രയും പെട്ടെന്ന് നടത്തണം എന്നുള്ള വാശിയിലായിരുന്നു അവർ. എല്ലാവരും ഒറ്റക്കെട്ടായി അതിനെ അനുകൂലിച്ചു. കഴിഞ്ഞ ബുധനാഴ്ച ഒരു നിശ്ചയം പോലെ മോതിരം മാറ്റം നടത്തി വെച്ചിട്ട്, ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഏതെങ്കിലും അമ്പലത്തിൽ വച്ച് താലി കെട്ടും നടത്താമെന്ന് അവർ തീരുമാനിച്ചു.
ഞാൻ: അതിനെന്താടീ, ഞാൻ വന്നിട്ട് തീരുമാനിക്കാമന്നല്ലേ പറഞ്ഞത്.
കിളി: കഴിഞ്ഞ ബുധനാഴ്ച എൻറെ കയ്യിൽ ആ ഷിബു വിവാഹമോതിരം ഇട്ടേനെ. ഞാൻ അതിന് നിന്ന് കൊടുക്കണമായിരുന്നൊ?
എനിക്ക് അതിനു മറുപടി ഉണ്ടായിരുന്നില്ല.
ഞാൻ: അതിന് ഈ ഒരു മാർഗ്ഗം മാത്രമേ ഉണ്ടായിരുന്നുള്ളൊ?
കിളി: ഞാൻ ആലോചിച്ചിട്ട് ഇത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരിക്കുക അല്ലെങ്കിൽ മോനോടൊപ്പം ജീവിക്കുക. ആശുപത്രിയിൽ നിന്ന് എന്നെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ മുതിർന്നപ്പോൾ, ഞാൻ ഭീഷണിയുയർത്തി. എന്നെ വലിയമ്മയുടെ വീട്ടിൽ ആക്കുക, അല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും. അവസാനം അമ്മയ്ക്ക് അവരോട് തല്ലു പിടിക്കേണ്ടി വന്നു. അങ്ങനെ ഞാനും അമ്മയും ഇങ്ങോട്ട് പോന്നു.
ഞാൻ: പ്രകാശ് നിലപാടെന്താണ്?
കിളി: ഷിബു മായുള്ള ബന്ധത്തിന് ചേട്ടനെ എതിർപ്പാണ്. പക്ഷേ നമ്മുടെ ബന്ധത്തിന് ഒരു തീരുമാനവും ഇല്ല.
ഞാൻ: അമ്മ എന്തു പറയുന്നു?
കിളി: ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നുള്ള പേടിയിലാണ് അമ്മ.
ഞാൻ: എൻറെ വീട്ടിൽ ഇതൊക്കെ അറിഞ്ഞോ ?
കിളി: അറിഞ്ഞു എന്നു തോന്നുന്നു. ചേച്ചി ഭയങ്കര കരച്ചിൽ ആണെന്ന് പറയുന്നത് കേട്ടു.
ഞാൻ: നാളെ ഞാൻ ഒന്ന് അവിടെ വരെ പോകട്ടെ. വിവരങ്ങൾ അവരോട് പറഞ്ഞു നോക്കാം. നടക്കും എന്ന ഒരു പ്രതീക്ഷയും ഇല്ല. എനിക്ക് ഈയാഴ്ച എങ്ങനെയും ഓഫീസിൽ
💬 Comments
View all comments